Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ബംഗാളിൽ ‘ദീദി’ വീഴുമോ? കേവല ഭൂരിപക്ഷം കടന്ന് ബിജെപി; 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ‘സുവേന്ദു ഇഫക്ട്

by Brave India Desk
May 4, 2026, 10:41 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ച് ബിജെപി വലിയ മുന്നേറ്റം നടത്തുന്നു. വോട്ടെണ്ണലിന്റെ പകുതി ഘട്ടം പിന്നിടുമ്പോൾ കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിനേക്കാൾ സീറ്റുകളിൽ ബിജെപി വ്യക്തമായ ലീഡ് നിലനിർത്തുകയാണ്. 15 വർഷത്തെ മമത ബാനർജിയുടെ ഭരണത്തിന് അന്ത്യമുണ്ടാകുമെന്ന സൂചനകളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് വരുന്നത്. ബംഗാളിൽ 160 സീറ്റിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ തൃണമൂൽ 115 സീറ്റിൽ മാത്രമാണ് മുന്നിൽ.

മുഖ്യമന്ത്രി മമത ബാനർജിയുടെ മുൻ വിശ്വസ്തനും നിലവിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയാണ് ബിജെപിയുടെ പോരാട്ടത്തിന് നേതൃത്വം നൽകുന്നത്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കാൻ നടത്തിയ ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്’ (SIR) ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ തൃണമൂലിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഏപ്രിൽ 23, 29 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ വോട്ടെടുപ്പ് നടന്നത്.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

സംസ്ഥാനം മുഴുവൻ ഉറ്റുനോക്കുന്നത് മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭാവാനിപൂർ മണ്ഡലത്തിലേക്കാണ്. മമത നിലവിൽ ആണെന്നാണ് നിലവിൽ വാർത്ത. കഴിഞ്ഞ തവണ നന്ദിഗ്രാമിൽ മമതയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി ഇത്തവണ മമതയുടെ സ്വന്തം തട്ടകമായ ഭാവാനിപൂരിലെത്തിയാണ് വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. സുവേന്ദുവിന്റെ ഈ പരീക്ഷണം വിജയിച്ചാൽ അത് ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറും.

ആകെ 294 സീറ്റുകളുള്ള പശ്ചിമ ബംഗാൾ നിയമസഭയിൽ ഭരണം പിടിക്കാൻ 148 സീറ്റുകളാണ് വേണ്ടത്. എക്സിറ്റ് പോളുകൾ പോലും ഒരു വ്യക്തമായ വിജയിയെ പ്രവചിക്കാതിരുന്ന സാഹചര്യത്തിൽ, നിലവിലെ ട്രെൻഡുകൾ ബിജെപിക്ക് അനുകൂലമാണ്. 2021-ൽ 215 സീറ്റുകൾ നേടി തൃണമൂൽ അധികാരം നിലനിർത്തിയപ്പോൾ ബിജെപി 77 സീറ്റുകൾ നേടി വലിയ മുന്നേറ്റം നടത്തിയിരുന്നു. കോൺഗ്രസിനും ഇടത് മുന്നണിക്കും കഴിഞ്ഞ തവണ ഒരു സീറ്റും നേടാനായിരുന്നില്ല.

തൃണമൂലിൽ നിന്ന് പുറത്താക്കപ്പെട്ട ഹുമയൂൺ കബീറിന്റെ പുതിയ പാർട്ടിയും ഇത്തവണ മത്സരരംഗത്തുണ്ട്. ബാബറി മസ്ജിദിന്റെ പേരിൽ പള്ളി പണിയാൻ മുൻകൈ എടുത്തതിലൂടെ ശ്രദ്ധേയനായ കബീറിന്റെ നീക്കങ്ങൾ മുസ്ലിം വോട്ടുകളിൽ വിള്ളലുണ്ടാക്കിയോ എന്നതും വരും മണിക്കൂറുകളിൽ വ്യക്തമാകും.

വികസന വാഗ്ദാനങ്ങളും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും നേർക്കുനേർ ഏറ്റുമുട്ടിയ ഈ തിരഞ്ഞെടുപ്പിൽ ബംഗാൾ ചരിത്രം മാറ്റിയെഴുതുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. 15 വർഷം മുൻപ് ഇടത് കോട്ട തകർത്ത മമതയ്ക്ക് സ്വന്തം കോട്ട സംരക്ഷിക്കാൻ കഴിയുമോ എന്ന് വൈകാതെ അറിയാം.

 

Tags: bengalTrinamool
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies