Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

‘ലിവ്-ഇൻ പങ്കാളിക്കും ഗാർഹിക പീഡന നിയമ സംരക്ഷണം!’; സുപ്രീം കോടതിയുടെ ചരിത്രവിധി; വിവാഹം കഴിച്ചില്ലെങ്കിലും കേസെടുക്കാം

by Brave India Desk
Aug 4, 2026, 10:41 am IST
in India
Share on Facebook
Tweet
WhatsApp
Telegram

 

വിവാഹത്തിന് തുല്യമായ ദീർഘകാല ലിവ്-ഇൻ ബന്ധങ്ങളിൽ കഴിയുന്ന സ്ത്രീകൾക്കും ഭർത്താവിൽ നിന്നോ പങ്കാളിയിൽ നിന്നോ നേരിടുന്ന ഗാർഹിക പീഡനങ്ങൾക്കെതിരെ പരാതിപ്പെടാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ വിധി. ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി) 498എ വകുപ്പ് പ്രകാരമുള്ള ക്രൂരതയ്‌ക്കെതിരെയുള്ള നിയമസംരക്ഷണം ഇത്തരം ലിവ്-ഇൻ പങ്കാളികൾക്കും ലഭ്യമാകുമെന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കി. മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടാണ് ജസ്റ്റിസുമാർ അടങ്ങിയ ബെഞ്ചിന്റെ ഈ നിർണ്ണായക ഉത്തരവ്.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

എന്നാൽ ഈ നിയമവ്യാഖ്യാനം ഐ.പി.സി 498എ പ്രകാരമുള്ള നടപടികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും മറ്റ് ക്രിമിനൽ, സിവിൽ നിയമങ്ങളിലേക്ക് ഇത് സ്വമേധയാ ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഗാർഹിക അന്തരീക്ഷത്തിൽ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ ക്രൂരതകളിൽ നിന്നും പീഡനങ്ങളിൽ നിന്നും സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് 498എ വകുപ്പ് കൊണ്ടുവന്നത്. നിയമപരമായ വിവാഹം കഴിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് ഈ നിയമത്തിന്റെ പ്രാഥമിക ലക്ഷ്യം ഇല്ലാതാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

“ഭർത്താവോ ബന്ധുക്കളോ നടത്തുന്ന മാനസികവും ശാരീരികവുമായ ഉപദ്രവങ്ങളിൽ നിന്ന് സംരക്ഷണം നൽകുക എന്നതാണ് നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം. വിവാഹത്തിന് ശേഷം മാത്രമേ ഇത്തരം ക്രൂരതകൾ നടക്കൂ എന്ന് വാദിക്കുന്നത് തികച്ചും തെറ്റായ നിഗമനമാണ്,” എന്ന് കോടതി വിലയിരുത്തി. സമൂഹം പുരോഗമിക്കുമ്പോൾ നിയമവും അതിനനുസരിച്ച് മാറണമെന്ന് നിരീക്ഷിച്ച പരമോന്നത നീതിപീഠം, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ ദീർഘകാല ലിവ്-ഇൻ ബന്ധങ്ങൾ സാധാരണയായി മാറിക്കൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി. ഒരു സ്ത്രീ നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് ഗാർഹിക പീഡനം തടയുക എന്ന നിയമത്തിന്റെ ലക്ഷ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ലിവ്-ഇൻ ബന്ധങ്ങളിലുള്ള സ്ത്രീകൾക്ക് വലിയ നിയമസുരക്ഷ ഉറപ്പാക്കുന്നതാണ് ഈ വിധി.

Tags: DOMESTIC VIOLENCElive in partnerSupreme Court
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies