Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

പവലിയനിലേക്ക് നടന്ന രാഹുലിനെ തിരിച്ചുവിളിപ്പിച്ച് പടിക്കൽ; ഡിആർഎസ് വിജയത്തിൽ വൈറലായി മലയാളി താരങ്ങളുടെ ആലിംഗനം; കളിയിൽ ഇന്ത്യക്ക് സമ്പൂർണ്ണ ആധിപത്യം

by Brave India Desk
Aug 18, 2026, 01:32 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഗാലെയിൽ നടക്കുന്ന ഒന്നാം ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിനം കളിക്കളത്തിൽ അരങ്ങേറിയത് കൗതുകകരമായ മുഹൂർത്തങ്ങൾ. ഇന്ത്യൻ ബാറ്റിംഗിനിടെ അമ്പയർ എൽബിഡബ്ല്യു വിധിച്ച കെ.എൽ. രാഹുലിനെ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ നിർബന്ധപൂർവ്വമായ ഇടപെടലാണ് മത്സരത്തിൽ രക്ഷിച്ചത്. പതിനൊന്നാം ഓവറിന്റെ അവസാന പന്തിൽ പ്രഭാത് ജയസൂര്യയുടെ പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച രാഹുലിന്റെ പാഡിൽ തട്ടിയതോടെ ഫീൽഡ് അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു. നിരാശയോടെ പവലിയനിലേക്ക് മടങ്ങാനൊരുങ്ങിയ രാഹുലിനോട് റിവ്യൂ എടുക്കാൻ പടിക്കൽ നിർബന്ധിച്ചു. തുടർന്ന് മൂന്നാം അമ്പയറുടെ പരിശോധനയിൽ പന്ത് സ്റ്റംപിന് മുകളിലൂടെയാണ് പോകുന്നതെന്ന് വ്യക്തമായതോടെ തീരുമാനം തിരുത്തി. പുറത്താകലിൽ നിന്ന് രക്ഷപ്പെട്ട രാഹുൽ സന്തോഷത്തോടെ പടിക്കലിനെ കെട്ടിപ്പിടിച്ച് നന്ദി അറിയിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായി.

നാലാം ദിനം വേഗത്തിൽ റൺസ് ഉയർത്തി ശ്രീലങ്കയ്ക്ക് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം വെച്ചുനീട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചത്. ആദ്യ ഓവറിൽ തന്നെ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായെങ്കിലും, ഒന്നാം ഇന്നിംഗ്സിലെ സെഞ്ചുറി വീരൻ ദേവ്ദത്ത് പടിക്കലും കെ.എൽ. രാഹുലും ചേർന്ന് ഇന്ത്യൻ സ്കോർ അതിവേഗം മുന്നോട്ട് നയിച്ചു. രാഹുൽ 35 റൺസെടുത്ത് പിന്നീട് പുറത്തായെങ്കിലും, ആദ്യ മണിക്കൂറിൽ തന്നെ ഇന്ത്യ തങ്ങളുടെ ആകെ ലീഡ് 336 റൺസ് കടത്തി ആധിപത്യം ഉറപ്പിച്ചു.

Stories you may like

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

നേരത്തെ മൂന്നാം ദിനം ആതിഥേയരായ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 284 റൺസിൽ അവസാനിച്ചിരുന്നു. 90 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ പതറിയ ലങ്കയെ, കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ സോണൽ ദിനൂഷയും (168 പന്തിൽ 100) നിരോഷൻ ഡിക്‌വെല്ലയും (80) ചേർന്ന് ആറാം വിക്കറ്റിൽ പടുത്തുയർത്തിയ 146 റൺസിന്റെ കൂട്ടുകെട്ടാണ് വലിയ നാണക്കേടിൽ നിന്ന് കരകയറ്റിയത്. എങ്കിലും ആദ്യ ഇന്നിംഗ്സിൽ 462 റൺസ് നേടിയ ഇന്ത്യക്ക് 178 റൺസിന്റെ മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ സാധിച്ചു.

ഇന്ത്യൻ ബൗളിംഗ് നിരയിൽ അരങ്ങേറ്റക്കാരൻ മാനവ് സുതർ 76 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയപ്പോൾ, രവീന്ദ്ര ജഡേജ 3 വിക്കറ്റുകൾ നേടി ടെസ്റ്റ് കരിയറിലെ 350 വിക്കറ്റുകൾ എന്ന നാഴികക്കല്ലും പിന്നിട്ടു. മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി. ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തിൽ അതിവേഗം റൺസുയർത്തുന്ന ഇന്ത്യ മത്സരത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ പിടിമുറുക്കിക്കഴിഞ്ഞു.

Tags: bcciIndia Vs Srilanka
Share
Tweet
Send
Share

Latest stories from this section

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies