Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

ഇന്ന് രാത്രി ആകാശം ചുവക്കും! ഇന്ത്യയിലും അറോറ പ്രതിഭാസം ദൃശ്യമായേക്കുമെന്ന് റിപ്പോർട്ട്; വിസ്മയക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ ഈ പ്രദേശങ്ങൾ

by Brave India Desk
Jun 8, 2026, 01:30 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ശാസ്ത്രലോകവും ആകാശവിസ്മയങ്ങളെ സ്നേഹിക്കുന്നവരും ഒരേപോലെ കാത്തിരിക്കുന്ന അത്യപൂർവ്വ നിമിഷത്തിനാണ് ഇന്ന് രാത്രി ഭൂമി സാക്ഷ്യം വഹിക്കാൻ പോകുന്നത്. സൂര്യനിലുണ്ടായ ശക്തമായ സൗരജ്വാലയെ (Solar Flare) തുടർന്ന് അതിശക്തമായ സൗരക്കാറ്റ് (Solar Storm) ഇന്ന് രാത്രിയോടെ ഭൂമിയിൽ പതിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് ആകാശത്ത് ദൃശ്യമാകുന്ന അത്ഭുത പ്രകാശവിസ്മയമായ അറോറകൾ (Northern Lights) ഇതാദ്യമായി ഇന്ത്യയിലും ദൃശ്യമായേക്കുമെന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം തരംഗമാകുന്നത്. സാധാരണയായി ഭ്രുവപ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന ഈ പ്രതിഭാസം കാണാൻ മലയാളി സഞ്ചാരികൾ അടക്കം ലക്ഷങ്ങൾ ചെലവഴിച്ച് ഐസ്‌ലൻഡിലേക്കും നോർവേയിലേക്കും പോകാറുള്ള സാഹചര്യത്തിലാണ് ഈ അപൂർവ്വ ഭാഗ്യം ഇന്ത്യക്കാരെ തേടിയെത്തുന്നത്.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

കഴിഞ്ഞ ജൂൺ 6-നാണ് സൂര്യന്റെ ഉപരിതലത്തിൽ അതിശക്തമായ സ്ഫോടനം ഉണ്ടായത്. സെക്കൻഡിൽ 1,400 കിലോമീറ്റർ വേഗതയിലാണ് കാന്തിക പ്ലാസ്മ അടങ്ങിയ ശതകോടി ടൺ സൗരകണങ്ങൾ ഭൂമിയെ ലക്ഷ്യമാക്കി കുതിച്ചുയർന്നത്. സ്പേസ് വെതർ പ്രെഡിക്ഷൻ സെന്ററിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇന്ന് രാത്രി 11:30 നും ചൊവ്വാഴ്ച പുലർച്ചെ 2:30 നും ഇടയിലായിരിക്കും ഈ സൗരക്കാറ്റ് അതിന്റെ പൂർണ്ണ ശക്തിയിൽ ഭൂമിയുടെ കാന്തികവലയത്തിൽ വന്നു പതിക്കുക. ശാസ്ത്രലോകം ഇതിനെ ‘G3’ വിഭാഗത്തിൽപ്പെട്ട ശക്തമായ ഭൗമകാന്തിക കൊടുങ്കാറ്റായാണ് (Geomagnetic Storm) തരംതിരിച്ചിരിക്കുന്നത്. ചില സമയങ്ങളിൽ ഇതിന്റെ തീവ്രത ‘G4’ വരെ ഉയർന്നേക്കാം.

ഇന്ത്യയിൽ ഈ അത്ഭുതക്കാഴ്ച കാണാൻ സാധിക്കുന്ന ഏക പ്രദേശം ലഡാക്കിലെ ഹാൻലെ (Hanle) ആണ്. സമുദ്രനിരപ്പിൽ നിന്ന് 4,500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ഇന്ത്യൻ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി ഉള്ളത്. നഗരങ്ങളിലെ വെളിച്ച മലിനീകരണം ഒട്ടുമില്ലാത്ത, കട്ടപിടിച്ച ഇരുട്ടുള്ള ഹാൻലെയിലെ ആകാശം ഈ അപൂർവ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ പൂർണ്ണ സജ്ജമാണ്. ഇതിനുമുമ്പ് 2024 മെയ് മാസത്തിലും, പിന്നീട് ഈ വർഷം ജനുവരി 19-നും ഹാൻലെയിലെ ആകാശ ക്യാമറകളിൽ ഇത്തരത്തിൽ ആകാശം ചുവന്നുതുടുത്ത അറോറ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഹാൻലെയ്ക്ക് പുറമെ ലഡാക്കിലെ നുബ്ര വാലി, പാങ്കോങ് തടാകം, കശ്മീരിന്റെ ചില ഭാഗങ്ങൾ, ഉത്തരാഖണ്ഡിലെ ഉയർന്ന ഹിമാലയൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലും വടക്കൻ ചക്രവാളത്തിൽ നേർത്ത പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറത്തിൽ ഈ പ്രകാശം കാണാൻ നേരിയ സാധ്യതയുണ്ട്.

അതേസമയം മുംബൈ, ബംഗളൂരു, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ ഇന്ത്യയിലെ വൻനഗരങ്ങളിൽ ഉള്ളവർക്ക് ഈ കാഴ്ച കാണാൻ സാധിക്കില്ല. ഡൽഹിയിൽ ആകാശം വ്യക്തമാണെങ്കിലും നഗരവെളിച്ചം കാഴ്ചയെ മറയ്ക്കും. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലും കാലവർഷം സജീവമായതിനാൽ ആകാശം പൂർണ്ണമായും കാർമേഘാവൃതമാണ്. അതിനാൽ ഈ നഗരങ്ങളിൽ ഉള്ളവർക്ക് നിരാശയായിരിക്കും ഫലം.

ഇന്ത്യയിൽ സാധ്യത കുറവാണെങ്കിലും ലോകത്തിലെ മറ്റ് പല പ്രമുഖ നഗരങ്ങളിലും ഇന്ന് രാത്രി അറോറ പൂരം തന്നെയായിരിക്കും. വടക്കേ അമേരിക്കയിലെ സീറ്റിൽ, മിനിയാപൊളിസ്, കാനഡയിലെ വിവിധ നഗരങ്ങൾ, യൂറോപ്പിലെ സ്കോട്ട്‌ലൻഡ്, സ്കാൻഡിനേവിയൻ രാജ്യങ്ങൾ, വടക്കൻ ജർമ്മനി, പോളണ്ട് എന്നിവിടങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ഈ കാഴ്ച വ്യക്തമായി കാണാം. ദക്ഷിണ അർദ്ധഗോളത്തിലെ ടാസ്മാനിയ, ന്യൂസിലൻഡ്, അർജന്റീനയുടെ തെക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽ ‘അറോറ ഓസ്ട്രാലിസ്’ എന്ന തെക്കൻ വെളിച്ചവും ദൃശ്യമാകും.

ഇന്ന് രാത്രി ലഡാക്കിലോ മറ്റ് ഹിമാലയൻ പ്രദേശങ്ങളിലോ ഉള്ളവർ രാത്രി പന്ത്രണ്ട് മണിക്ക് ശേഷം വടക്ക് ദിശയിലേക്ക് നോക്കി നിൽക്കുകയാണ് ചെയ്യേണ്ടത്. നഗ്നനേത്രങ്ങൾ കൊണ്ട് ചിലപ്പോൾ ഇത് വളരെ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല. അതിനാൽ മൊബൈൽ ഫോണുകളിലെ നൈറ്റ് മോഡോ, ക്യാമറകളിലെ ലോങ് എക്സ്പോഷർ (Long Exposure) സംവിധാനമോ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തിയാൽ മനുഷ്യനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത ആകാശത്തെ ആ ചുവപ്പ് രാശി കൃത്യമായി ദൃശ്യമാകും. സൗരക്കാറ്റിലെ കാന്തിക ദിശ ഭൂമിയുടെ കാന്തിക വലയവുമായി ചേരുന്ന 15 മുതൽ 60 മിനിറ്റ് വരെയുള്ള സമയത്തിനുള്ളിൽ മാത്രമായിരിക്കും ഈ പ്രതിഭാസം അതിന്റെ പൂർണ്ണ ഭംഗിയിൽ ദൃശ്യമാകുക. അതിനായി ശാസ്ത്രപ്രേമികൾ swpc.noaa.gov എന്ന വെബ്‌സൈറ്റിലൂടെ തത്സമയ വിവരങ്ങൾ നിരീക്ഷിക്കുന്നുണ്ട്. എന്തായാലും ലഡാക്കിലെ മലനിരകൾക്ക് മുകളിൽ ഇന്ന് രാത്രി ആകാശം വിസ്മയം തീർക്കുമോ എന്നറിയാനുള്ള ആകാംഷയിലാണ് സോഷ്യൽ മീഡിയ.

Tags: Solar Storm
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies