Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അപ്പോഴേക്കും ഗംഭീറിനെ എഴുതിത്തള്ളരുത്, സഞ്ജുവിനെ മാറ്റിയത് വൻ അബദ്ധം; സെലക്ഷൻ കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ച് എം.എസ്.കെ പ്രസാദ്

by Brave India Desk
Jul 14, 2026, 02:25 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ കാലാവധിയെ വിലയിരുത്തുന്നതിന് മുൻപ് ആരാധകരും അധികൃതരും അൽപം ക്ഷമ കാണിക്കണമെന്ന് മുൻ ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ്. അയർലൻഡിനെതിരായ ടി20 പരമ്പര 2-0 നും, ഇംഗ്ലണ്ടിനെതിരായ പരമ്പര 4-0 നും ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യയുടെ ഏറ്റവും സ്വാധീനമുള്ള രണ്ട് പ്രധാന കളിക്കാരായ ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരില്ലാതെയാണ് ഈ പരാജയങ്ങൾ ഉണ്ടായതെന്ന് പ്രസാദ് ചൂണ്ടിക്കാട്ടി. ഫിറ്റ്‌നസ് ആശങ്കകൾ കാരണം പാണ്ഡ്യക്ക് പര്യടനം നഷ്ടമായപ്പോൾ, ബുംറയ്ക്ക് ടി20 പരമ്പരകളിൽ വിശ്രമം അനുവദിച്ചിരിക്കുകയായിരുന്നു. അതിനാൽ ഈ ഫലങ്ങൾ മാത്രം വെച്ച് ഗംഭീറിനെ വിലയിരുത്തുന്നത് അനീതിയാണെന്ന് പിടിഐയോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ടീം മികച്ച പ്രകടനം നടത്തിയില്ല എന്നതുകൊണ്ട് മാത്രം അതിന്റെ ഉത്തരവാദിത്തം പരിശീലകന്റെ തലയിൽ കെട്ടിവെക്കാനാകില്ലെന്നും, ഗംഭീറിനെ എഴുതിത്തള്ളാൻ സമയമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത പൂർണ്ണ സജ്ജമായ ടി20 പരമ്പരയോടെ കോച്ചിന്റെയും ക്യാപ്റ്റന്റെയും യഥാർത്ഥ മികവ് അളക്കാൻ സാധിക്കുമെന്നാണ് പ്രസാദിന്റെ വിലയിരുത്തൽ.

അതേസമയം, കുറഞ്ഞ സ്കോറുകൾക്ക് പുറത്തായതിന് പിന്നാലെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴുവാക്കിയ തീരുമാനത്തെ മുൻ ചീഫ് സെലക്ടർ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇന്ത്യയുടെ വിജയകരമായ ടി20 ലോകകപ്പ് കാമ്പെയ്‌നിലെ ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ മാച്ച് വിന്നിങ് പ്രകടനങ്ങൾ കാഴ്ചവെച്ച സഞ്ജുവിനെ രണ്ടോ മൂന്നോ മത്സരങ്ങളിൽ റൺസ് നേടിയില്ല എന്ന ഒറ്റ കാരണത്താൽ ഒഴിവാക്കിയത് വലിയ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് സാഹചര്യങ്ങൾക്ക് ഏറ്റവും അനുയോജ്യനായ കളിക്കാരനാണ് സഞ്ജുവെന്നും, കടുപ്പമേറിയതും ബൗൺസുള്ളതുമായ വിക്കറ്റുകളിൽ അദ്ദേഹം മികച്ച രീതിയിൽ കളിക്കുമെന്നും പ്രസാദ് ഓർമ്മിപ്പിച്ചു.

Stories you may like

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

ഇതിനുപുറമെ, പതിനഞ്ചുകാരനായ യുവ പ്രതിഭ വൈഭവ് സൂര്യവംശിയെ കൈകാര്യം ചെയ്ത രീതിയിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇംഗ്ലണ്ടിനെതിരെയുള്ള ഉയർന്ന സമ്മർദ്ദമുള്ള പരമ്പരയിലേക്ക് പെട്ടെന്ന് ഇറക്കിവിടുന്നതിന് പകരം വൈഭവിനെ പടിപടിയായി പരിചയപ്പെടുത്തണമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈഭവിന്റെ പെട്ടെന്നുള്ള അരങ്ങേറ്റം പ്ലേയിംഗ് ഇലവനിൽ അനാവശ്യമായ അനിശ്ചിതത്വം ഉണ്ടാക്കിയെന്നും, ഇത് കോച്ചിനും ക്യാപ്റ്റനും മേൽ സമ്മർദ്ദം ചെലുത്തിയതായും പ്രസാദ് നിരീക്ഷിച്ചു. സഞ്ജു ആദ്യത്തെ രണ്ട് മത്സരങ്ങളിൽ തിളങ്ങാതിരുന്നപ്പോൾ സഞ്ജുവിനെ തിരികെ കൊണ്ടുവരാൻ കടുത്ത സമ്മർദ്ദമുണ്ടായ കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ശക്തരായ എതിരാളികൾക്കെതിരെ അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് അയർലൻഡ് പരമ്പരയിലേക്ക് വൈഭവിനെ ഉൾപ്പെടുത്താത്തത് തെറ്റാണെന്നും, ആ പ്രായത്തിലുള്ള കളിക്കാരെ ആഭ്യന്തര ക്രിക്കറ്റിലൂടെ പതിയെ വളർത്തിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

Tags: rahul dravidindian cricketIndia vs EnglandODI cricketbccisanju samson
Share
Tweet
Send
Share

Latest stories from this section

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies