Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

പേരിൻ്റെ ആദ്യാക്ഷരത്തിലാണോ സ്വഭാവവും ഭാഗ്യവും ഇരിക്കുന്നേ? ; ഒരു കെെ നോക്കുന്നോ?

by Brave India Desk
Sep 15, 2023, 05:04 pm IST
in Kerala, Culture, Offbeat
Share on Facebook
Tweet
WhatsApp
Telegram

ഓരോ പേരിനും അതിന്റേതായ പ്രത്യേകകളുണ്ട്. ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യത്തിന് പേരും സ്വഭാവവും ഭാവിയും തമ്മിൽ വലിയ ബന്ധമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. ആംഗലേയ ഭാഷയിലെ എ മുതൽ ഇസഡ് വരെയുള്ള അക്ഷരങ്ങളുടെ പ്രത്യേകതകൾ എന്തെന്ന് അറിയാം.
എ
അക്ഷരമാലയിലെ ആദ്യാക്ഷരമായ എ (A) അപാരമായ സൂര്യന്റെ ശക്തിക്കു വിധേയമാണ്. ആത്മവിശ്വാസം, ഭരണസാമർത്ഥ്യം, സത്ചിന്തകൾ, നവീനാശയങ്ങൾ, പരിശ്രമങ്ങൾ ഇവ ഉണ്ടാകുന്നു.നല്ല അക്ഷരങ്ങൾ എയോട് ചേർന്നുവന്നാൽ ഉന്നത പദവിയിൽ എത്തും.

ബി

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ദ്വിമുഖ വ്യക്തിത്വമാണ്. ബി യുടെ സവിശേഷത. ഐശ്വര്യദേവതാ കടാക്ഷം, ഉറച്ച മനസ്സ്, പ്രവർത്തന പുരോഗതി, സമ്പൽസമ്യദ്ധി ഇവയുണ്ടാകും. കവി ഹൃദയവും ഭാവനാ സമ്പന്നത, മനസമാധാനം ഇവയുണ്ടെങ്കിലും ഇതോടൊപ്പം അലസതയുണ്ടാകും. ബിയോടൊപ്പം നല്ല അക്ഷരങ്ങൾ വന്നാൽ ആദി പരാശക്തിയുടെ കടാക്ഷമുണ്ടാകും. സാമ്പത്തികമായി ഉയർച്ചയും മാനസിക ശക്തിയും കുടുംബ ഐക്യവും ഉള്ളവരായിരിക്കും.

സി

സി ക്ക് ധൈര്യക്കുറവാണ് മുഖ്യപ്രശ്‌നം. തിന്മകളെ എതിർക്കാൻ കഴിയില്ല. സിയോടൊപ്പം എച്ച്, എൻ, എ എന്നീ അക്ഷരങ്ങൾ വന്നാൽ വളരെയേറെ ശക്തിവർധിക്കാനും പ്രശസ്തിയും ധനവും നേടാനും സാധിക്കും. ശക്തി കുറഞ്ഞ അക്ഷരങ്ങൾ പലവിധ പ്രശ്‌നങ്ങളുണ്ടാക്കും. വരുമാനത്തിനതീതമായ ചിലവാ യിരിക്കും. പുരോഗമന ചിന്താഗതിക്കാരാണ്. വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. അർഹിക്കുന്നതിന് അപ്പുറത്ത് അംഗീകാരങ്ങൾ മോഹിക്കുന്നവരാണ്.

ഡി

ദയാലുക്കളും സ്‌നേഹസമ്പന്നരും സത്യസന്ധതയുള്ളവരും ആത്മാർത്ഥത യുള്ളവരും നിശ്ചയദാർഢ്യമുള്ളവരുമായിരിയിരിക്കും. ചില സമയങ്ങളിൽ അന്തർമുഖരും അസൂയാലുക്കളുമായിരിക്കും. ഫലിതപ്രിയരായ ഇവർ പ്രായമായ വരെ പരിചരിക്കുന്നതിൽ ആത്മസംതൃപ്തി കണ്ടെത്തും. കഠിനാധ്വാനം, കർമഫലം ഇവ പെട്ടെന്ന് പ്രതീക്ഷിക്കുന്ന ഇവർ ത്യാഗമനോഭാവത്തിനും തയ്യാറാണ്. രാഹുവിന്റെ ശക്തമായ സാന്നിധ്യത്തിന് എതിർപ്പുകൾ തട്ടി നീക്കി വിജയം വരിക്കാൻ കഴിവുണ്ട്. അന്യഭാഷാ പഠനവും വിദേശ ബന്ധവും ഇവർക്ക് ഗുണങ്ങളുണ്ടാക്കും. പ്രതിസന്ധികളിൽ ഊ അക്ഷരത്തിൽ പേരു തുടങ്ങുന്നവർ തളരാറില്ല. ഏത് കാര്യവും തുറന്ന മനസ്സോടെ സമീപിച്ചാൽ വിജയം വരിക്കും.

ഇ

സാഹസികത, മത്സരസ്വഭാവം, വെല്ലുവിളികൾ ഇതിനെ അതിജീവിച്ച് വിജയം വരിക്കും. എന്തും ബുദ്ധികൊണ്ട് വെട്ടിപ്പിടിക്കുന്നവരും വായനാ പ്രിയരും നല്ല സുഹൃത്തുക്കളെ സമ്പാദിക്കുന്നവരും ആയിരിക്കും. സൗന്ദര്യമുള്ളവരാണ് ജീവിത പങ്കാളികൾ. വിവാദങ്ങളും ബൗദ്ധിക സംവാദങ്ങളും വളരെയേറെ ഇഷ്ടപ്പെടുന്നു. അധിക്ഷേപങ്ങളും അപവാദങ്ങളും തന്റേടത്തോടെ നേരിടുന്ന ഇവർ സംഭാഷണ പ്രിയർ ആണെങ്കിലും ഒരിക്കലും നല്ല ശ്രോതാവല്ല. സമ്പത്ത്, വിജ്ഞാനം, മനഃസമാധാനം, സുഖസൗകര്യങ്ങൾ എന്നിവ ഇ പ്രദാനം ചെയ്യുന്നു. ബുദ്ധ ഭഗവാന്റെ സ്വാധീനത്തിൽ ഇ യ്ക്ക് ശ്രീ മഹാവിഷ്ണുവിന്റെയും ദേവർഷി നാരദന്റെയും അനുഗ്രഹാശിസ്സുകൾ ആണ് ഈ അക്ഷര വിജയാടിസ്ഥാനം. ഇ യുടെ ദ്വിമുഖ വ്യക്തിത്വം അനുഭവപ്പെടുന്ന സന്ദർഭം സ്വാർത്ഥതയും ആർത്തിയും ഉണ്ടാക്കുന്നു.

എഫ്

ഇന്ദ്രിയസുഖങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഇവർക്ക് സന്മാർഗ്ഗ ജീവിത ചര്യകൾ വിധിച്ചിട്ടില്ല. എഫ് നോട് എ, ആർ, ജി, എച്ച് എന്നീ അക്ഷരങ്ങൾ ചേർ ത്താൽ പേര്, പെരുമ, സാമ്പത്തികം, വാഹനം, കലാകായിക രംഗങ്ങളിൽ പ്രശസ്തി ഉണ്ടാകും.ചെയ്യുന്ന കാര്യങ്ങളിൽ പൂർണത നിർബന്ധം. ശ്യംഗാരലോലുപരും ഉദാരശീലരുമായ ഇവർ നാടകീയ മുഹൂർത്തങ്ങൾ ഓർത്തുകൊണ്ട് ആനന്ദവും സംതൃപ്തിയും കണ്ടെത്തുന്നു. വിശ്വസ്ത പൂർണമായ സൗഹൃദം, സൗന്ദര്യമുള്ള ജീവിതപങ്കാളി എഫ് ന്റെ സവിശേഷതകളാണ്.

ജി

 

ജി എന്നത് ദൈവത്തിന്റെ വിഹിതമായ അക്ഷരമാണ്. മാനസികമായും ശാരീരികമായും സ്വന്തം കാര്യം നേടിയെടുക്കുന്നതിൽ എന്തു കഷ്ടപ്പാടുകൾ സഹിക്കുന്നതിനും വളരെ ഉയർന്ന ചിന്താഗതി ഇവരെ വ്യത്യസ്തരാക്കുന്നു. ഇന്ദ്രിയസുഖങ്ങളും വൻ പദ്ധതികൾ ആസൂത്രണം നടത്തുന്നതിലെ വിജയവും സ്വന്തം പ്രശസ്തി വർദ്ധിപ്പിക്കും. ജി യോടുകൂടി ഐ, ജി, ആർ, എ, ഇ എന്നീ അക്ഷരങ്ങൾ ചേർന്നാൽ വൻസാമ്പത്തികം, പദവികൾ, എന്നിവയ്ക്ക് അർഹരായിരിക്കും. തികഞ്ഞ ഉത്തരവാദിത്വബോധം സ്വന്തം പ്രവർത്തികളിലുണ്ടെങ്കിലും പിശുക്കും ധാരാളിത്തവും ഒരേപോലെയായിരിക്കും. സ. സ്വന്തം കുടുംബാംഗങ്ങൾക്കുവേണ്ടി ത്യാഗം സഹിക്കുന്നവർ കടുത്ത ദൈവഭക്തി, ഈശ്വരാരാധന, ദാനധർമങ്ങൾ ലോഭമില്ലാതെ ചെയ്യുക എന്നതാണ് സവിശേഷത.

എച്ച്

സ്‌നേഹസമ്പന്നരും ആത്മബലമുള്ളവരും കഠിനാധ്വാനികളും ദൃഢതീരുമാന മുള്ളവരും സ്വപ്ന സഞ്ചാരികളും ആയിരിക്കും. ഉയർച്ച താഴ്ചകൾ ഒരുപോലെയുള്ള ഇവർക്ക് അലസതയും വിരസതയും തീരാശാപമാണ്. തൊഴിൽ മത്സരം, ശത്രുദോഷം, അപമാനം, എന്നിവ നേരിടേ ണ്ടിവരുന്നവർക്ക് അവസാനം വിജയം സിദ്ധിക്കും. സാമ്പത്തിക ഭദ്രതയ്ക്ക് ചില തടസ്സങ്ങളുണ്ടെങ്കിലും ആധിപത്യം വിടുന്നതിനുമുമ്പ് ശനി അനുഗ്രഹങ്ങളും നൽകാറുണ്ട്. സമൂഹത്തിൽ എല്ലാ വിഭാഗക്കാരുമായും സൗഹൃദബന്ധം പുലർത്തും.

ഐ

ആത്മവിശ്വാസം, സന്തോഷം, വ്യവസായ മത്സരങ്ങൾ, ശത്രു ആധിപത്യ ങ്ങൾ നേടുന്ന ഇവർ പ്രശസ്തിക്കർഹരാകും. പദ്ധതി ആസൂത്രണവിജയം ഇക്കൂ ട്ടർക്ക് അവകാശപ്പെട്ടതാണ്. ഡി, എസ്, എൻ, എൽ, എന്നീ അക്ഷരങ്ങൾ ഐ യോട് ചേർന്നാൽ ചില ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ട്. ആഡംബര പ്രിയരും ജീവിത വിജയം ആസ്വദിക്കുന്നവരും പരീക്ഷണങ്ങൾ നേരിടുന്നവരും ആയിരിക്കും. അമിത ആത്മവിശ്വാസം, ഭക്തിയും അനുസരണയും ഇല്ലാതാക്കുന്നു. മറ്റുള്ള വ്യക്തികൾക്ക് മാതൃകയാകാനും നായകസ്ഥാനത്തെത്താനും വേണ്ടി ശ്രമി ക്കുന്ന ഇവർ അഹംഭാവികളും ആയിരിക്കും.

ജെ

ജെ, ഐ, എ, ആർ എന്നീ അക്ഷരങ്ങൾ വ്യക്തിക്ക് പൂർണ സംതൃപ്തി നൽകും. ആരേയും ആകർഷിക്കുവാനും സന്തോഷം, ഉത്സാഹം അനുഭവിക്കാനും ഇവർക്ക് എളുപ്പമാണ്. ഇന്ദ്രിയാനുഭൂതിയും അസാന്മാർഗിക ചിന്തകളും ഒഴിവാക്കിയാൽ വിവാദങ്ങളിൽ നിന്നകലാം. ആനന്ദം, സന്തോഷം, ഉന്നതപദവി ഇവരെത്തേടിയെത്തുന്നത് സാധാരണയാണ്. നിശ്ചയദാർഢ്യം കൈമുതലായുള്ള ഇവർ കലാരംഗത്തും സംഗീതരംഗത്തും രാഷ്ട്രീയ രംഗത്തും തിളങ്ങി നിൽക്കും. പ്രാർത്തനോർജ്ജം പൂർണതോതിൽ ഉപയോഗിച്ചാൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കാം.

കെ

.സുഖദുഃഖ സമ്മിശ്രമായ ജീവിതമാണ്. കെയോടുകൂടി എച്ച്, എൻ, എ, എസ് എന്നീ അക്ഷരങ്ങൾ ചേർന്നാൽ ജീവിതത്തിൽ പല ഉയർച്ചകളും സന്തോഷവും ലഭിക്കും. സൗന്ദര്യമുള്ളവരും സുഹൃത്തുക്കളുള്ളവരും ഗാംഭീര്യമുള്ളവരും നിസ്വാർത്ഥരും ആയിരിക്കും. സ്വന്തം താൽപ്പര്യങ്ങൾക്കു വേണ്ടി കണക്കില്ലാത്ത സാമ്പത്തികം ചെലവാക്കും. പ്രകൃതിപഠനങ്ങൾ, കലാരംഗം ഇവകളിൽ ആഭിമുഖ്യം.ഇവർ നാണംകുണുങ്ങികളാണെങ്കിലും ജീവിതത്തിൽ ഏതു വേഷത്തിലും മികച്ചു നിൽക്കുകയും തികഞ്ഞ കുലീനത്വവും ഇവരുടെ സവിശേഷത.

എൽ

സ്‌നേഹത്തെ സൂചിപ്പിക്കുന്ന അക്ഷരം. മാധ്യമരംഗത്ത് തിളങ്ങിനിൽക്കാനും സ്വന്തം പാത സ്വയം കണ്ടുപിടിക്കാനും ഇവർക്ക് ശേഷിയുണ്ട്. ഇവർക്ക് ആത്മാർത്ഥ സുഹൃത്തുക്കൾ വിരളമായിരിക്കും. അസംതൃപ്തകരമായ ഒരു വിവാഹജീവിതം ഇവർക്കെന്നും പ്രതിബന്ധങ്ങൾ സൃഷ്ടിക്കും. ജീവിതത്തിൽ വിട്ടുവീഴ്ചകൾക്ക് ഒരിക്കലും ഇവർ തയ്യാറല്ല എന്നുതന്നെ പറയാം. അപ്രക്ഷീതമായ ചെലവുകളും ചതിപ്രയോഗങ്ങളും നേരിടുവാനും മനസ്സ് ചഞ്ചലപ്പെടാനും ഇടയുണ്ട്. കലുഷിതമായ കുടുംബാന്തരീക്ഷം മനഃസമാധാനം കെടുത്താൻ ഇടയുണ്ട്. എൽ നോടുകൂടെ ഒ, എൽ എന്നീ അക്ഷരങ്ങൾ ചില നഷ്ടങ്ങളുണ്ടാക്കാനും അസുഖബാധിതനാവാനും ഇടയുണ്ട്. എൽ നോടുകൂടെ

എം

എം കാരെ സാധാരണ മിടുമിടുക്കർ എന്നാണ് പറയാറ്. സിനിമാരംഗത്തും സാംസ്‌കാരികരംഗത്തും മാധ്യമരംഗത്തും എം ന്റെ മാസ്മരിക ശക്തികൾ ധാരാളമായി കാണാം. കർമനിരതരും ഉത്സാഹഭരിതരും ഭാവനാ സമ്പന്നരും വിജയശ്രീരാളിതരുമാണിവർ. സ്വതന്ത്രവും ശക്തവും വ്യക്തവും ആയ തീരുമാനങ്ങൾ ഇവരുടെ മാസ്മരിക ശക്തിയ്ക്ക് മാറ്റുകൂട്ടുന്നു. കർക്കശ സ്വഭാവം ഇവർക്ക് മനഃപ്രയാസങ്ങളുമുണ്ടാക്കുമെങ്കിലും ധനസമ്പാദനത്തിൽ ഇവർ മുൻപി ലാണ്. മറ്റുള്ളവരെപ്പറ്റി ചിന്തിച്ചുനേരം കളയാത്ത ഇവർ സ്വന്തം കടമകളിൽ വിശ്വസിക്കുന്നവരാണ്. മനസ്സിൽ ആത്മധൈര്യവും തന്റേടവും ശക്തയുമുള്ള ഇവർ അതൊരിക്കലും പറത്തുകാണിക്കാറില്ല.

എൻ

ശ്രീ മഹാവിഷ്ണുവിന്റെ ആധിപത്യത്തിലുള്ള ഈ അക്ഷരം ശ്രീബുധഭഗ വാന്റെയും ദേവർഷി നാരദന്റെയും അനുഗ്രഹാശിസ്സുകളുള്ള അക്ഷരമാണ്. വലിയ സുഹൃദ് വലയത്തിന്റെ സ്വാധീനത്തിനും നിശ്ചയദാർഢ്യത്തിലും വിശ്വസിക്കുന്നവരാണ്. പരാക്രമശാലികളായ ഇവർ സ്‌നേഹിക്കുന്നവർക്കുവേണ്ടി എന്തു ത്യാഗത്തിനും ഒരുക്കമാണ്. ധനസമ്പാദമാണ് ജീവിതലക്ഷ്യം. പിശുക്ക് ഇവരുടെ പ്രത്യേകതയാണെങ്കിലും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കും. സ്‌നേഹ സമ്പന്നരും കാരുണ്യമുള്ളവരുമായിരിക്കും. ഭൗതികസുഖങ്ങൾ ആസ്വദിക്കുമെ ങ്കിലും മാനസികവും ശാരീരകവും പ്രയാസങ്ങൾ ഇവർക്ക് അനുഭവപ്പെടും. വി എന്ന അക്ഷരം എൻ ന് മുൻപ് വന്നാൽ ഒരുപാട് നേട്ടങ്ങളുണ്ടാകും. ഡബ്ലിയൂ എന്ന അക്ഷരം വന്നാലും തുടരെയുള്ള കർമങ്ങൾ ചെയ്ത് സാമ്പത്തികനേട്ടം ഉണ്ടാകും. എൻ ആവർത്തിച്ചു വന്നാൽ കനത്ത സസാമ്പത്തിക മുണ്ടാകും.

ഒ

അസുരഗുരുവായ ശുക്രാചാര്യയുടെ നിയന്ത്രണങ്ങളും സ്വഭാവങ്ങളും സവിശേഷതകളും അടങ്ങിയതാണ് ഈ അക്ഷരം. ജാതകത്തിൽ പൊതുവേ ശുക്രനെ ചിന്തിക്കുന്നത് സ്ത്രീയായിട്ടാണ്. അതുകൊണ്ട് ചില ദുർബലതകളും ഈ അക്ഷരത്തിനുണ്ട്. ആശയാഭിലാഷങ്ങളുടെ കാര്യത്തിൽ ഒരു രഹസ്യ സ്വഭാവവും കർക്കശ്യസ്വഭാവവും ഈ അക്ഷര ത്തിനുണ്ട്. ഒരു വ്യക്തിയുടെ പേരിൽ ഈ അക്ഷരം വരാതിരിക്കുകയാണ് നല്ലത്. കാരണം ഒ എന്നത് അത് ഒരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്. വ്യാപാരനഷ്ടം കുടുംബത്തിൽ സമാധാനക്കുറവ്, ബന്ധുക്കളുമായി ശത്രുത ഇതെല്ലാം ഈ അക്ഷര മുണ്ടാകുന്നു. ദുഃഖം, നിരാശ, പരാജയബോധം, കാര്യശേഷിക്കുറവ് ഇതെല്ലാം ഈ അക്ഷരത്തിന്റെ സംഭാവനയാണ്. . ധനം, സമയം, ഊർജം ഇവ വിനിയോഗിക്കുന്നതിൽ അപാരസാമർത്ഥ്യമാണ് ഇവർക്ക്. ദൃഢതയുള്ളതും വിശ്വസ്തതയുള്ളതുമായ ബന്ധങ്ങൾക്ക് ഇവർ പരിഗണന നൽകുന്നു.

പി

കേതുവിന്റെ സ്വാധീനത്തിലാണെങ്കിലും ശനീശ്വരന്റെ അനുഗ്രഹാശിസ്സുകളുള്ള അക്ഷരമാണ്. ഇവർ ഉയർന്ന സാമൂഹ്യബന്ധങ്ങൾ ഇഷ്ടപ്പെടുന്നു. നിലനിർത്തുന്നു. സ്വന്തം ഇമേജ് വർധിപ്പിക്കുകയാണ് ജീവിതലക്ഷ്യം. പരീക്ഷണ നിരീക്ഷണങ്ങൾക്ക് എപ്പോഴും വിധേയമായിക്കൊണ്ടിരിക്കുന്ന ജീവിതത്തിനുടമകളാണ്. വിവാഹ കാര്യത്തിൽ നിഷ്‌കർഷയുള്ള ഇവർക്ക് ബുദ്ധി, സൗന്ദര്യം, സാമൂഹികാംഗീകാരം ഇവയുള്ള വധുവിനെയാണ് താത്പര്യം. മാനസിക സന്തോഷം തരുമെന്നുറപ്പുള്ള പരീക്ഷണങ്ങൾക്ക് എത്ര പണം ചെലവാക്കാനും മടിയില്ല ഇവർക്ക്. പി ആവർത്തിച്ചു വന്നാൽ ഭരണപരമായ കാര്യക്ഷമത, ഉന്നതസ്ഥാനലബ്ധി, ഉജ്ജ്വല വ്യക്തിത്വം ഇവയുണ്ടാകും. ജീവിതത്തിൽ വിജവും പുരോഗതിയും ഉണ്ടാകുന്ന ഇവർക്ക് സമ്പത്ത് എത്ര അധികരിച്ചാലും തൃപ്തിയുണ്ടാകില്ല. സംഭാഷണ വേള യിൽ നായകത്വം വഹിക്കുന്നതിനുള്ള സാമർത്ഥ്യവും സംവാദങ്ങൾ സംഘടി പ്പിക്കുന്നതിന് സ്‌പോൺസർഷിപ്പ് ഏറ്റെടുക്കാനും ഇവർക്ക് മടിയില്ല അതീന്ദ്രിയ ജ്ഞാനവും ജീവിതരഹസ്യങ്ങളും അറിയുവാനുള്ള ദൈവാനുഗ്രഹം ഇവരിൽ കണ്ടു വരുന്നു.

ക്യൂ

ശനീശ്വരന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ അക്ഷരം. മാനസികശക്തിയും പ്രയത്‌നിക്കാനുള്ള മനസ്സും ഇക്കൂട്ടർക്ക് സ്വന്തമാണ്. സ്ഥിരമായ പദ്ധതികളും തുടർച്ചയായ പ്രവർത്തനങ്ങളും ഇവരുടെ വ്യക്തിത്വത്തിന് മാറ്റുകൂട്ടുന്നു. എന്തിനേയും ചോദ്യം ചെയ്യാനുള്ള പ്രവണത ഇവരിൽ കണ്ടുവരുന്നു. രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ ഇവരുമായി സംസാരിക്കാതിരിക്കുന്നതാണ് ഉത്തമം. നല്ല സംഭാഷണ ചാതുരി ഇവർക്കുണ്ട്. പ്രണയകാര്യങ്ങളിലും സൗഹൃദസംഭാഷണങ്ങളിലും ഇവർ തിളങ്ങി നിൽക്കും.

ആർ

ചൊവ്വയുടെ പൂർണനിയന്ത്രണത്തിലുള്ളതാണ് ഈ അക്ഷരം. ആർ എന്ന അക്ഷരത്തിന്റെ സൂര്യൻ ഉച്ചരാശിയിലാണ് സഞ്ചരിക്കുന്നത്. ആർ എന്നത് ആത്മവിശ്വാസം, ഉന്മേഷം, ജീവിതവിജയം, ഊർജസ്വലത തുടങ്ങിയവയുടെ ഉടമസ്ഥരായിരിക്കും. നേതൃസ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന ഇവർ ക്ഷിപ്ര കോപികളും നിർബന്ധബുദ്ധിയുള്ളവരുമായി കാണപ്പെടുന്നു. മറ്റുള്ളവരെ എളുപ്പ ത്തിൽ മനസ്സിലാക്കുന്ന ഇവർ സ്വന്തം കടമകൾ അസാമാന്യപാടവത്തോടെ ചെയ്തുതീർക്കുന്നു.  സ്‌നേഹമുള്ളവർക്കുവേണ്ടി ഏതു സഹായം ചെയ്യാനും ഇവർ സദാസമ്പന്നരാണ്. ആത്മീയമായും ഭൗതികമായും ബുദ്ധിപരമായും എല്ലാം ഒരേ രീതിയിൽ കാണുകയും തങ്ങൾക്ക് എല്ലാം അധീനമാണെന്ന് ഇവർ വിശ്വസിക്കുയും ചെയ്യുന്നു.

എസ്

സൂര്യഭഗവാന്റ സ്വാധീനത്തിലുള്ളതാണ് ഈ അക്ഷരം. സർപ്പധാരിയായ കൈലാസനാഥന്റെ അനുഗ്രഹാശിസ്സുകളും ഈ അക്ഷരത്തിനുണ്ട്. സഞ്ചാരവും വിദേശബന്ധങ്ങളും കാര്യസാമർത്ഥ്യവും നിശേചയദാർഢ്യവും ഇവരുടെ കൂടെപ്പിറപ്പാണ്. എസ് നു ശേഷം ആർ വന്നാൽ മറ്റുള്ളവരെ ബഹുമാനിച്ച് സ്വന്തം കാര്യം നേടിയെടുക്കാൻ സമർത്ഥരായിരിക്കും. താൽപ്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാനും ചില അവസരങ്ങളിൽ അവരെ നിരുത്സാഹപ്പെടുത്തുവാനും ശ്രമിക്കും. ഇവർ ശ്രദ്ധ, വിവേകം, കാര്യക്ഷമ, സുഖഭോഗങ്ങൾ ഇവയ്‌ക്കെല്ലാം അതീവപ്രധാനം നൽകുന്നു. സംഗീതം ഏറെ ഇഷ്ടപ്പെടുന്ന ഇവർ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ അതീവ ജാഗ്രത പുലർ ത്തുന്നു. എസ് ആവർത്തിച്ചുവന്നാൽ ഒരുപാട് നേട്ടങ്ങൾ ഇവർക്കുണ്ടാകും.

ടി

ചന്ദ്രഭഗവാന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ അക്ഷരം. കാലാനുസൃതമായ മാറ്റങ്ങളിൽ ഒരുപരിധിവരെ ശ്രദ്ധിക്കുന്ന ഇവർ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാറില്ല. ജീവിതത്തിലെ ബാല്യകാല സംഭവങ്ങളിലെ ഓർമകളിൽ മുഴുകി ജീവിക്കാനാണ് ഇവർക്കിഷ്ടം. ഈ പേരുകൾ നേതൃസ്ഥാനത്ത് എത്തിച്ചേരും. സുഖദുഃഖ സമ്മിശ്രഫലങ്ങളാണ് ഈ അക്ഷരത്തിൽ നിന്ന് ലഭിക്കുന്നത്. സുഖപ്രദമായ ജീവിതം, കഠിനപ്രവർത്തികൾ ഇവയ്ക്ക് പ്രാധാന്യം കൊടുക്കുന്നു.

യു

ശ്രീമഹാവിഷ്ണുവിന്റെ സ്വാധീനവലയത്തിനുള്ളതാണ് ഈ അക്ഷരം. സാഹസപ്രിയരും അസാമാന്യ ധൈര്യശാലികളും കടുത്ത പ്രണയിതാക്കളു മായിരിക്കും. ഉന്നതമായ ചിന്തകളും ഉയർന്ന വ്യക്തിത്വത്തിനും ഉടമകളു മായിരിക്കും ഇവർ. സൗന്ദര്യസംരക്ഷണത്തിനുവേണ്ടി എത്ര സമ്പത്ത് ചെലവഴി ക്കാനും മടിക്കാത്തവർ. യു വിനോട് കെ ചേർന്നാൽ അപാരമായ അറിവും ഉന്നതപദവികളും സ്വയ ത്തമാക്കും. ജി എന്ന അക്ഷരം വന്നാൽ ചില കാര്യങ്ങളിൽ വ്യക്തതയില്ലാത്ത അവസ്ഥയും സംജാതമാകും. യുവിനോട് ആർ ചേർന്നാൽ ഉന്നതപദവികളും പ്രശസ്തിയുമുണ്ടാകും, യു ആവർത്തിച്ചുവന്നാൽ സ്വകാര്യ ദുഃഖങ്ങൾ കൂടപ്പിറപ്പായിരിക്കും. സുഹൃത്തു ക്കളോട് സ്‌നേഹവും വിശ്വാസവും കാണിക്കുകയും അവരെ വിഷയസന്ദർഭങ്ങളിൽ സഹായിക്കുകയും ചെയ്യും.

വി
രാഹുവിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ അക്ഷരം. വ്യതസ്ത വ്യക്തി ത്വങ്ങൾ ഇവരിൽ കണ്ടുവരുന്നു. ഒരേസമയം ഒന്നിലധികം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുകയും വിജയം വരിക്കുകയും ചെയ്യുന്നു. ആത്മാർത്ഥത, സ്‌നേഹം, ത്യാഗമനോഭാവം എന്നിവ ഇവരുടെ കൂടെപ്പിറപ്പാണ്. ആത്മാർത്ഥമായ സൗഹൃദബന്ധ ങ്ങൾ ആഗ്രഹിക്കുന്ന ഇവർ വലിയ സൗഹൃദ് വലയത്തിന്റെ ഉടമകളായിരിക്കും. ആത്മവിശ്വസം, ദൈവിക ചിന്തകൾക്കു പ്രാധാന്യം ഇവ വി ക്കാരുടെ പ്രത്യേകതയാണ്.

ഡബ്ല്യൂ

ശ്രീ ബുദ്ധഭഗവാന്റെ സ്വാധീനത്തുള്ളതാണ് ഈ അക്ഷരത്തിന് നാരീശ്വര അനുഗ്രഹങ്ങളും ശക്തിവിശേഷങ്ങളും ഉണ്ട് എന്ന് എടുത്തുപറയേണ്ടതാണ്. സമ്പൽസമൃദ്ധവും സുഖാനുഭൂതികളും നിറഞ്ഞ് ജീവിതമായിരിക്കണം തങ്ങളുടേതെന്ന് ഇവർ ആഗ്രഹിക്കുന്നു. ജീവിതം അന്വേഷണാത്മകമാക്കാൻ ഉള്ള വ്യഗ്രത ഇവരിൽ കാണാം. എന്തിനേയും ചോദ്യം ചെയ്യുവാനും വിമർശനാബുദ്ധ്യാ വിലയിരുത്താനും ഇവർക്ക് സാമർത്ഥ്യമുണ്ട്. അപാര സംഭാഷണ സാമർത്ഥ്യമുള്ള ഇവർ ഇണങ്ങാത്ത ചുറ്റുപാടുകളോടുപോലും യോജിച്ചുപോവാൻ ശ്രമിക്കുന്നു. എസ്, ഐ എന്നീ അക്ഷരങ്ങൾ ഇതിനു മുമ്പോ പിമ്പോ വന്നാൽ ആത്മീയ മായി അത്യുന്നതിയിലെത്തും. എ, ആർ എന്നീ അക്ഷരങ്ങൾ ഇതിനുശേഷം വന്നാൽ മനഃസമാധാനക്കുറവും കുടുംബപ്രശ്‌നങ്ങളും അലട്ടിക്കൊണ്ടിരിക്കും.

എക്‌സ്

ശുക്രാചാര്യന്റെ നിയന്ത്രണത്തിലുള്ള ഈ അക്ഷരം. ഗുണന ചിഹ്നംപോലെയുള്ള എക്‌സ് എന്ന അക്ഷരം വ്യക്തികളുടെ ജീവി ത്തിൽ ഒട്ടേറെ പ്രയാസങ്ങളുണ്ടാക്കുന്നു. എന്നാൽ കാര്യങ്ങൾ അന്വേഷണാ ത്മകമായി പലതലങ്ങളിലേക്ക് വ്യാപിക്കാനും ഉത്തമ പരിഹാര നിർദ്ദേശങ്ങൾ കൈക്കൊള്ളാനും ഇവർക്കുള്ള കഴിവ് മാതൃകാപരമായ. എക്‌സ് പേരിൽ വന്നാൽ സ്‌നേഹസമ്പന്നരും ധനസമ്പാദനത്തിൽ ആകൃഷ്ടനുമായിരിക്കും

വൈ

കേതുവിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ അക്ഷരം ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും സമഗ്രമായ അന്വേഷണം നടത്തി കാര്യങ്ങൾ അപഗ്രഥിക്കാനുള്ള ഇവരുടെ കഴിവ് അപാരമാണ്. എല്ലാം തന്റെ അദ്ധ്യക്ഷതയിൽ നടക്കണമെന്ന് മനസ്സിൽ നിഗൂഢമായ ആഗ്രഹിക്കുന്നവരാണിവർ. മറ്റുള്ളവർക്ക് സഹായകമായ രീതിയിൽ പെരുമാ റാനും അതുവഴി നേതൃസ്ഥാനത്തേയ്‌ക്കെത്താനും ഇവർ ശ്രമിക്കും. അനന്തരമായ ആഗ്രഹങ്ങളും സംസാര നിയന്ത്രണമില്ലായ്മയും ഇവരിൽ കണ്ടുവരുന്നു. ശാരീരികമായി ഇവർ ശക്തമായിരിക്കും. ഏതു കാര്യങ്ങളിലും വിജയ പരാജയങ്ങൾ നോക്കാതെ മുൻപിൽ നിന്ന് പ്രവർത്തിക്കും.

ഇസഡ്

ശനീശ്വരന്റെ ആധിപത്യത്തിലുള്ള അക്ഷരം. സാമ്പത്തിക കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഇവർ തങ്ങൾക്ക് ലാഭമുണ്ടെങ്കിൽ മാത്രമേ സമ്പത്ത് ചെലവഴിക്കൂ എന്ന് നിർബന്ധമുള്ളവരുമാണ് ഇവർ. സ്വാർത്ഥ, കർക്കശ്യബുദ്ധി ഇവ ഇവരിൽ കണ്ടുവരുന്നു. ഏതെങ്കിലും പ്രതി സന്ധിയിൽ പെട്ടുപോയാൽ എല്ലാവരും ഇവരെ ഒറ്റപ്പെടുത്താറാണ് പതിവ്. കുടുംബാംഗങ്ങൾക്കുവേണ്ടി എന്തു കഷ്ടപ്പാടും സഹിക്കാൻ തയ്യാറായ ഇവർ സാമ്പ ത്തിക കാര്യങ്ങളിൽ അത്ര വിശ്വസ്തത പുലർത്താറില്ല. ഒരു പരിധിയിൽ കൂടുതൽ ദൈവവിശ്വാസം ഇവരിൽ കണ്ടുവരുന്നില്ല.

 

Tags: XFiYHsJegNtCOmvPbaQkZUrWnamedl
Share1
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies