Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
International
UK

പാലക് പനീറിന്റെ ഗന്ധം ‘അസഹനീയം’; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ വംശീയ അധിക്ഷേപം; നഷ്ടപരിഹാരം നൽകി യുഎസ് സർവ്വകലാശാല!

by Brave India Desk
Jan 14, 2026, 01:36 pm IST
in UK, India
Share on Facebook
Tweet
WhatsApp
Telegram

അമേരിക്കയിലെ സർവ്വകലാശാലയിൽ ഉച്ചഭക്ഷണത്തിന് ‘പാലക് പനീർ’ ചൂടാക്കിയതിന്റെ പേരിൽ വിവേചനം നേരിട്ട ഇന്ത്യൻ ഗവേഷക വിദ്യാർത്ഥികൾക്ക് ചരിത്രവിജയം. കൊളറാഡോ ബോൾഡർ സർവ്വകലാശാലയിൽ  നടന്ന വംശീയ അധിക്ഷേപത്തിനെതിരെ നിയമപോരാട്ടം നടത്തിയ ആദിത്യ പ്രകാശ്, ഊർമ്മി ഭട്ടാചാര്യ എന്നിവർക്ക് 1.8 കോടി രൂപ (2,00,000 ഡോളർ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഭാരതീയ സംസ്കാരത്തെയും ഭക്ഷണരീതിയെയും അവഹേളിക്കാൻ ശ്രമിച്ച പാശ്ചാത്യർക്ക് ലഭിച്ച കനത്ത പ്രഹരമായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്. ഉച്ചഭക്ഷണത്തിന് പാലക് പനീർ ചൂടാക്കിയപ്പോൾ ‘ദുർഗന്ധം’ വമിക്കുന്നു എന്ന് ആക്ഷേപിച്ചും ഇന്ത്യൻ വിഭവങ്ങൾ കഴിക്കുന്നത് വിലക്കിയും വിവേചനം കാട്ടിയ സർവ്വകലാശാല ഒടുവിൽ ഒത്തുതീർപ്പിന് വഴങ്ങുകയായിരുന്നു.

2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡിപ്പാർട്ട്‌മെന്റിലെ മൈക്രോവേവ് അവ്‌നിൽ ആദിത്യ പ്രകാശ് ഭക്ഷണം ചൂടാക്കിയപ്പോൾ, ഇതിന് അസഹനീയമായ ഗന്ധമാണെന്ന് പറഞ്ഞ് ഒരു സ്റ്റാഫ് അംഗം തടഞ്ഞു. “ഇത് വെറും ഭക്ഷണമാണ്, ഞാൻ ചൂടാക്കി ഉടൻ പോകാം” എന്ന ആദിത്യയുടെ മറുപടി അധികൃതരെ പ്രകോപിപ്പിച്ചു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

വിവേചനത്തിനെതിരെ പരാതിപ്പെട്ട ആദിത്യയെ മാനസികമായി പീഡിപ്പിക്കാൻ അധികൃതർ ശ്രമിച്ചു. സ്റ്റാഫ് അംഗങ്ങൾക്ക് ആദിത്യ ‘ഭീഷണി’യാണെന്ന് വരുത്തിതീർക്കാൻ മുതിർന്ന ഫാക്കൽറ്റികൾ ശ്രമിച്ചു. ആദിത്യയുടെ പങ്കാളിയായ ഊർമ്മിയെ വിശദീകരണമില്ലാതെ ടീച്ചിംഗ് അസിസ്റ്റന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കി. തുടർദിവസങ്ങളിലും ഇന്ത്യൻ ഭക്ഷണം കഴിച്ചതിന് ‘കലാപത്തിന് ആഹ്വാനം ചെയ്തു’ എന്ന വിചിത്രമായ ആരോപണമാണ് ഇവർക്ക് നേരെ ഉയർന്നത്.
നിയമപോരാട്ടവും വിജയവും രണ്ട് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2025 സെപ്റ്റംബറിൽ സർവ്വകലാശാല ഒത്തുതീർപ്പിന് തയ്യാറായി. നഷ്ടപരിഹാരത്തിന് പുറമെ ഇരുവർക്കും മാസ്റ്റേഴ്സ് ബിരുദവും നൽകി. എന്നാൽ ഭാവിയിൽ സർവ്വകലാശാലയിൽ പഠിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ ഇവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഈ മാസം നാട്ടിൽ തിരിച്ചെത്തിയ ഊർമ്മി ഭട്ടാചാര്യ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ അനുഭവം പങ്കുവെച്ചു. “എന്റെ ചർമ്മത്തിന്റെ നിറമോ വംശമോ ഇന്ത്യൻ ഇംഗ്ലീഷ് ശൈലിയോ എന്തുതന്നെയായാലും, എനിക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഞാൻ പോരാടിയത്. നീതിക്ക് മുന്നിൽ ഞാൻ തലകുനിക്കില്ല,” ഊർമ്മി കുറിച്ചു. ഇന്ത്യൻ വിഭവങ്ങളുടെ മണത്തെ ‘അരോമ’ (സുഗന്ധം) എന്ന് വിളിക്കുന്ന ഭാരതീയർക്ക് ഈ സംഭവം വലിയ ആവേശമാണ് നൽകിയത്. “പാലക് പനീറിന് മണമില്ലെങ്കിൽ പിന്നെന്തിനാണ് അത് കഴിക്കുന്നത്? പാശ്ചാത്യർക്ക് സംസ്കാരമില്ലാത്തതാണ് പ്രശ്നം” എന്നിങ്ങനെയാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ.

Tags: Palak paneerindian students
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies