Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കസേരയിൽ നിന്ന് ഇറങ്ങാൻ സമയമായി :സെവൻ സിസ്റ്റേഴ്സിനെ’ കുറിച്ച് വിവാദ പരാമർശവുമായി മുഹമ്മദ് യൂനുസ്

by Anjali
Feb 17, 2026, 08:45 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടത്തിന്റെ അമരത്തുനിന്ന് പടിയിറങ്ങുമ്പോഴും ഭാരതത്തിനെതിരെ വിഷം ചീറ്റുന്ന പരാമർശങ്ങളുമായി ചീഫ് അഡൈ്വസർ മുഹമ്മദ് യൂനുസ്. തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ ഭാരതത്തിന്റെ അഭിഭാജ്യ ഘടകമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ (സെവൻ സിസ്റ്റേഴ്സ്) സ്വതന്ത്ര രാജ്യങ്ങളായ നേപ്പാളിനും ഭൂട്ടാനും ഒപ്പം ചേർത്തുവായിച്ചാണ് യൂനുസ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയെയും പരമാധികാരത്തെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഈ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

തന്റെ 18 മാസത്തെ ഭരണകാലത്ത് ബംഗ്ലാദേശ് “പരമാധികാരവും അന്തസ്സും വീണ്ടെടുത്തു” എന്ന് അവകാശപ്പെട്ട യൂനുസ്, ഇനിമുതൽ രാജ്യം മറ്റ് ശക്തികളുടെ നിർദ്ദേശങ്ങൾക്കനുസരിച്ചല്ല പ്രവർത്തിക്കുക എന്ന് പ്രഖ്യാപിച്ചു. വടക്കുകിഴക്കൻ ഭാരതത്തെ ബംഗ്ലാദേശിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾക്കുള്ള താവളമായി ചിത്രീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. നേപ്പാൾ, ഭൂട്ടാൻ എന്നിവയ്‌ക്കൊപ്പം സെവൻ സിസ്റ്റേഴ്സിനെയും ഉൾപ്പെടുത്തി ഒരു പ്രാദേശിക സാമ്പത്തിക മേഖല സൃഷ്ടിക്കുമെന്ന യൂനുസിന്റെ പ്രസ്താവന, ഭാരതത്തിന്റെ ഭൂപ്രദേശത്തെക്കുറിച്ച് തെറ്റായ ധാരണ പരത്തുന്നതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

മുമ്പ് ചൈന സന്ദർശനവേളയിലും ഭാരതത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ‘കടലില്ലാത്ത കരകൾ’ (landlocked) ആണെന്നും ബംഗ്ലാദേശാണ് ഈ മേഖലയുടെ ‘രക്ഷകൻ’ എന്നും യൂനുസ് വിശേഷിപ്പിച്ചിരുന്നു. ഭാരതത്തിന്റെ ചിക്കൻ നെക്ക് ഇടനാഴിയെയും സമുദ്ര സുരക്ഷയെയും വെല്ലുവിളിക്കുന്ന ചൈനീസ് അജണ്ടയ്ക്ക് കുടപിടിക്കുന്നതാണ് യൂനുസിന്റെ വാക്കുകളെന്നാണ് വിമർശനം.

തന്റെ പ്രസംഗത്തിൽ ചൈനയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനെക്കുറിച്ച് യൂനുസ് വാചാലനായി. ഭാരതത്തിന്റെ സുരക്ഷാ താൽപ്പര്യങ്ങളെ അവഗണിച്ച്, തന്ത്രപ്രധാനമായ തീസ്ത നദി പദ്ധതിയിൽ ചൈനീസ് സഹകരണം ഉറപ്പാക്കിയതിനെ അദ്ദേഹം നേട്ടമായി ഉയർത്തിക്കാട്ടി. എന്നാൽ, തന്റെ ഭരണകാലത്ത് ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന ക്രൂരമായ അതിക്രമങ്ങളെക്കുറിച്ചോ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതിനെക്കുറിച്ചോ പ്രസംഗത്തിൽ ഒരക്ഷരം പോലും മിണ്ടാൻ അദ്ദേഹം തയ്യാറായില്ല.
ശൈഖ് ഹസീന സർക്കാരിനെ പുറത്താക്കിയതിന് പിന്നാലെ ബംഗ്ലാദേശിൽ ഇസ്ലാമിക തീവ്രവാദം ശക്തിപ്പെട്ടതും ഹിന്ദുക്കൾ കൂട്ടത്തോടെ ആക്രമിക്കപ്പെട്ടതും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു. ഇതിൽ പരാജയപ്പെട്ട ഇടക്കാല സർക്കാർ, പടിയിറങ്ങുമ്പോൾ ദേശീയ വികാരം ഇളക്കിവിട്ട് ഭാരതവിരുദ്ധത പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്.

സൗഹൃദ അയൽരാജ്യമെന്ന നിലയിൽ ഭാരതം നൽകിപ്പോന്ന പിന്തുണയെ തള്ളിക്കളഞ്ഞ്, പാകിസ്താനോടും ചൈനയോടും അടുത്ത ബന്ധം പുലർത്തുന്ന ഒരു ഭരണകൂടത്തിലേക്കാണ് ബംഗ്ലാദേശ് നീങ്ങുന്നത് എന്ന സൂചനയാണ് യൂനുസ് നൽകുന്നത്. ബിഎൻപി (BNP) നേതാവ് താരിഖ് റഹ്മാൻ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, യൂനുസ് ഒരുക്കി വെച്ച ഈ ഭാരതവിരുദ്ധ അടിത്തറ പ്രാദേശിക രാഷ്ട്രീയത്തിൽ പുതിയ അസ്വസ്ഥതകൾക്ക് കാരണമായേക്കാം.

Tags: Yunus
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies