Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
International
USA

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

by Brave India Desk
Oct 16, 2026, 06:24 pm IST
in USA, International
Share on Facebook
Tweet
WhatsApp
Telegram

 

അമേരിക്കയിലെ ഇല്ലിനോയിയിലുള്ള ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താൻ രണ്ട് വർഷമായി ഗൂഢാലോചന നടത്തിയ പത്തൊൻപതുകാരൻ അറസ്റ്റിൽ. ഇല്ലിനോയിയിലെ ഒറോറയിലുള്ള പ്രമുഖ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താൻ ആസൂത്രണം ചെയ്ത അലക്സാണ്ട്രോസ് പാപൊറാകിസ് എന്ന കൗമാരക്കാരനെയാണ് യുഎസ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളായ ‘ദി ന്യൂയോർക്ക് ടൈംസ്’, ‘ദി അസോസിയേറ്റഡ് പ്രസ്’ എന്നിവ യുഎസ് കോടതി രേഖകളെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 11-ന് നടന്ന വൻ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായതെന്ന് അധികൃതർ വെളിപ്പെടുത്തി.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

ഫാസ്റ്റ് ഫുഡ് ശൃംഖലയായ ടാക്കോ ബെല്ലിൽ കാഷ്യറായി ജോലി ചെയ്തുവരികയായിരുന്ന പ്രതി, ഒറോറയിലെ പ്രശസ്തമായ ശ്രീ വെങ്കിടേശ്വര സ്വാമി (ബാലാജി) ക്ഷേത്രത്തെ ലക്ഷ്യമിട്ടാണ് നീക്കങ്ങൾ നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഒക്ടോബർ 11-ന് എ.ആർ മാതൃകയിലുള്ള സെമി ഓട്ടോമാറ്റിക് റൈഫിളുമായി ഇയാൾ കാറിൽ പ്രസ്തുത പ്രദേശത്തെത്തി. തുടർന്ന് കാറിലിരുന്ന് ഒരാൾക്ക് നേരെ വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും തോക്കിൽ വെടിയുണ്ട കുടുങ്ങി സാങ്കേതിക തകരാർ സംഭവിക്കുകയായിരുന്നു (വെപ്പൺ ജാം). തോക്കിൻ്റെ തകരാർ കാരണം മാത്രമാണ് വൻ രക്തച്ചൊരിച്ചിലിൽ നിന്ന് രാജ്യം രക്ഷപ്പെട്ടത്. ഇതിനു പിന്നാലെ “താൻ വെടിവെക്കാൻ നോക്കിയ വ്യക്തിയെ ഇന്ന് അയാളുടെ ദൈവം രക്ഷിച്ചു” എന്നും “തോക്ക് നന്നാക്കി വീണ്ടും തിരിച്ചെത്തും” എന്നും ഇയാൾ സഹപ്രവർത്തകർക്ക് മെസേജ് അയക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ വിചിത്രമായ പെരുമാറ്റത്തിലും സന്ദേശങ്ങളിലും ഭയന്ന രണ്ട് സഹപ്രവർത്തകർ പോലീസിൽ വിവരമറിയിച്ചതോടെയാണ് പ്രതി കുടുങ്ങിയത്.

താൻ ഒരു തീവ്ര വംശീയവാദിയും നിയോ-നാസിയുമാണെന്ന് സ്വയം വിശേഷിപ്പിച്ച പ്രതി തയ്യാറാക്കിയ എട്ട് പേജുള്ള പ്രകടനപത്രികയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ദിവസവും വൻ കൂട്ടക്കൊല നടത്താൻ സ്വപ്നം കാണുന്ന ആളാണെന്നും മറ്റ് വംശജരോട്, പ്രത്യേകിച്ച് ഇന്ത്യക്കാരോട് അടങ്ങാത്ത വിദ്വേഷമാണെന്നും ഇതിൽ തുറന്നുപറഞ്ഞിട്ടുണ്ട്. ഇന്ത്യക്കാരെ കൊന്നൊടുക്കാൻ തനിക്ക് ഇനി കാത്തിരിക്കാനാവില്ലെന്ന് ഇയാൾ സഹപ്രവർത്തകരോടും പറഞ്ഞിരുന്നു. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ റൈഫിളുകൾ, തിരകൾ നിറച്ച മാഗസിനുകൾ, 300 റൗണ്ട് വെടിയുണ്ടകൾ, പെട്രോൾ ക്യാൻ, നാസി ചിഹ്നങ്ങൾ ആലേഖനം ചെയ്ത വസ്തുക്കൾ എന്നിവ പോലീസ് കണ്ടെടുത്തു.

ഭീകരാക്രമണ ഭീഷണി മുഴക്കൽ, അനധികൃതമായി ആയുധം കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇയാളെ ജാമ്യമില്ലാതെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. കോടതിയിൽ ഒക്ടോബർ 30-ന് പ്രതിയെ വീണ്ടും ഹാജരാക്കും. സംഭവത്തിന് പിന്നാലെ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ ഭീതിയാണ് പടർന്നിരിക്കുന്നത്. വംശീയവും ഹിന്ദുവിരുദ്ധവുമായ ഈ ഗൂഢാലോചന അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വിദ്വേഷം മൂലമുണ്ടാകുന്ന ഇത്തരം അക്രമങ്ങൾക്കെതിരെ അതീവ ജാഗ്രത വേണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

Tags: hinduUS teenKILL HINDU
Share
Tweet
Send
Share

Latest stories from this section

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies