ഭോപ്പാൽ: ഉജ്ജയിനിയിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി നടി സാറാ അലിഖാൻ. ഞായറാഴ്ച രാവിലെയോടെയായിരുന്നു താരം ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിൽ ഇരുന്ന് സാറാ അലിഖാൻ പ്രാർത്ഥന നടത്തുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിക്കി കൗശാലുമൊത്തുന്ന സാറയുടെ പുതിയ ചിത്രം വമ്പൻ ഹിറ്റായിരുന്നു. ഇതിന് പിന്നാലെയായിരുന്നു സാറ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയത്. പിങ്ക് നിറത്തിലുള്ള സാരി ധരിച്ചായിരുന്നു താരത്തിന്റെ ക്ഷേത്ര ദർശനം. ചന്ദനക്കുറിയണിഞ്ഞ് ശ്രീകോവിലിന് മുൻപിൽ മണിക്കൂറുകളോളമാണ് സാറ പ്രാർത്ഥന നടത്തിയത്. വിവിധ വഴിപാടുകളും നേർന്നു.
പുതിയ ചിത്രത്തിന്റെ വിജയത്തിന്റെ പിന്നാലെ വിവിധ ക്ഷേത്രങ്ങളിലാണ് സാറ അലിഖാൻ ദർശനം നടത്തിയത്. കഴിഞ്ഞ ദിവസം ഇൻഡോറിലെ ഖാജ്രാനാ ഗണേശ ക്ഷേത്രത്തിൽ താരം എത്തിയിരുന്നു. വരും ദിവസങ്ങളിലും ക്ഷത്ര ദർശനങ്ങൾ തുടരുമെന്നാണ് താരം നൽകുന്ന സൂചനകൾ. പുതിയ ചിത്രം സാറാ ഹത്കേ സാറാ ബച്ച്കേ ആദ്യ ദിനം തന്നെ വമ്പൻ ഹിറ്റ് ആയിരുന്നു. ഇതിന് പിന്നാലെ സാറയും വിക്കിയും ചേർന്ന് സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു










