Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

‘സമീര്‍ വാങ്കഡെ മുസ്​ലിം; പള്ളിയില്‍ പോകാറുണ്ട്​ ‘- സംവരണാനുകൂല്യം തട്ടാന്‍ ഹിന്ദുവാണെന്ന വ്യാജ രേഖ ചമച്ചെന്ന ആരോപണം സാധൂകരിക്കുന്ന വെളിപ്പെടുത്തലുമായി ആദ്യ ഭാര്യയുടെ പിതാവ്​

by Brave India Desk
Oct 29, 2021, 08:02 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: നാര്‍ക്കോട്ടിക് ക​ണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ മുസ്​ലിമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ആദ്യഭാര്യയുടെ പിതാവ്​ രംഗത്ത്​. ഈ മാസം ആദ്യം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എന്‍.സി.ബി സംഘം മുംബൈയില്‍ കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട്​ പിടികൂടിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ വാങ്കഡെ സംവരണാനുകൂല്യം തട്ടാന്‍ ഹിന്ദുവാണെന്ന വ്യാജ രേഖ ചമച്ചതായും കൈക്കൂലി വാങ്ങിയതായും ആരോപണം ഉയര്‍ന്നത്​.

സമീര്‍ വാങ്കഡെ ജന്മനാ മുസ്​ലിമാണെന്നും തന്‍റെ മകളെ വിവാഹം കഴിച്ച ശേഷവും അദ്ദേഹം പള്ളിയില്‍ പോവാറുണ്ടായിരുന്നുവെന്നുമാണ്​ ആദ്യഭാര്യ ഡോ. ശബാനയുടെ പിതാവ്​ ഡോ. സഹീദ് ഖുറേഷി​ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്​. ‘വാങ്കഡെ കുടുംബത്തെ തനിക്ക്​ നേരത്തെ അറിയാം. അവര്‍ മുസ്​ലിംകളാണ്​. ദാവൂദ് എന്നാണ്​ സമീറിന്‍റെ പിതാവിന്‍റെ പേര്. ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷമാണ് വാങ്കഡെ ഹിന്ദുവായെന്ന വിവരം താന്‍ കേള്‍ക്കുന്നത്​’ – ഡോ. സഹീദ് ഖുറേഷി​ പറഞ്ഞു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

മുസ്​ലിമായി ജനിച്ച്‌​, ഇസ്​ലാമിക നിയമപ്രകാരം മുസ്​ലിമിനെ നികാഹ്​ ചെയ്​ത സമീര്‍ വാങ്കഡെ, ഹിന്ദു പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് കാണിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ വ്യാജ രേഖകള്‍ ചമച്ചത്​ സംവരണ ക്വോട്ടയില്‍ ജോലി ലഭിക്കാനാണെന്ന്​ മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ്​ ഡോ. സഹീദ്​ ഖുറേഷിയുടെ വെളിപ്പെട​ുത്തല്‍.

തന്‍റെ പിതാവ് ജ്ഞാനദേവ് കച്ച്‌​ രുജി വാങ്കഡെ ഹിന്ദുവാണെന്നും അന്തരിച്ച അമ്മ സഹീദ മുസ്​ലിമായിരുന്നെന്നും നവാബിന്‍റെ ആരോപണത്തോട്​ സമീര്‍ വാങ്കഡെ പ്രതികരിച്ചിരുന്നു. എന്നാല്‍, ഇത്​ തെറ്റാണെന്നാണ്​ ഡോ. സഹീദ്​ ഖുറേഷി പറയുന്നത്​.

“വാങ്കഡെ കുടുംബം മുസ്​ലിംകളാണെന്ന കാര്യം ഞങ്ങള്‍ക്ക്​ നേരത്തേ അറിയാമായിരുന്നു. പിതാവ്​ ദാവൂദ് വാങ്കഡെയെ എനിക്ക് അറിയാം. സമീറിന്‍റെ മാതാവ്​ സഹീദയുമായുള്ള ബന്ധം കാരണമാണ്​ എന്‍റെ മകള്‍ ഡോ. ശബാനയും സമീറുമായുള്ള വിവാഹത്തിന് ഞങ്ങള്‍ സമ്മതിച്ചത്. 2006ലാണ്​ അറേഞ്ച്ഡ് വിവാഹം നടന്നത്​. 2016ല്‍ ഇരുവരും വിവാഹമോചനം നേടി. ഇത്​ വേദനാജനകമായ അധ്യായമായിരുന്നു. ആ കാര്യം മറവിക്ക്​ വിട്ടുകൊടുത്തു ഞങ്ങള്‍ ഞങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്​’ – അദ്ദേഹം പറഞ്ഞു.

സമീര്‍ വാങ്കഡെയും അദ്ദേഹത്തിന്‍റെ ജനന സര്‍ട്ടിഫിക്കറ്റും സംബന്ധിച്ച വിവാദം ഉടലെടുത്തതോടെയാണ്​ ഹിന്ദുവാണെന്ന വാങ്കഡെയുടെ അവകാശവാദത്തെ കുറിച്ച്‌​ തങ്ങള്‍ ​അറിയുന്നതെന്ന് ഖുറേഷി പറഞ്ഞു. “ജന്മനാ ഹിന്ദുവാണെന്ന സമീറിന്‍റെ അവകാശം വാദം പുറത്തുവന്നപ്പോള്‍, എന്‍റെ മകളെ ഹിന്ദുവിന്​ വിവാഹം കഴിച്ചുകൊടുത്തതെങ്ങനെയെന്ന്​ പലരും എന്നോട് ചോദിച്ചു. എനിക്കും എന്‍റെ കുടുംബത്തിനും അത് അഭിമാന പ്രശ്നമായി. ഈ സാഹചര്യത്തിലാണ്​ ശബാനയും സമീറും തമ്മിലുള്ള വിവാഹം നടക്കുമ്ബോള്‍ വരന്‍ ഇസ്​ലാം മതവിശ്വാസിയായിരുന്നുവെന്ന കാര്യം ഞാന്‍ വ്യക്തമാക്കുന്നത്​’ -വിഷയത്തില്‍ ഇപ്പോള്‍ മൗനം വെടിയാനുള്ള തന്‍റെ തീരുമാനം വിശദീകരിച്ചുകൊണ്ട് സഹീദ്​ പറഞ്ഞു,

ശബാനയുമായുള്ള വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ്​ സമീറിന്​ സര്‍ക്കാര്‍ ജോലി ലഭിച്ചത്​. സംവരണ ക്വാട്ടയിലാണോ ജോലി നേടിയതെന്ന്​ അറിയില്ലെന്ന്​ ഖുറേഷി പറഞ്ഞു. “ജോലി ലഭിച്ചുവെന്നതല്ലാതെ അത് എങ്ങനെ ലഭിച്ചുവെന്ന് ആരും അന്വേഷിച്ചിട്ടില്ല. പൊതുവെ മറ്റൊരാളുടെ ജീവിതത്തിലേക്ക് അത്ര ആഴത്തില്‍ പോകാറില്ല. ഏതെങ്കിലും ക്വാട്ടയിലൂടെയാണോ ജോലി ലഭിച്ചത് എന്ന് കണ്ടെത്തുക അന്ന്​ എളുപ്പമായിരുന്നില്ല.” -അദ്ദേഹം പറഞ്ഞു.

സമീറിന്‍റെ പിതാവ്​ ഇസ്​ലാം സ്വീകരിച്ച വ്യക്​തിയാണെന്നും ഖുറേഷി വ്യക്​തമാക്കി. തന്‍റെ പേര് ദാവൂദ് എന്നല്ല, ജ്ഞാനദേവ് എന്നാണെന്ന്​ സമീര്‍ വാങ്കഡെയുടെ പിതാവ് പറഞ്ഞിരുന്നു. എന്നാല്‍, ഇതിന്​ തെളിവായി അദ്ദേഹം കാണിച്ച രേഖകള്‍ ഇസ്ലാം സ്വീകരിക്കുന്നതിന്​ മുമ്പുള്ളതാണെന്ന് ​ ഖുറേഷി പറഞ്ഞു. ​​”ജ്ഞാനദേവ് വാങ്കഡെ എന്ന പേരില്‍ കാണിച്ച രേഖകളെല്ലാം സഹീദയുമായുള്ള വിവാഹത്തിന് മുമ്പുള്ളതാണ്. അദ്ദേഹം ഇസ്​ലാം സ്വീകരിച്ചാണ്​ സഹീദയെ വിവാഹം കഴിച്ചത്​. ശേഷം ഒരു സാധാരണ മുസ്​ലിം ആയാണ്​ ജീവിതം നയിച്ചത്​’ -ഖുറേഷി പറഞ്ഞു.

Tags: sameer vanghade
Share1
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies