Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture
Temple

ലോകത്തെ പെരുമ്പാമ്പ് ഗ്രാമം; ബെഡ്‌റൂമിൽ വന്നാലും ഇവിടുത്തുകാർ പേടിക്കില്ല; കാരണമിതാണ്

by Brave India Desk
Feb 3, 2026, 05:43 pm IST
in Temple, International, Travel
Share on Facebook
Tweet
WhatsApp
Telegram

ഇരുളിന്റെ മറപറ്റി ആ ഇഴജന്തുക്കൾ പുറത്തേക്കിറങ്ങുകയാണ്. ചുവന്ന കണ്ണുകളും മിനുസമാർന്ന തൊലിയുമുള്ള നൂറുകണക്കിന് പെരുമ്പാമ്പുകൾ! ഒന്നിനുപുറകെ ഒന്നായി അവ ക്ഷേത്രത്തിന്റെ മതിൽക്കെട്ടുകൾ താണ്ടി ജനവാസമേഖലയിലേക്ക് നീങ്ങുന്നു. സാധാരണ ഒരു നഗരത്തിലാണെങ്കിൽ ജനങ്ങൾ നിലവിളിച്ചുകൊണ്ട് ചിതറിയോടുമായിരുന്നു. എന്നാൽ ആഫ്രിക്കൻ രാജ്യമായ ബെനിനിലെ ഊയിഡ (Ouidah) നഗരത്തിൽ കാഴ്ച നേരെ തിരിച്ചാണ്. അവിടെ പാമ്പുകൾ ‘അതിഥികളാണ്’, കാവൽക്കാരാണ്, അതിലുപരി ആരാധിക്കപ്പെടുന്ന ദൈവങ്ങളാണ്! കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും ‘ടെമ്പിൾ ഓഫ് പൈത്തൺസ്’ എന്ന ഈ വിസ്മയ ലോകം ഒളിപ്പിച്ചുവെച്ചിരിക്കുന്നത് അമ്പരപ്പിക്കുന്ന രഹസ്യങ്ങളാണ്.

പടിഞ്ഞാറൻ ആഫ്രിക്കയുടെ ആത്മീയതയുടെ വേരുകൾ തേടിപ്പോയാൽ നമ്മൾ ചെന്നെത്തുന്നത് ‘വോഡൂൺ’ (Vodun) എന്ന പുരാതന വിശ്വാസത്തിലേക്കാണ്. ഇവിടുത്തെ ‘ടെമ്പിൾ ഓഫ് പൈത്തൺസ്’ വെറുമൊരു വിനോദസഞ്ചാര കേന്ദ്രമല്ല, മറിച്ച് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഗാധമായ ബന്ധത്തിന്റെ അടയാളമാണ്. ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തിന് പിന്നിൽ അമ്പരപ്പിക്കുന്ന ഒരു കഥയുണ്ട്. 1700-കളിൽ ഊയിഡ രാജ്യം യുദ്ധത്തിൽ തോൽവിയുടെ വക്കിലെത്തി നിൽക്കുകയായിരുന്നു. ശത്രുക്കൾ വളഞ്ഞപ്പോൾ രാജാവ് അടുത്തുള്ള കൊടുംകാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. രാജാവിനെ വധിക്കാൻ ശത്രുക്കൾ കാട്ടിലേക്ക് പാഞ്ഞുകയറിയെങ്കിലും പെട്ടെന്ന് അദൃശ്യമായ ഒരിടത്തുനിന്ന് നൂറുകണക്കിന് പെരുമ്പാമ്പുകൾ പുറത്തുവന്ന് രാജാവിന് ചുറ്റും ഒരു സുരക്ഷാ കവചമൊരുക്കി. പാമ്പുകളെ കണ്ട് ഭയന്ന ശത്രുസൈന്യം പിന്തിരിഞ്ഞോടി. തന്നെ രക്ഷിച്ച ഈ സർപ്പങ്ങളോടുള്ള നന്ദി സൂചകമായാണ് രാജാവ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

ഏകദേശം 12 ചതുരശ്ര മീറ്റർ മാത്രം വിസ്തീർണ്ണമുള്ള ഒരു ചെറിയ കെട്ടിടമാണിത്. മൺകട്ടകൾ കൊണ്ട് നിർമ്മിച്ച് കളിമണ്ണ് മേഞ്ഞ ഈ ക്ഷേത്രത്തിനുള്ളിൽ ഒരു കുഴിയുണ്ട്. അതിനുള്ളിലാണ് അറുപതോളം  പെരുമ്പാമ്പുകൾ ചുരുണ്ടുകൂടി കിടക്കുന്നത്. ഇവയെ പൂട്ടിയോ കൂട്ടിലോ ഇട്ടിട്ടില്ല. ഏറ്റവും കൗതുകകരമായ കാര്യം, ഈ പാമ്പുകൾക്ക് പൂജാരിമാർ ഭക്ഷണം നൽകാറില്ല എന്നതാണ്. മാസത്തിലൊരിക്കൽ പൗർണ്ണമി നാളുകളിൽ ഇവയെ നഗരത്തിലേക്ക് തുറന്നുവിടും. രാത്രികാലങ്ങളിൽ വീടുകളിലും തെരുവുകളിലും അലഞ്ഞുനടന്ന് എലികളെയും മറ്റു കീടങ്ങളെയും പിടിച്ച് ഇവ വിശപ്പടക്കുന്നു. ചിലപ്പോൾ നിങ്ങളുടെ കിടപ്പറയിൽ വരെ ഒരു  പെരുമ്പാമ്പ് വന്നേക്കാം. അവിടെ ആരും ഭയന്ന് നിലവിളിക്കില്ല. പകരം, ആതിഥ്യമര്യാദയോടെ അവയെ സ്വീകരിച്ച്, പൂജാരിമാരെ വിവരമറിയിക്കും.

ഈ മലമ്പാമ്പുകൾക്ക് വിഷമില്ലെന്ന് മാത്രമല്ല, വളരെ ശാന്തസ്വഭാവക്കാരുമാണ്. വോഡൂൺ വിശ്വാസപ്രകാരം മഴവില്ലിന്റെ രൂപമുള്ള ‘ഡാൻ’ (Dan) എന്ന സർപ്പദൈവത്തിന്റെ മധ്യസ്ഥരായാണ് ഇവരെ കാണുന്നത്. ലോകത്തെ ശുദ്ധീകരിക്കാൻ ഭൂമിയിലേക്ക് വന്നവരാണിവർ. ക്ഷേത്രത്തിലെത്തുന്ന സഞ്ചാരികൾക്ക് ചെറിയൊരു ശുദ്ധീകരണ കർമ്മത്തിന് ശേഷം പാമ്പുകളെ കയ്യിലെടുക്കാനും അവയ്ക്കൊപ്പം ഫോട്ടോയെടുക്കാനും അനുവാദമുണ്ട്.

Tags: pythonstemple that houses pythonstemple
Share
Tweet
Send
Share

Latest stories from this section

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies