Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

സോനം വാങ്ചുകും ‘ത്രീ ഇഡിയറ്റ്സി’ലെ കഥാപാത്രവും തമ്മിൽ ഒരു ബന്ധവുമില്ല ; വാങ്ചുകിനെ നേരത്തെ അറിയുകയേ ഇല്ലായിരുന്നുവെന്ന് തുറന്നടിച്ച് ആമിർ ഖാൻ

by Brave India Desk
Jul 17, 2026, 02:03 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ലണ്ടൻ : ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ‘ത്രീ ഇഡിയറ്റ്സ്’ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ‘റാഞ്ചോ’ ലഡാക്കിലെ ആക്റ്റിവിസ്റ്റും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുകിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണെന്ന വർഷങ്ങളായുള്ള പ്രചാരണങ്ങൾ പൂർണ്ണമായും തള്ളി നടൻ ആമിർ ഖാൻ രംഗത്ത്. സിനിമയിലെ പ്രശസ്തമായ ‘ഫുൻസുഖ് വാങ്ഡു’ അഥവാ റാഞ്ചോ എന്ന കഥാപാത്രത്തിന് സോനം വാങ്ചുകുമായി യാതൊരുവിധ ബന്ധവുമില്ലെന്നും, ഇത് ജനങ്ങൾക്കിടയിൽ പരന്ന വെറുമൊരു തെറ്റായ ധാരണ മാത്രമാണെന്നും ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തുകൊണ്ട് ആമിർ ഖാൻ തുറന്നുപറഞ്ഞു. തന്റെ കരിയറിലെ എക്കാലത്തെയും വലിയ വിജയചിത്രമായ ‘ലഗാൻ’ റിലീസ് ചെയ്ത് 25 വർഷം തികയുന്നതിന്റെ ഭാഗമായി ലണ്ടനിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ മാധ്യമപ്രവർത്തകരുടെയും പ്രേക്ഷകരുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ആമിർ ഖാൻ ഈ വെളിപ്പെടുത്തൽ നടത്തിയത്. ത്രീ ഇഡിയറ്റ്സിന്റെ ചിത്രീകരണ വേളയിലോ അതിന് മുൻപോ തനിക്കോ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ രാജ്കുമാർ ഹിറാനി, അഭിജാത് ജോഷി എന്നിവർക്കോ സോനം വാങ്ചുക് എന്നൊരു വ്യക്തിയെക്കുറിച്ച് അറിവേ ഉണ്ടായിരുന്നില്ലെന്ന് ആമിർ ഖാൻ വ്യക്തമാക്കി.

ഡൽഹിയിലെ ജന്തർ മന്ദിറിൽ സോനം വാങ്ചുക് കഴിഞ്ഞ ജൂൺ 28 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരുന്ന അതീവ നിർണായക ഘട്ടത്തിലാണ് അദ്ദേഹത്തിന് തിരിച്ചടിയായി ആമിർ ഖാന്റെ ഈ തിരുത്തൽ പുറത്തുവന്നിരിക്കുന്നത്. അടുത്തിടെ സിനിമയിൽ ‘ചതുർ രാമലിംഗം’ എന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഓമി വൈദ്യ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ‘ത്രീ ഇഡിയറ്റ്സിലെ ഫുൻസുഖ് വാങ്ഡു യഥാർത്ഥത്തിൽ ജീവിക്കുന്ന ലഡാക്കി എൻജിനീയറായ സോനം വാങ്ചുകാണ്’ എന്ന് ഓമി വൈദ്യ ഈ വീഡിയോയിലൂടെ അവകാശപ്പെടുകയും സമരം ചെയ്യുന്ന വാങ്ചുകിന് പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വീഡിയോ താനും കണ്ടിരുന്നുവെന്നും ഓമി വൈദ്യ പറഞ്ഞത് പൂർണ്ണമായും തെറ്റായ വിവരമാണെന്നും ആമിർ ഖാൻ പരിഹസിച്ചു. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊന്നും അറിയാത്ത ഒരു കാര്യം ചതുർ എന്ന കഥാപാത്രം സ്വന്തം ഭാവനയിൽ വിശ്വസിച്ചതാകാമെന്നും ആമിർ ഖാൻ കൂട്ടിച്ചേർത്തു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

സിനിമയുടെ ജനപ്രീതിയും തങ്ങളുടെ കഥാപാത്രങ്ങളുടെ സ്വാധീനവും ഉപയോഗിച്ച് സോനം വാങ്ചുക് നടത്തുന്ന സമരങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇതോടെ തിരിച്ചടിയേറ്റിരിക്കുന്നത്. ലോകത്തിന് മുന്നിൽ ‘യഥാർത്ഥ റാഞ്ചോ’ എന്ന പേരിൽ വർഷങ്ങളായി ലഭിച്ചുവരുന്ന മാധ്യമശ്രദ്ധ കേവലം കെട്ടുകഥകൾ മാത്രമാണെന്ന് കഥാപാത്രത്തെ അവതരിപ്പിച്ച നടൻ തന്നെ വ്യക്തമാക്കിയത് വാങ്ചുകിന്റെ നായകപരിവേഷത്തിന് വലിയ മങ്ങലേൽപ്പിച്ചിട്ടുണ്ട്. അതേസമയം, സിനിമയുമായി ബന്ധമില്ലെങ്കിലും വാങ്ചുക് വ്യക്തിപരമായി ചെയ്യുന്ന മറ്റ് പ്രവർത്തനങ്ങളോട് ബഹുമാനമുണ്ടെന്ന് വ്യക്തമാക്കിയ ആമിർ ഖാൻ, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മോശം ആരോഗ്യസ്ഥിതിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. നിരാഹാര സമരത്തെ തുടർന്ന് വാങ്ചുകിന്റെ ശരീരഭാരം ഒൻപത് കിലോയിലധികം കുറഞ്ഞതായും രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ രീതിയിൽ താഴോട്ട് പോയതായും മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബോളിവുഡിലെ ചില പ്രമുഖ താരങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, സിനിമയുടെ പേര് ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾക്ക് തങ്ങൾ കൂട്ടുനിൽക്കില്ലെന്നാണ് ആമിർ ഖാന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. എത്രയും വേഗം അദ്ദേഹം നിരാഹാര സമരം അവസാനിപ്പിച്ച് സ്വന്തം ആരോഗ്യം സംരക്ഷിക്കുമെന്നാണ് താൻ കരുതുന്നതെന്നും ആമിർ ഖാൻ ലണ്ടനിൽ പറഞ്ഞു.

Tags: amir khanSonam Wangchukcjp protest in jantar mantar3 idiots movie
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies