കൊച്ചി: തൃപ്പൂണിത്തുറയിലെ ഹൈന്ദവ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമായ കെ ടി ആർ വർമ്മ അന്തരിച്ചു. 89 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
തൃപ്പൂണിത്തുറ പാലസ് നമ്പർ 16 ൽ ജനിച്ച അദ്ദേഹം കാഷ്യു എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ സെക്രട്ടറിയായിരുന്നു. തൃശൂർ ചെമ്പൂക്കാവ് പാർവ്വതി സദനത്തിൽ വെച്ചായിരുന്നു അന്ത്യം.
ആദർശവും പ്രവൃത്തിയും ഒത്തുപോകണമെന്ന് തന്റെ ജീവിതം കൊണ്ട് പുതു തലമുറയെ പഠിപ്പിച്ച വ്യക്തിയായിരുന്നു കെ ടി ആർ വർമയെന്ന് പ്രമുഖർ അനുസ്മരിച്ചു. ലളിത ജീവിതവും ഉയർന്ന ചിന്തയും കൊണ്ട് സമൂഹത്തിന് മാതൃകയായ ഉന്നത ശീർഷനായിരുന്നു അദ്ദേഹം.
ഭാര്യ ഹേമലത വർമ്മ. മക്കൾ നന്ദകിഷോർ വർമ്മ, നിരജ്ജന വർമ്മ. മരുമകൾ മൃദുല.
സംസ്കാരം നാളെ 30/04/2023 ഞായറാഴ്ച രാവിലെ 11.30 ന് തൃപ്പൂണിത്തുറ രാജകുടുംബം വക ശ്മശാനത്തിൽ.











