Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

കലിയാ കൂയ്…ഏണിയും ആലയുമൊരുക്കും; വെളിച്ചേമ്പ് മൂടോടെ പറിച്ച് പുരപ്പുറത്തേക്കെറിയും; കലിയനെ പ്രസാദിപ്പിക്കാനായി മലബാറിൽ നടത്തുന്ന പ്രത്യേക ചടങ്ങ്

by Brave India Desk
Jul 16, 2024, 02:21 pm IST
in Kerala, Lifestyle, Culture
Share on Facebook
Tweet
WhatsApp
Telegram

മലയാളിക്ക് കര്‍ക്കിടകം,  കള്ളക്കര്‍ക്കിടകവും പഞ്ഞക്കര്‍ക്കിടവുമൊക്കെയാണ്.  വീടിന്റെ കോലായകളില്‍ രാമായണ ശീലുകള്‍ മുഴങ്ങുന്ന പുണ്യമാസം.സമൃദ്ധിയുടെ നല്ല നാളുകള്‍ക്ക് വേണ്ടി പ്രാർത്ഥനയോടെ കഴിയുന്ന കാലം.

മലബാറിലെ ചിലയിടങ്ങളില്‍ കര്‍ക്കടകത്തിന് സ്വാഗതമോതുന്നത് കാര്‍ഷിക മൂര്‍ത്തിയായ കലിയനെ വരവേറ്റുകൊണ്ടാണ്.  കർക്കിടകത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കാനും വീട്ടിൽ ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും പുലരുവാനും നടത്തുന്ന ചടങ്ങാണ് കലിയന് കൊടുക്കൽ ചടങ്ങ്. കലിയനെ പ്രസാദിപ്പിച്ചാൽ അനിഷ്ടകാരിയായ ചേട്ടാ ഭഗവതി പുറത്ത് പോകുമെന്നാണ് വിശ്വാസം. ഇതിനായി ഏറെ കൗതുകമുണർത്തുന്ന ചടങ്ങാണ് നടത്തുന്നത്.തെക്കന്‍ കേരളത്തിലെ ശീവോതിക്ക് കൊടുക്കലിനോട് സാമ്യം ഉള്ളതാണ് ഈ ചടങ്ങ്.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ഇതിനായി ആദ്യം വീട് അടിച്ചുവൃത്തിയാക്കി, വലയടിച്ച് , വെള്ളം തളിച്ച് , തുടച്ച് ശുദ്ധമാക്കി, പൊട്ടിയ കലം, പഴയ വസ്ത്രം, കുറ്റിച്ചൂല് എന്നിവ പഴമുറത്തിലാക്കി വീടിന് പുറത്ത് ദൂരെ കൊണ്ടുപോയി കളയുന്നു. വീട്ടിലെ അശ്രീകരമായ വസ്തുക്കൾ കളയുന്നതോടെ ഐശ്വര്യദേവതയ്‌ക്ക് വഴിയൊരുങ്ങുന്നുവെന്നാണ് വിശ്വാസം. തുടർന്ന് വാഴത്തടയും ഈർക്കിലും ഉപയോഗിച്ച് ഒരു കൂടുണ്ടാക്കും. പശുക്കളെ പാർപ്പിക്കാനുള്ള ആലയാണിതെന്നാണ് സങ്കൽപ്പം. പ്ലാവിൻ ചുവട്ടിലാണ് കൂടുണ്ടാക്കുക. അതിന് സമീപമായി ഏണി, ഉണ്ടാക്കിവെക്കും. പഴുത്ത പ്ലാവില കൊണ്ട് വലിയ ചെവികളുള്ള പശുക്കളും പാത്രങ്ങളുമൊരുക്കും.ഈന്തും, ചക്കപ്പുഴുക്കും, കിഴങ്ങും, കടലയും തേങ്ങാപ്പൂളും എന്നുവേണ്ട കലിയന് ഇഷ്ടമുള്ളതെല്ലാം ഒരുക്കുന്നു.

മുറത്തിൽ നാക്കില വിരിച്ച് അതിൽ കൂടും ഏണിയും പ്ലാവില കൊണ്ടുണ്ടാക്കിയ വസ്തുക്കളും എടുത്ത് വെച്ച് ഇലയിൽ ചോറും കറികളും വിളമ്പിവെയ്‌ക്കും. സന്ധ്യ മയങ്ങിയാൽ വീട്ടിലെ മുതിർന്നയാൾ ചൂട്ടുകത്തിച്ച് മുൻപിൽ നടക്കും. അതിന് പിന്നിലായി കിണ്ടിയിൽ വെള്ളവും ,മുറവുമായി കുടുംബത്തിലെ മറ്റ് അംഗങ്ങളും പിന്നാലെ നടക്കും.

കലിയാ കലിയാ.. കൂ കൂ. ചക്കേം മാങ്ങേം താ താ…. നെല്ലും വിത്തും താ…. താ… ആലേം പൈക്കളേം താതാ… എന്നിങ്ങനെ ആർത്ത് വിളിച്ച് വീട്ടിനു ചുറ്റും നടക്കും. ഒടുവില്‍ വിഭവങ്ങളെല്ലാം പറമ്പിന്‍റെ തെക്കേ ഭാഗത്തെ പ്ലാവിന്‍റെ ചുവട്ടില്‍ കൊണ്ടുവച്ച് ചരല്‌ വാരി എറിയും. പ്ലാവ് നിറച്ചും കായ്ക്കാന്‍ വേണ്ടിയാണിത്. വീട്ടില്‍ ഫലസമൃദ്ധിയുണ്ടാകാന്‍ വെളിച്ചേമ്പും കൂവയും മൂടോടെ പറിച്ച് പുരപ്പുറത്തേക്കെറിയും തുടർന്ന് എല്ലാവരും വീട്ടിലേയ്‌ക്ക് മടങ്ങി, സന്ധ്യാവന്ദനം കഴിഞ്ഞ് ചോറും പായസവും കഴിക്കുന്നതോടെ ചടങ്ങ് പൂർത്തിയാകുന്നു.കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ പുതുക്കിക്കൊണ്ട് വടക്കേ മലബാറില്‍ ഇന്നും നാട്ടുകൂട്ടങ്ങള്‍ കലിയന് കൊടുക്കല്‍ ചടങ്ങ് നടത്തുന്നുണ്ട്.

Tags: malabarKALIYAN
Share1
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies