Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

‘അന്ന് ലോകം പാകിസ്താനൊപ്പം നിന്നപ്പോഴും ഇന്ത്യയ്ക്കൊപ്പം നിന്നത് റഷ്യ’; ചരിത്രബന്ധം മറക്കില്ല; എസ്. ജയ്ശങ്കർ

by Brave India Desk
Oct 4, 2026, 06:54 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

 

ന്യൂഡൽഹി: റഷ്യയുമായുള്ള ഇന്ത്യയുടെ ദീർഘകാല ബന്ധത്തെച്ചൊല്ലിയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ വിമർശനങ്ങൾ തള്ളി ശക്തമായ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ഭീഷണിയിലായപ്പോഴൊക്കെയും മോസ്കോ ഇന്ത്യയ്ക്കൊപ്പം ഉറച്ചുനിന്നിട്ടുണ്ടെന്നും, ലോകത്തിലെ പ്രമുഖ ശക്തികളെല്ലാം പാകിസ്താനിലെ സൈനിക ഭരണകൂടത്തെ പിന്തുണച്ച കാലത്തും ഇന്ത്യയെ ചേർത്തുപിടിച്ച ചരിത്രം റഷ്യയ്ക്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ന്യൂഡൽഹിയിൽ നടന്ന മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നല്ല ചരിത്രമായാലും മോശം ചരിത്രമായാലും അത് ആളുകൾ അങ്ങനെ എളുപ്പത്തിൽ മറക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ ജയ്ശങ്കർ, 1950-കൾ മുതൽ റഷ്യയുമായി തുടരുന്ന ചരിത്രപരമായ സഖ്യമാണ് ഇപ്പോഴും നയതന്ത്ര തീരുമാനങ്ങളെ സ്വാധീനിക്കുന്നതെന്ന് വ്യക്തമാക്കി. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധകാലത്ത് അമേരിക്ക പാകിസ്താന് അനുകൂലമായി ബംഗാൾ ഉൾക്കടലിലേക്ക് നാവികസേനയെ അയച്ചപ്പോൾ സോവിയറ്റ് യൂണിയൻ ഇന്ത്യയ്ക്ക് നൽകിയ ചരിത്രപരമായ പിന്തുണയെ പരസ്യമായി പരാമർശിച്ചായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. റഷ്യയെക്കുറിച്ചുള്ള യൂറോപ്പിന്റെ കാഴ്ചപ്പാട് ഇന്ത്യ അംഗീകരിക്കണമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നും, സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഓരോ രാജ്യവും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തെ വിലയിരുത്തുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യയുമായുള്ള ബന്ധം എന്നും തികച്ചും പോസിറ്റീവായ അനുഭവങ്ങൾ മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്.

ഉക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നതിനെച്ചൊല്ലിയുള്ള യു.എസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും വിമർശനങ്ങൾ പൂർണ്ണമായും അനാവശ്യമാണെന്ന് ഇന്ത്യ ആവർത്തിച്ചു. ആഗോള വിപണിയിലെ വിലക്കയറ്റം തടയാൻ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങണമെന്ന് തുടക്കത്തിൽ ആവശ്യപ്പെട്ടത് അമേരിക്ക തന്നെയാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തെ സാധാരണക്കാരായ ഉപഭോക്താക്കളുടെ താൽപ്പര്യ സംരക്ഷണത്തിനാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്നും ഇന്ധന ഇറക്കുമതിക്കായി ഒന്നിലധികം സ്രോതസ്സുകളെ ആശ്രയിക്കുന്ന നയമാണ് രാജ്യം തുടരുന്നതെന്നും പാർലമെന്ററി ഉപദേശക സമിതി യോഗത്തിൽ ജയ്ശങ്കർ വ്യക്തമാക്കി.

അതേസമയം, ഉക്രെയ്ൻ യുദ്ധത്തിൽ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായും ഉക്രെയ്നുമായും ഇന്ത്യ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ‘ഇത് യുദ്ധത്തിന്റെ യുഗമല്ല’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രസ്താവനയും, ‘അനന്തമായി നീളുന്ന യുദ്ധങ്ങൾ അവസാനിപ്പിക്കാൻ സമയമായി’ എന്ന് അടുത്തിടെ വ്ളാഡിമിർ പുടിനോട് മോദി വ്യക്തമാക്കിയ കാര്യവും ജയ്ശങ്കർ എടുത്തുപറഞ്ഞു. സൈനിക, ആണവ സഹകരണങ്ങൾക്കപ്പുറം വ്യാപാരം, ഊർജ്ജം, വിഭവങ്ങൾ എന്നീ മേഖലകളിലും റഷ്യയുമായുള്ള തന്ത്രപ്രധാന ബന്ധം ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: S Jaishankar
Share
Tweet
Send
Share

Latest stories from this section

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies