Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Defence

പസഫിക്കിലെ കൊടുങ്കാറ്റിനെ തോൽപ്പിച്ച ധീരത; ലഫ്റ്റനന്റ് കമാൻഡർ രൂപയ്ക്ക് രാഷ്ട്രപതിയുടെ ശൗര്യചക്ര

by Brave India Desk
Jun 9, 2026, 03:33 am IST
in Defence
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ നാവികസേനയിലെ ലഫ്റ്റനന്റ് കമാൻഡർ രൂപ എ  ചരിത്രപരമായ നേട്ടത്തിലൂടെയാണ് 2026-ലെ ശൗര്യചക്ര പുരസ്കാരത്തിന് അർഹയായത്. തമിഴ്നാട്ടിലെ പുതുച്ചേരി സ്വദേശിയായ രൂപയുടെ പോരാട്ടവീര്യത്തിന്റെയും അതിജീവനത്തിന്റെയും കഥ ഓരോ ഭാരതീയനും അഭിമാനമാണ്.

2024 ഒക്ടോബർ 2 മുതൽ 2025 മെയ് 29 വരെയുള്ള 238 ദിവസങ്ങൾ ലഫ്റ്റനന്റ് കമാൻഡർ രൂപയുടെയും സഹയാത്രികയായ കോഴിക്കോട് സ്വദേശിനി ലഫ്റ്റനന്റ് കമാൻഡർ ദിൽന കെ.യുടെയും ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലമായിരുന്നു. INSV തരിണി എന്ന പായ്‌വഞ്ചിയിൽ ആധുനിക യന്ത്രസഹായമില്ലാതെ കാറ്റിന്റെ ഗതിക്കനുസരിച്ച് ലോകം ചുറ്റുക എന്നതായിരുന്നു ലക്ഷ്യം.

Stories you may like

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

യാത്രയ്ക്കിടയിൽ ലോകത്തിലെ ഏറ്റവും അപകടകരമായ കടൽമേഖലയായ ‘ഡ്രേക്ക് പാസേജ്’ , കേപ് ഹോൺ എന്നിവിടങ്ങളിൽ വെച്ച് അതിശക്തമായ കാറ്റിലും തിരമാലകളിലും പെട്ട് ഇവരുടെ വഞ്ചി മറിയാൻ വരെ സാധ്യതയുണ്ടായിരുന്നു.

പസഫിക് സമുദ്രത്തിൽ വെച്ച് പായ്‌വഞ്ചിയിലെ വൈദ്യുതി സംവിധാനങ്ങൾ പൂർണ്ണമായും തകരാറിലായി. കിലോമീറ്ററുകളോളം മനുഷ്യവാസമില്ലാത്ത കടലിന് നടുവിൽ നാവിഗേഷൻ സംവിധാനങ്ങളില്ലാതെ രൂപയും ദിൽനയും ഒറ്റപ്പെട്ടു. കരയിൽ നിന്ന് ഏറ്റവും ദൂരെയുള്ള കടൽഭാഗമായ പോയിന്റ് നിമോയിൽ പായ്‌വഞ്ചിയിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരായി ഇവർ മാറി.യാതൊരു ബാഹ്യസഹായവുമില്ലാതെ, സ്വന്തം അറിവും ധൈര്യവും മാത്രം കൈമുതലാക്കി തകരാറിലായ യന്ത്രങ്ങൾ അറ്റകുറ്റപ്പണി ചെയ്തും വഞ്ചി സുരക്ഷിതമായി തുഴഞ്ഞും ഇവർ 25,600 നോട്ടിക്കൽ മൈൽ ദൂരം പിന്നിട്ടു.

ലഫ്റ്റനന്റ് കമാൻഡർ രൂപ അലഗിരിസാമി ഒരു എയറോനോട്ടിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്. ഇന്ത്യൻ സേനയിൽ ചേരുന്നതിന് മുമ്പ് ബെംഗളൂരുവിലെ നാഷണൽ എയറോസ്‌പേസ് ലബോറട്ടറിയിൽ പ്രവർത്തിച്ചിട്ടുണ്ട്. 2017-ലാണ് രൂപ ഇന്ത്യൻ നാവികസേനയുടെ ഭാഗമായത്. രൂപയുടെ പിതാവ് അലഗിരിസാമി ജി.പി. ഇന്ത്യൻ വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു.

ജീവൻ പണയപ്പെടുത്തി നടത്തിയ ഈ സാഹസിക ദൗത്യത്തിലെ ധീരതയും നേതൃപാടവവും പരിഗണിച്ചാണ് രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു, 2026 ജൂൺ 8-ന് നടന്ന ചടങ്ങിൽ ലഫ്റ്റനന്റ് കമാൻഡർ രൂപയ്ക്ക് ശൗര്യചക്ര സമ്മാനിച്ചത്.

“കടൽ മറ്റൊരു ലോകമാണ്. ചിലപ്പോൾ 20 അടി ഉയരമുള്ള തിരമാലകൾ മതിലുകൾ പോലെ നിങ്ങൾക്ക് നേരെ വരും. മറ്റു ചിലപ്പോൾ കടൽ കണ്ണാടി പോലെ ശാന്തമാകും. ഈ യാത്രയിലൂടെ ഞാൻ എന്നെത്തന്നെ തിരിച്ചറിഞ്ഞു.” – ലഫ്റ്റനന്റ് കമാൻഡർ രൂപ എ പ്രതികരിച്ചു.

Tags: defence indiacommander roopacommander roopa shourya chakradroupadi murmu commander roopa
Share
Tweet
Send
Share

Latest stories from this section

ഡി.ആർ.ഡി.ഒയിലെ ഡേറ്റ ചോർച്ച ; ഏഷ്യാനെറ്റ് അടക്കമുള്ള മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വ്യാജം ; ഹാക്കർമാരുടെ കുതന്ത്രം പുറത്ത്

ഡിആർഡിഒയുടെ അത്യാധുനിക ഡ്രോൺ പദ്ധതി ; ഭാരത് ഫോർജും പ്രാറ്റ് ആൻഡ് വിറ്റ്‌നിയും കൈകോർക്കുന്നു

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies