Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

ലോകത്തെ ഏറ്റവും വലിയ കുറ്റകൃത്യം ചെയ്യാൻ ആ​ഗ്രഹിച്ചു; എത്തിയത് വ്യാജ ഐഡിയും ഡമ്മി ക്യാമറയും മൈക്കുമായി; അതീഖ് അഹമ്മദ് കൊലപാതകികളുടെ നിർണായക വിവരങ്ങൾ

by Brave India Desk
Apr 16, 2023, 05:38 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലക്നൗ : ​ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായി അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും ഇന്നലെ രാത്രിയാണ് അക്രമികൾ വെടിവെച്ച് കൊന്നത്. പ്രയാ​ഗ് രാജിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ കൂടിനിന്ന് മാദ്ധ്യമപ്രവർത്തകർക്കിടയിൽ നിന്ന് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ കുറ്റകൃത്യം ചെയ്യാൻ ആ​ഗ്രഹിച്ചുവെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.

കാസ്ഗഞ്ചിൽ നിന്നുള്ള അരുൺ കുമാർ മൗര്യ എന്ന കാലിയ, ബന്ദയിൽ നിന്നുള്ള ലവ്‌ലേഷ് തിവാരി, കാസ്ഗഞ്ചിൽ നിന്നുള്ള സണ്ണി സിംഗ് എന്ന മോഹിത് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാജ പ്രസ് ഐഡിയും ഡമ്മി ക്യാമറയും മൈക്കുമായാണ് അക്രമികൾ എത്തിയത്. തുർക്കി നിർമ്മിതമായ സെമി ഓട്ടോമാറ്റിക് പിസ്റ്റളായ സി​ഗാന പിസ്റ്റൾ ഉപയോ​ഗിച്ച് 22 സെക്കന്റിനുള്ളിലാണ് കൃത്യം നടത്തിയത്. എന്നാൽ ഈ കൊലയ്ക്ക് പിന്നിലെ കാരണം എന്തായിരുന്നു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ലോകത്തെ ഏറ്റവും വലിയ കുറ്റകൃത്യം ചെയ്യുക എന്ന ആ​ഗ്രഹമാണ് തങ്ങൾക്ക് അതീഖിനെ കൊല്ലാൻ പ്രചോദനം നൽകിയത് എന്ന് കുറ്റവാളികൾ പറഞ്ഞു. ഇതിനായി പ്രയാ​ഗ് രാജിലെത്തിയ അക്രമികൾ രണ്ട് ദിവസം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് പ്രദേശം നിരീക്ഷിച്ചു. അതീഖ് അഹമ്മദും അഷ്‌റഫും മാദ്ധ്യമങ്ങളോട് സംസാരിക്കാൻ തുടങ്ങിയ നിമിഷം അക്രമികളിൽ ഒരാൾ മൈക്കും ക്യാമറയും ഉപേക്ഷിച്ച് പിസ്റ്റൾ എടുത്ത് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അതീഖിനും അഷ്റഫിനുമെതിരെ 15 ഓളം റൗണ്ട് വെടിയുതിർത്തുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവസ്ഥലത്ത് വെച്ച് തന്നെ രണ്ട് പേരും കൊല്ലപ്പെട്ടു. ആക്രമണത്തിനിടെ ഒരു കോൺസ്ററബിളിനും അക്രമിക്കും പരിക്കേറ്റു. മാദ്ധ്യമപ്രവർത്തകർക്കും നിസാര പരിക്കുണ്ട്. തുടർന്ന് അക്രമികൾ പിടികൊടുത്തു.

മൂന്ന് പ്രതികൾക്കെതിരെയും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുണ്ട്.  ഷൂട്ടർ അരുൺ ബാഗേല, പുഖ്ത ഗ്രാമത്തിലെ താമസക്കാരനാണ്. ജിആർപി സ്‌റ്റേഷനിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ശേഷമാണ് അരുൺ ഗ്രാമം വിട്ടത്. പതിനഞ്ച് വർഷം മുമ്പ് അവന്റെ മാതാപിതാക്കളും മരിച്ചു.

ഹാമിർപൂർ ജില്ലയിലെ കുരാര ടൗണിൽ താമസിക്കുന്നയാളാണ് ഷൂട്ടർ ഷാനി സിംഗ് എന്ന സണ്ണി. ഇയാൾക്കെതിരെ 15 കേസുകളുണ്ട്, കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ 10 വർഷമായി ഷൂട്ടർ സണ്ണി സിംഗ് തന്റെ വീട് സന്ദർശിച്ചിരുന്നില്ല. സണ്ണി സിംഗിന് മൂന്ന് സഹോദരന്മാരുണ്ടായിരുന്നു, അവരിൽ ഒരാൾ മരിച്ചു. മറ്റൊരു സഹോദരൻ പിന്റു സിംഗ് ചായക്കട നടത്തിവരികയാണ്.

കോട്‌വാലി നഗരത്തിലെ ക്യോത്ര പ്രദേശത്തെ താമസക്കാരനാണ് ലവ്‌ലേഷ് തിവാരി. 6 ദിവസം മുമ്പാണ് ഇയാൾ ബന്ദയിൽ എത്തിയത്. നേരത്തെ ഒരു കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Tags: Ashraf AhmedAtiq AhmedAtiq Ahmed shooters
Share26
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies