Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

ഭാരതത്തെയും പ്രധാനമന്ത്രിയെയും അപമാനിക്കുന്ന ഡോക്യുമെന്ററി; പ്രദർശനങ്ങൾ തടയുമെന്ന് യുവമോർച്ച

by Brave India Desk
Jan 24, 2023, 12:19 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം; ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അപമാനിക്കുന്ന വിവാദ ഡോക്യുമെന്ററിയുടെ പ്രദർശനം കേരളത്തിൽ തടയുമെന്ന് യുവമോർച്ച. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് യുവമോർച്ച നിലപാട് വ്യക്തമാക്കിയത്.

പൂജപ്പുരയിൽ ഉൾപ്പെടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഡിവൈഎഫ്‌ഐ നീക്കം നടത്തിയിരുന്നു. ചാല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദർശനം സംഘടിപ്പിക്കുമെന്ന് ആയിരുന്നു സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണം. എസ്എഫ്‌ഐയും പല ക്യാമ്പസുകളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പ്രധാനമന്ത്രിയെ മനപ്പൂർവ്വം അവഹേളിക്കാൻ കരുതിക്കൂട്ടി തയ്യാറാക്കിയതെന്ന് ആക്ഷേപം ഉയർന്ന ഡോക്യുമെന്ററിക്കെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടയിലാണ് കേരളത്തിൽ ഡോക്യുമെന്ററി പരസ്യമായി പ്രദർശിപ്പിക്കാനുളള എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നീക്കം. സമൂഹമാദ്ധ്യമങ്ങളും വാട്‌സ്ആപ്പ് ഗ്രൂപ്പുകളും വഴിയാണ് പ്രദർശനത്തിന് കാണികളെ കൂട്ടുന്നത്.

പ്രദർശനം തടയുമെന്ന് യുവമോർച്ചയും വ്യക്തമാക്കിയതോടെ എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നീക്കം സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. രാജ്യദ്രോഹികൾക്ക് പാലക്കാടിന്റെ മണ്ണിൽ സ്ഥാനമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തേയും അപമാനിക്കുന്ന ബിബിസി ഡോക്യുമെന്ററി ഒരു കാരണവശാലും പാലക്കാട് ജില്ലയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും യുവമോർച്ച ജില്ലാ ഘടകം വ്യക്തമാക്കി. പാലക്കാട് എവിടെ പ്രദർശിപ്പിക്കാൻ ശ്രമിച്ചാലും തടയുമെന്ന് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. മതസ്പർദ്ധ വളർത്താനുളള നീക്കമാണെന്നും പ്രദർശനം തടയണമെന്നുമാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യ ജി 20 അദ്ധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ പുറത്തുവന്ന ഡോക്യുമെന്ററിയുടെ ഉദ്ദേശ്യ ശുദ്ധിയിൽ നയതന്ത്ര വിദഗ്ധർ പോലും സംശയം പ്രകടിപ്പിക്കുകയാണ്. ഇന്ത്യയും ബ്രിട്ടനും തമ്മിലുളള ബന്ധം മോശമാക്കാനുളള ആസൂത്രിത നീക്കമാണിതെന്നും ആക്ഷേപം ഉണ്ട്. പ്രതിഷേധങ്ങൾ ശക്തമായതോടെ ഡോക്യുമെന്ററി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് കേന്ദ്രസർക്കാർ വിലക്കിയിരുന്നു.

Tags: ഡിവൈഎഫ്ഐവിവാദ ഡോക്യുമെന്ററിപ്രദർശനംഎസ്എഫ്ഐപ്രധാനമന്ത്രി നരേന്ദ്രമോദിയുവമോർച്ച
Share5
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies