Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
International
UK

 10 വർഷത്തിനിടെ ആറാമത്തെ പ്രധാനമന്ത്രിയും തെറിച്ചു; കെയ്ർ സ്റ്റാർമർ ഒടുവിൽ രാജി പ്രഖ്യാപിച്ചു; പകരക്കാരനായി ആൻഡി ബേൺഹാം റെഡി?

by Brave India Desk
Jun 22, 2026, 03:04 pm IST
in UK, International
Share on Facebook
Tweet
WhatsApp
Telegram

 

ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വൻ അട്ടിമറി. ലേബർ പാർട്ടിയിൽ നിന്ന് നേരിട്ട കടുത്ത ആഭ്യന്തര സമ്മർദ്ദങ്ങൾക്കും ജനപ്രീതിയിലെ വൻ ഇടിവിനും പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചു. ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിന് മുന്നിൽ വികാരാധീനനായി നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം പടിയിറക്കം സ്ഥിരീകരിച്ചത്. ഇതോടെ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കാലാവധി പൂർത്തിയാക്കാനാകാതെ പദവി ഒഴിഞ്ഞു പോകുന്ന ആറാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി കെയ്ർ സ്റ്റാർമർ മാറി. പുതിയ പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം ഇടക്കാല പ്രധാനമന്ത്രിയായി തുടരും. ജൂലൈ ഒൻപതോടെ പുതിയ നേതാവിനായുള്ള മത്സരക്രമം ആരംഭിക്കുമെന്നും സെപ്റ്റംബർ ഒന്നിനകം പുതിയ പ്രധാനമന്ത്രി ചുമതലയേൽക്കുമെന്നുമാണ് നിലവിലെ വിവരം.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

2024 ജൂലൈയിലെ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ വൻ വിജയത്തിലേക്ക് നയിച്ച സ്റ്റാർമർക്ക് വെറും രണ്ട് വർഷം തികയ്ക്കുന്നതിന് മുൻപാണ് ഈ അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നത്. സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന വാഗ്ദാനം പാലിക്കാൻ കഴിയാത്തതും പൊതുസേവന മേഖലകളിലെ തകർച്ചയും ജീവിതച്ചെലവ് പ്രതിസന്ധികളുമാണ് സ്റ്റാർമറുടെ കസേര തെറിപ്പിച്ചത്. കൂടാതെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള നയതന്ത്ര വിയോജിപ്പുകളും സ്റ്റാർമർക്ക് തിരിച്ചടിയായി. പാർട്ടിയിലെ ഭൂരിഭാഗം എംപിമാരും കാബിനറ്റ് മന്ത്രിമാരും തനിക്കെതിരെ തിരിഞ്ഞതോടെയാണ് രാജിക്ക് അദ്ദേഹം വഴങ്ങിയത്.

തന്റെ ഭരണകാലയളവിനെ പ്രതിരോധിച്ച സ്റ്റാർമർ, തകർന്നടിഞ്ഞ ലേബർ പാർട്ടിയെ കഠിനാധ്വാനത്തിലൂടെയാണ് താൻ അധികാരത്തിൽ എത്തിച്ചതെന്ന് ഓർമ്മിപ്പിച്ചു. സമ്പദ്‌വ്യവസ്ഥ ശക്തമാക്കാനും അഞ്ച് ലക്ഷത്തോളം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനും തന്റെ സർക്കാരിന് സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. എങ്കിലും അടുത്ത പൊതുതിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ താൻ യോഗ്യനാണോ എന്ന ചോദ്യത്തിന് പാർട്ടിയിൽ നിന്ന് ലഭിച്ച മറുപടി ഉൾക്കൊണ്ടാണ് ഈ വിടവാങ്ങലെന്ന് അദ്ദേഹം വ്യക്തമാക്കി.

മുൻ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാം മേക്കർഫീൽഡ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ നൈജൽ ഫരാഷിന്റെ ‘റിഫോം യുകെ’ പാർട്ടിയെ തകർത്ത് പാർലമെന്റിലേക്ക് വൻ ഭൂരിപക്ഷത്തോടെ തിരിച്ചെത്തിയതാണ് സ്റ്റാർമറുടെ രാജി വേഗത്തിലാക്കിയത്. ലേബർ പാർട്ടിയെ രക്ഷിക്കാൻ ബേൺഹാമിന് മാത്രമേ സാധിക്കൂ എന്ന് ഭൂരിഭാഗം എംപിമാരും ഉറച്ചു വിശ്വസിക്കുന്നു. മത്സരരംഗത്ത് മുൻ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ആൻഡി ബേൺഹാം അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാനാണ് (Coronation) കൂടുതൽ സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ലോകമെമ്പാടുമുള്ള നിക്ഷേപകരെയും വിപണിയെയും ഒരേപോലെ ആശങ്കയിലാഴ്ത്തുന്നതാണ് യുകെയിലെ ഈ പുതിയ രാഷ്ട്രീയ നാടകങ്ങൾ.

Tags: Keir Starmer
Share
Tweet
Send
Share

Latest stories from this section

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies