Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ത്രിവർണ്ണമണിഞ്ഞ് ഇന്ത്യയെ ആദരിച്ച് ഓക്ക്‌ലൻഡ് സ്കൈ ടവർ ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണവുമായി ന്യൂ സീലാൻഡ്

by Brave India Desk
Jul 10, 2026, 08:18 pm IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

ഓക്ക്‌ലാൻഡ് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ ദ്വിദിന സന്ദർശനത്തിന് മുന്നോടിയായി ന്യൂസിലാൻഡിലെ ഓക്ക്‌ലൻഡ് നഗരത്തിൽ വൻ വരവേൽപ്പ്. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടത്തിനായി വെള്ളിയാഴ്ച ന്യൂസിലൻഡിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുന്നതിനായി ഓക്ക്‌ലൻഡിലെ പ്രശസ്തമായ സ്കൈ ടവർ ഇന്ത്യൻ ത്രിവർണ്ണ പതാകയാൽ പ്രകാശപൂരിതമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമായാണ് ടവറിൽ ഈ അഭൂതപൂർവമായ കാഴ്ച ഒരുക്കിയത്. 328 മീറ്റർ ഉയരമുള്ള ഈ ഐതിഹാസിക ഗോപുരം മൂവർണ്ണ ശോഭയിൽ തിളങ്ങിനിൽക്കുന്ന ചിത്രങ്ങൾ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഔദ്യോഗികമായി പങ്കുവെക്കുകയും, ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ഉഭയകക്ഷി ബന്ധത്തെയാണ് കാണിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു.

കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ ന്യൂസിലാൻഡ് സന്ദർശനമാണിത് എന്നതിനാൽ ആഗോളതലത്തിൽ തന്നെ ഈ പര്യടനത്തിന് വലിയ പ്രാധാന്യമുണ്ട്. വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി മോദിയെ ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ നേരിട്ടെത്തി സ്വീകരിച്ചു. 40 വർഷത്തിന് ശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായതിൽ അഭിമാനമുണ്ടെന്നും വിമാനത്താവളത്തിലെ ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറയുന്നുവെന്നും മോദി കുറിച്ചു. ​ഈ സന്ദർശനം ഇന്ത്യ-ന്യൂസിലാൻഡ് സാമ്പത്തിക, പ്രതിരോധ ബന്ധങ്ങളിൽ വലിയൊരു നാഴികക്കല്ലാകുമെന്നാണ് ഇരുരാജ്യങ്ങളിലെയും നയതന്ത്രജ്ഞർ വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ഇന്ത്യ സന്ദർശിച്ചപ്പോൾ രൂപം നൽകിയ വികസന മുൻഗണനകളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ ചർച്ചകൾ നടക്കുന്നത്. പ്രത്യേകിച്ച്, ഈ വർഷം ഏപ്രിൽ മാസത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിന് പുതിയ വേഗത നൽകാൻ മോദിയുടെ സന്ദർശനം സഹായിക്കും.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

സ്വതന്ത്ര വ്യാപാര കരാർ പൂർണ്ണമായി നടപ്പിലാകുന്നതോടെ ന്യൂസിലാൻഡിൽ നിന്നുള്ള 95 ശതമാനം കയറ്റുമതിയുടെയും ഇറക്കുമതി തീരുവ ഇന്ത്യ ഒഴിവാക്കും. 1.4 ബില്യൺ ജനങ്ങളുള്ള ഇന്ത്യൻ വിപണിയിലേക്ക് തങ്ങളുടെ ഉത്പന്നങ്ങൾ എളുപ്പത്തിൽ എത്തിക്കാനും, അതുവഴി 2034-ഓടെ തങ്ങളുടെ ആകെ കയറ്റുമതി വരുമാനം ഇരട്ടിയാക്കാനും ഈ കരാറിലൂടെ ന്യൂസിലാൻഡ് ലക്ഷ്യമിടുന്നുണ്ട്. വ്യാപാരത്തിന് പുറമേ സമുദ്ര സുരക്ഷ, വിദ്യാഭ്യാസം, കായിക വിനോദങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യ എന്നീ മേഖലകളിലും പുതിയ പങ്കാളിത്തത്തിന് ഇരുനേതാക്കളും തമ്മിലുള്ള ചർച്ചകൾ വഴിയൊരുക്കും.

രാഷ്ട്രീയ നയതന്ത്ര ചർച്ചകൾക്കൊപ്പം തന്നെ ഓക്ക്‌ലൻഡിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായുള്ള കൂടിക്കാഴ്ചയും പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ പ്രധാന അജണ്ടയാണ്. ന്യൂസിലാൻഡിലെ ആകെ ജനസംഖ്യയുടെ ആറ് ശതമാനത്തോളം വരുന്ന ഇന്ത്യൻ വംശജർ അവിടുത്തെ ബിസിനസ്സ്, ഐടി, ആരോഗ്യം, ശാസ്ത്ര സാങ്കേതിക മേഖലകളിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്. വിമാനത്താവളത്തിന് പുറത്ത് പ്രധാനമന്ത്രിയെ വരവേൽക്കാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തനത് സാംസ്കാരിക കലാപരിപാടികൾ ഒരുക്കിയിരുന്നു. തലമുറകളായി വിദേശമണ്ണിൽ ഇന്ത്യൻ സംസ്കാരം സജീവമായി നിലനിർത്തുന്ന പ്രവാസി സമൂഹത്തെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഓസ്‌ട്രേലിയയിലെ വിജയകരമായ ഉച്ചകോടിക്കും കരാറുകൾക്കും ശേഷമാണ് പ്രധാനമന്ത്രി തന്റെ പര്യടനത്തിന്റെ അവസാന ഘട്ടത്തിനായി ന്യൂസിലാൻഡിൽ എത്തിയിരിക്കുന്നത്. രണ്ട് ദിവസത്തെ ഈ സന്ദർശനത്തിനിടയിൽ ന്യൂസിലാൻഡിലെ പ്രമുഖ വ്യവസായ പ്രമുഖരുമായും കായിക താരങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Tags: Modi New Zealand visitOaklandOakland sky tower in tricolourNarendra Modinew zealand
Share
Tweet
Send
Share

Latest stories from this section

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies