Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture
Temple

മഹാശിവരാത്രി; മഹാദേവൻ മംഗളമരുളുന്ന മാഘമാസ രാത്രി

മാഘമാസത്തിലെ പതിനാലാം ദിവസത്തിലെ അമാവാസി ദിവസം ആചരിക്കുന്ന ശിവരാത്രിയാണ് മഹാശിവരാത്രി.

by Brave India Desk
Mar 1, 2024, 07:16 pm IST
in Temple, Special, Culture
Share on Facebook
Tweet
WhatsApp
Telegram

ശിവൻറെ രാത്രിയാണ് ശിവരാത്രി. ഏറ്റവും മംഗളകരമായ (ശിവം ആയ) രാത്രിയും ശിവരാത്രി തന്നെ. ആദിയും അന്തവുമില്ലാതെ തേജോമയനായ കാലകാലനുമുന്നിൽ തൊഴു കൈകളോടെ ബ്രഹ്മാവും നാരായണനും നിന്ന ദിവസമാണ് ശിവരാത്രി. ശിവരാത്രിയെക്കുറിച്ച് അനേകം പുരാണങ്ങളും ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. ദേവൻമാരും അസുരൻമാരും ചേർന്ന് പാലാഴി കടഞ്ഞപ്പോൾ അമൃതകുംഭത്തിന് മുൻപേ  കാളകൂട വിഷം ഉയർന്നു വന്നു. കാളകൂടം  താഴെവീണാൽ പ്രപഞ്ചമാകെ വിഷമയമാകുമെന്ന് കണ്ട മഹാദേവൻ ആ വിഷത്തെ പാനം ചെയ്തു.

ഭഗവാന് വിഷം തീണ്ടുമോ എന്ന ഭയത്താൽ വിഷം ഇറങ്ങിപോകുന്നത് തടയാൻ ദേവി ഭഗവാൻറെ കഴുത്തിൽ മുറുകെ പിടിച്ചെന്നും എന്നാലത് പുറത്തേക്ക് പോയി ലോകം നശിക്കുന്നത് തടയാൻ വിഷ്ണു ദേവൻ ഭഗവാൻറെ വായ പൊത്തിപ്പിടിച്ചെന്നുമാണ് ഐതിഹ്യം.  കാളകൂട വിഷം ഭഗവാൻറെ കണ്ഠത്തിൽ നീല നിറത്തിൽ ഉറച്ചു. അങ്ങനെയാണ് ഭഗവാന് നീലകണ്ഠനെന്ന പേരു വന്നത് . കാളകൂട  വിഷബാധയിൽ നിന്ന് ഭഗവാനെ രക്ഷിക്കുവാനായി പാർവ്വതീ ദേവിയും ശിവ ഭൂതഗണങ്ങളും രാത്രി മുഴവനും ഉറക്കമിളച്ച് ധ്യാനിച്ചു. ആ രാത്രിയാണ് ശിവരാത്രിയെന്നാണ് ഒരു കഥ.

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

ഒരിക്കൽ ആരാണ് കേമനെന്ന് തർക്കിച്ച് സാക്ഷാൽ നാരായണനും ബ്രഹ്മദേവനും തമ്മിൽ തർക്കമാരംഭിച്ചു. പെട്ടെന്ന് അവർക്കുമുന്നിൽ പ്രകാശപുഞ്ജമായി ജ്യോതിർ ലിംഗ രൂപത്തിൽ ശ്രീ മഹാദേവൻ അവതരിച്ചു.  ജ്യോതിർലിംഗത്തിൻറെ ആദിയും അന്തവും കണ്ടുപിടിക്കുന്നവനാണ് യഥാർത്ഥ കേമൻ എന്ന അശരീരിയും ഉണ്ടായി. ഗരുഡ വാഹനനായി മഹാവിഷ്ണു മുകളിലേക്കും ഹംസത്തിന് പുറത്ത് ബ്രഹ്മദേവൻ താഴോട്ടും പോയി. ഏറെ ദൂരം യാത്രചെയ്തിട്ടും ജ്യോതിർലിംഗത്തിൻറെ ആദിയോ അന്തമോ കണ്ടെത്താനാവാതെ നിരാശരായി അവർ തിരിച്ചെത്തി. കാലകാലനായ മഹാദേവൻ തന്നെയാണ് ദേവദേവൻ എന്ന് അവർ അംഗീകരിച്ചെന്നും ഇരുവരും ചേർന്ന് ശിവരാത്രി വ്രതമെടുത്തെന്നുമാണ് മറ്റൊരു ഐതിഹ്യം.

ചാന്ദ്രമാസത്തിലെ പതിനാലാമത്തെ ദിവസമാണ് അമാവാസി. അമാവാസി ദിവസമെല്ലാം ശിവരാത്രി തന്നെയാണെന്നാണ് അഭിജ്ഞ മതം. മാഘമാസത്തിലെ കൃഷ്ണപക്ഷത്തിലാണ് മഹാശിവരാത്രി. സ്കന്ദപുരാണമനുസരിച്ച് നാലു തരം ശിവരാത്രികളാണ് ഉള്ളത്. ആദ്യത്തേത് നിത്യ ശിവരാത്രിയാണ്. അതായത് എല്ലാദിവസവും ശിവരാത്രി എന്ന സങ്കല്പത്തിൽ വ്രതവും പൂജാനുഷ്ഠാനുങ്ങളും ചെയ്യുക. രണ്ടാമത്തേത് എല്ലാ അമാവാസി ദിനവും ശിവരാത്രി എന്നതാണ്.

മൂന്നാമത്തേത് മാഘ പ്രഥമാദി ശിവരാത്രിയാണ്. മാഘമാസത്തിലെ ഒന്നാം ദിവസം മുതൽ പതിമൂന്നാം ദിവസം വരെ ആചരിക്കുന്ന ശിവപൂജയെ മാഘപ്രഥമാദി ശിവരാത്രി എന്നാണ് പറയപ്പെടുന്നത്. മാഘമാസത്തിലെ പതിനാലാം ദിവസത്തിലെ അമാവാസി ദിവസം ആചരിക്കുന്ന ശിവരാത്രിയാണ് മഹാശിവരാത്രി.

ആ ദിവസം ശിവപാർവ്വതിമാരുടെ വിവാഹദിവസമായി കണ്ട് അവരെ ആരാധിച്ചാൽ ഗാർഹിക ജീവിതത്തിൽ ഉന്നതിയുണ്ടാകുമെന്നാണ് പുരാണങ്ങൾ പറയുന്നത്. അതേ സമയം മഹാദേവൻ തൻറെ എതിരാളികളായ അസുരൻമാരെ എല്ലാം വധിച്ച ദിവസമായി കണ്ട് ശിവനെ ആരാധിച്ചാൽ ലോകജയം ഉണ്ടാകുമെന്നും പറയപ്പെടുന്നു.

കുണ്ഡലിനീ ശക്തിയും പ്രാപഞ്ചിക ശക്തികളും സാധകൻറെ ശ്രേയസ്സിന് അനുകൂലമായി ചലിക്കുന്ന ദിവസമാണ് മഹാശിവരാത്രി. അതുകൊണ്ടു തന്നെ സാധകൻമാർക്ക് ആ ദിവസം വളരെ പ്രധാനപ്പെട്ടതാണെന്നും ആചാര്യൻമാർ പറയുന്നു. നിഷ്ഠയോടു കൂടി വ്രതമെടുത്ത് രാത്രി മുഴുവൻ ഉണർന്നിരുന്ന് സാധന ചെയ്താൽ മറ്റ്ദിവസങ്ങളിലുണ്ടാവുന്നതിനേക്കാൾ ആദ്ധ്യാത്മിക ശ്രേയസ് ആ ഒരു ഒറ്റ ദിവസംകൊണ്ട് ലഭിക്കും എന്നാണ് പറയപ്പെടുന്നത്.

Tags: Shivarathri 2024mahasivarathriMahashivarathri 2024
Share6
Tweet
Send
Share

Latest stories from this section

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies