Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
International

കൊളംബോ തുറമുറത്തിന് സമീപം തീപിടിച്ച് ചരക്ക് കപ്പല്‍; ആറു ദിവസമായിട്ടും തീയണയ്ക്കാൻ സാധിച്ചിട്ടില്ല; സഹായത്തിന്‌ ഇന്ത്യന്‍ നാവിക സേനയും

by Brave India Desk
May 26, 2021, 07:37 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ശ്രീലങ്ക: കൊളംബോ തുറമുഖത്തിന് ഒൻപത് നോട്ടിക്കൽ മൈൽ (18 കിലോമീറ്റർ) വടക്ക് ഭാഗത്തായി നങ്കൂരമിട്ടിരുന്ന സിംഗപ്പൂർ പതാക പതിപ്പിച്ച ചരക്ക് കപ്പലിലെ തീപിടിത്തം അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ശ്രീലങ്കന്‍ നാവീക സേന അറിയിച്ചു. ചരക്ക് കപ്പലില്‍ നിന്ന് കഴിഞ്ഞ ആറ് ദിവസമായി തീ ഉയരുകയാണ്. ഇതേ തുടര്‍ന്ന് ശ്രീലങ്കന്‍ നാവീക സേന, ഇന്ത്യന്‍ നാവീക സേനയുടെ സഹായം അഭ്യര്‍ത്ഥിച്ചു.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

ഗുജറാത്തിലെ അദാനി പോര്‍ട്ടായ ഹസിറ തുറമുഖത്ത് നിന്ന് മെയ് 15 നാണ് എംവി എക്സ്പ്രസ് പേള്‍ എന്ന കപ്പല്‍ കൊളംബോ വഴി സിംഗപ്പൂരേക്ക് പുറപ്പെട്ടത്. നെതർലാൻഡ്‌സ്, ബെൽജിയം എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും കപ്പൽ പരിശോധിച്ചിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച (21 ന്) കൊളംബോ തുറമുഖത്ത് നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെയായി നങ്കൂരമിട്ടിരുന്ന എംവി എക്സ്പ്രസ് പേള്‍ എന്ന ചരക്ക് കപ്പലിലാണ് തീ കണ്ടത്. സിംഗപ്പൂർ പതാകയുമായി ഗുജറാത്തില്‍ നിന്നും വരികയായിരുന്നു എംവി എക്സ്പ്രസ് പേള്‍ എന്ന ചരക്ക് കപ്പല്‍. കപ്പലില്‍ 25 ടൺ നൈട്രിക് ആസിഡ് ഉൾപ്പെടെയുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും രാസവസ്തുക്കളും ഉണ്ടെന്ന് റിപ്പോര്‍ട്ടിനെ തുടര്‍‌ന്ന് ചരക്ക് കപ്പലിനെ കൊളംബോ തുറമുറഖത്ത് നിന്ന് വടക്ക് പടിഞ്ഞാറ് 9.5 നോട്ടിക്കല്‍ മൈല്‍ ദൂരെ ഉള്‍ക്കടലിലേക്ക് മാറ്റുകയായിരുന്നു.

മറ്റ് ചരക്കുകളോടൊപ്പം 25 ടണ്‍ നൈട്രിക് ആസിഡ് കപ്പലിലുണ്ടായിരുന്നത് ഏറെ ആശങ്കയുയര്‍ത്തുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയിലും ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്. കാറ്റിന്‍റെ ശക്തിയില്‍ ചരക്ക് കപ്പലില്‍ സൂക്ഷിച്ചിരുന്ന നൈട്രിക് ആസിഡ് വായുവില്‍ കലരുകയും ഇത് അഞ്ച് നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരെയുള്ള ജനങ്ങളെ ബാധിക്കുകയും ചെയ്യുമെന്ന ആശങ്കയില്‍ നിന്നാണ് കപ്പലിനെ 9.5 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് മാറ്റിയത്.

കപ്പലില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് കപ്പലിലെ തൊഴിലാളികളെ മാറ്റിയതായി ശ്രീലങ്കന്‍ നാവീക സേന അറിയിച്ചു. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 25 ജീവനക്കാരാണ് കപ്പലില്‍ തൊഴിലാളികളായി ഉള്ളത്. മറ്റുള്ളവര്‍ ഫിലിപ്പൈൻ, ചൈനീസ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

അഗ്നിശമന സേന കപ്പലിലെ തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. ശ്രീലങ്കയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്ത്യയുടെ ഒരു ഡോർനിയർ വിമാനവും നാവിക സേനാ കപ്പലും സംഭവസ്ഥലത്തെത്തി ചേര്‍ന്നു. അറബിക്കടലില്‍ ശക്തമായ കാറ്റ് വീശുന്നത് തീയണയ്ക്കുന്നതിന് തടസമാകുന്നു.

തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ഉപകരണങ്ങളുമായി പ്രത്യേക ഡച്ച് വിമാനം ശ്രീലങ്കയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീലങ്കയിലെ ഷിപ്പിംഗ് മന്ത്രി രോഹിത അബിഗുന വർദ്ധന അറിയിച്ചു. 25 ടൺ നൈട്രിക് ആസിഡും മറ്റ് രാസവസ്തുക്കളും ഉൾപ്പെടെ1486 കണ്ടെയ്നറുകളാണ് കപ്പലിൽ ഉള്ളതെന്ന് ഐസിജി പ്രസ്താവനയിൽ പറഞ്ഞു. ഇതിൽ 8-10 കണ്ടെയ്നറുകൾ സ്ഫോടനത്തിനും തീപിടിത്തത്തിനും കത്തിയമര്‍ന്നു.

ഇതോടൊപ്പം കപ്പൽ 325 ടൺ ഇന്ധനം ടാങ്കുകളിൽ സൂക്ഷിച്ചിട്ടുണ്ട്. ഇത് എണ്ണ ചോർച്ചയ്ക്ക് ഭീഷണിയാകാൻ സാധ്യതയുണ്ടെന്ന ആശങ്കയും നിലനില്‍ക്കുകയാണ്. ഇന്ത്യയുടെ കടല്‍ പട്രോളിങ്ങിനും അഗ്നിശമനത്തിനും മലിനീകരണം തടയുന്നതിനും ശേഷിയുള്ള ഐസിജിഎസ് വൈഭവ് ചൊവ്വാഴ്ച വൈകീട്ട് സംഭവസ്ഥലത്തെത്തി. സമാനകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഐസിജി ഓഫ്‌ഷോർ പട്രോളിംഗ് കപ്പലായ വജ്രയും തൂത്തുക്കുടിയിൽ നിന്ന് സംഭവസ്ഥലത്തേത്ത് പുറപ്പെടാന്‍ തയ്യാറെടുക്കുന്നു.

വ്യോമ നിരീക്ഷണത്തിനും കടലിനെ മലിനീകരണം തടയുന്നതിനുമുള്ള ഐസിജി വിമാനങ്ങൾ ചെന്നൈയിൽ നിന്നും കൊച്ചിയിൽ നിന്നും തൂത്തുക്കുടിയിലേക്ക് കൊണ്ടുവരുന്നതായി ഐസിജി വക്താവ് പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ശ്രീലങ്കയുടെ തീരത്ത് ഒരു ഓയിൽ ടാങ്കറിൽ ഉണ്ടായ തീ ഇന്ത്യയുടെ സഹായത്തോടെ നിയന്ത്രണവിധേയമാക്കിയിരുന്നു. പനാമയിൽ രജിസ്റ്റർ ചെയ്ത ടാങ്കർ എംടി ന്യൂ ഡയമണ്ട് കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് ആയിരക്കണക്കിന് ടൺ അസംസ്കൃത എണ്ണ കയറ്റികൊണ്ടുവരികെ തീപിടിക്കുകയായിരുന്നു.

കപ്പലിന്‍റെ പ്രധാന സ്ഥലങ്ങളിലെന്നായ ക്വാർട്ടർ ഡെക്കിലേക്ക് തീ പടർന്നതായി ശ്രീലങ്കന്‍ നാവികസേന വക്താവ് ഇൻഡിക ഡി സിൽവ പറഞ്ഞു. നിലവിലെ മോശം കാലാവസ്ഥയെത്തുടർന്ന് തീയണയ്ക്കല്‍ ഏറെ ശ്രമകരമാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യബന്ധന ബോട്ടുകൾ ഈ പ്രദേശത്തേക്ക് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.

Tags: fire attackcargo shipfire in cargo shipFIRE IN SHIP
Share11
Tweet
Send
Share

Latest stories from this section

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies