Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

മെസ്സിസന്ദർശന വിവാദത്തിൽ കുരുങ്ങി മുൻ സർക്കാരും സ്പോൺസറും; ജിഎസ്ടി കുടിശ്ശിക അടയ്ക്കില്ലെന്ന നിലപാടുമായി ആന്റോ അഗസ്റ്റിൻ

by Brave India Desk
Sep 20, 2026, 11:26 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

കേരളത്തിലേക്ക് അർജന്റീന ഫുട്‌ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കൊണ്ടുവരാനുള്ള നീക്കം എൽഡിഎഫ് സർക്കാരിന്റെ പദ്ധതിയായിരുന്നുവെന്ന ആന്റോ അഗസ്റ്റിന്റെ വെളിപ്പെടുത്തലും ഇതുമായി ബന്ധപ്പെട്ട ജിഎസ്ടി കുടിശ്ശിക തർക്കങ്ങളും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മെസ്സിയെ കേരളത്തിലെത്തിക്കുന്നത് പിണറായി വിജയൻ സർക്കാരിന്റെ പദ്ധതിയായിരുന്നുവെന്നും താൻ വ്യക്തിഗതമായി മുന്നോട്ടുവന്ന സ്‌പോൺസറല്ലെന്നുമാണ് ആന്റോ അഗസ്റ്റിൻ നൽകിയ മൊഴി. ഗോൾഡ് മർച്ചന്റ് അസോസിയേഷൻ ഉൾപ്പെടെയുള്ളവർ പിന്മാറിയതിനെത്തുടർന്ന്, അന്നത്തെ കായികമന്ത്രി വി. അബ്ദുറഹ്‌മാന്റെ പൂർണ അറിവോടെയാണ് സ്‌പോൺസറാകാൻ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെയും ആന്റോ അഗസ്റ്റിനെയും സർക്കാർ സമീപിച്ചതെന്ന് യു. ഷറഫലിയും സമ്മതിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഒരു ചില്ലിക്കാശ് പോലും സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നാണ് അന്നത്തെ കായികമന്ത്രി വി. അബ്ദുറഹ്‌മാൻ വിശദീകരിച്ചിരുന്നത്. ഓഗസ്റ്റ് 11-ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മുൻമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മത്സരം നടത്താൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷനും സ്‌പോൺസറും തമ്മിലാണ് കരാർ ഒപ്പിട്ടതെന്നും പൊതുമേഖലാ ബാങ്ക് വഴിയാണ് തുക കൈമാറിയതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, മുട്ടിൽ മരംമുറി കേസ്, ബാങ്ക് ഓഫ് ഒമാൻ തട്ടിപ്പ് കേസ് തുടങ്ങി നിരവധി വെട്ടിപ്പ് കേസുകളിൽ പ്രതിയായ ആന്റോ അഗസ്റ്റിനെ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌പോൺസറാക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചതെന്ന ചോദ്യവും ശക്തമാകുന്നുണ്ട്. അതേസമയം വിഷയത്തിൽ ജിഎസ്ടിയുമായുള്ള തർക്കവും മുറുകുകയാണ്.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജിഎസ്ടി അടയ്ക്കാൻ തയ്യാറല്ലെന്നാണ് ആന്റോയുടെ നിലപാട്. സ്‌പോർട്‌സ് ഇവന്റുമായി ബന്ധപ്പെട്ട് പണമിടപാടുകൾ നടന്നിട്ടുള്ളതിനാൽ അതിന്റെ ഭാഗമായുള്ള ജിഎസ്ടി തുകയും പിഴയും അടയ്ക്കാൻ ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയും നിയമപരമായി ബാധ്യസ്ഥരാണെന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. പിണറായി സർക്കാരിന്റെ കാലത്തുതന്നെ കണ്ടെത്തിയ ഈ കുടിശ്ശികയിൽ പലതവണ നോട്ടീസ് നൽകിയതിനെത്തുടർന്ന് ഓഗസ്റ്റ് 3-നാണ് ആന്റോ അഗസ്റ്റിൻ കാഞ്ഞങ്ങാട്ടെ ഓഫീസിലെത്തി മൊഴി നൽകിയത്. എന്നാൽ, മത്സരം നടന്നിട്ടില്ലാത്തതിനാൽ ജിഎസ്ടിയോ പിഴയോ അടയ്ക്കില്ലെന്ന നിലപാടിലാണ് ആന്റോ അഗസ്റ്റിൻ. ഈ വാദത്തിന് നിയമസാധുതയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

കളി നടന്നിട്ടില്ലെങ്കിൽ ജിഎസ്ടി അടച്ച ശേഷം റിട്ടേൺ ഫയൽ ചെയ്ത് തുക റീഫണ്ടായി തിരികെ വാങ്ങാമെന്നും, അല്ലാതെ നികുതി അടയ്ക്കാതിരിക്കാൻ കഴിയില്ലെന്നും ജിഎസ്ടി വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ജിഎസ്ടി വകുപ്പിന്റെ നടപടികളെ ‘ജിഎസ്ടി പരാക്രമം’ എന്ന് വിശേഷിപ്പിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ള മുതിർന്ന സിപിഎം നേതാക്കൾ ആന്റോ അഗസ്റ്റിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കളി നടന്നിട്ടില്ലാത്തതിനാൽ ജിഎസ്ടി അടയ്‌ക്കേണ്ടതില്ലെന്ന തോമസ് ഐസക്കിന്റെ വാദം തന്നെയാണ് ആന്റോ അഗസ്റ്റിനും ഉന്നയിക്കുന്നത്.

Tags: lionel messi
Share
Tweet
Send
Share

Latest stories from this section

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies