Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

പ്ലാൻ സി, ഡി, ഇ, എഫ് കരുതേണ്ടിവരും!”: ഇന്ത്യയുടെ റെക്കോർഡ് ചേസിന് പിന്നാലെ സഞ്ജുവിനെയും അഭിഷേകിനെയും പ്രശംസിച്ച് ഫിലിപ്സ്

by Brave India Desk
Oct 23, 2026, 02:22 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

സഞ്ജു സാംസണിനെയും അഭിഷേക് ശർമ്മയെയും നേരിടാൻ എല്ലാ തന്ത്രങ്ങളും പയറ്റേണ്ടിവരുമെന്ന് ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്സ്. ഇരുവരും ബാറ്റ് ചെയ്യുമ്പോൾ പിഴവുകൾ വരുത്താനുള്ള അവസരം വളരെ കുറവാണെന്നും അവരുടെ താളം നഷ്ടപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചുവരവ് പ്രയാസമാണെന്നും ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തിന് പിന്നാലെ ഫിലിപ്സ് പറഞ്ഞു. മത്സരത്തിൽ 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 റൺചേസ് പൂർത്തിയാക്കി വിജയം സ്വന്തമാക്കിയിരുന്നു.

സഞ്ജുവിന്റെയും അഭിഷേകിന്റെയും വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 93 റൺസ് കൂട്ടിച്ചേർത്തു. 33 പന്തിൽ എട്ട് ഫോറും നാല് സിക്സും ഉൾപ്പെടെ 67 റൺസ് നേടിയ സഞ്ജുവായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. 12 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സും സഹിതം 29 റൺസാണ് അഭിഷേക് നേടിയത്. എന്നാൽ 93 റൺസിൽ ഒരു വിക്കറ്റ് എന്ന നിലയിൽ നിന്ന് 122 റൺസിനിടെ നാല് വിക്കറ്റുകൾ നഷ്ടമായതോടെ ഇന്ത്യ സമ്മർദത്തിലായി.

Stories you may like

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

സഞ്ജുവിന്റെയും അഭിഷേകിന്റെയും കൂട്ടുകെട്ടിനെ പ്രശംസിച്ച ഫിലിപ്സ്, ഇവർക്കെതിരെ സി, ഡി, ഇ, എഫ് തുടങ്ങി സാധ്യമായ എല്ലാ പദ്ധതികളും തയ്യാറാക്കേണ്ടിവരുമെന്ന് വ്യക്തമാക്കി. പിഴവുകൾക്ക് വളരെ ചെറിയ ഇടം മാത്രമാണ് ഇരുവരും നൽകുന്നതെന്നും പദ്ധതികൾ തയ്യാറാക്കുന്നതിനൊപ്പം അവ കൃത്യമായി നടപ്പാക്കുന്നതും നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും മികച്ച ഫോമിലാണെന്നും അവരുടെ ബാറ്റിങ് താളം തകർക്കുക എളുപ്പമല്ലെന്നും ഫിലിപ്സ് കൂട്ടിച്ചേർത്തു.

സഞ്ജുവും അഭിഷേകും ഓപ്പണിങ് കൂട്ടുകെട്ടായി ഇതുവരെ 39 ഇന്നിങ്സുകളിൽ നിന്ന് 1,218 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറി കൂട്ടുകെട്ടും ഏഴ് അർധസെഞ്ചുറി കൂട്ടുകെട്ടുകളും ഈ കൂട്ടുകെട്ടിന്റെ പേരിലുണ്ട്. 31.23 ആണ് ശരാശരി. ഈ വർഷം ടി20 ക്രിക്കറ്റിൽ സഞ്ജാം തുടരുന്ന മികച്ച ഫോം ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

ആദ്യ ഇന്നിങ്സിൽ ഗ്ലെൻ ഫിലിപ്സിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ന്യൂസിലൻഡിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. 40 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ പുറത്താകാതെ 82 റൺസ് നേടിയ ഫിലിപ്സിനൊപ്പം ഫിൻ അലനും ടിം സീഫെർട്ടും പവർപ്ലേയിൽ തകർത്തടിച്ചു. ന്യൂസിലൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. ഫിൻ അലൻ 24 പന്തിൽ 45 റൺസും ബെവൺ ജേക്കബ്സ് 16 പന്തിൽ പുറത്താകാതെ 31 റൺസും നേടി.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഭുവനേശ്വർ കുമാറിന് തിളങ്ങാനായില്ല. നാല് ഓവറിൽ 49 റൺസാണ് താരം വഴങ്ങിയത്. അർഷ്ദീപ് സിങ്, മായങ്ക് യാദവ്, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും റൺസ് വിട്ടുകൊടുക്കുന്നതിൽ നിയന്ത്രണം പുലർത്താനായില്ല.

മറുപടി ബാറ്റിങ്ങിൽ മധ്യനിര തകർന്നതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷകൾക്ക് മങ്ങലേറ്റെങ്കിലും ക്യാപ്റ്റൻ ശ്രേയസ് അയ്യരും അക്സർ പട്ടേലും ചേർന്ന് 45 റൺസിന്റെ കൂട്ടുകെട്ടിലൂടെ പ്രതീക്ഷ തിരിച്ചുകൊണ്ടുവന്നു. അക്സർ 14 പന്തിൽ 24 റൺസും ശ്രേയസ് 28 പന്തിൽ 42 റൺസും നേടി. അവസാന ഓവറുകളിൽ നമൻ ധീറിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. വെറും 15 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും ഉൾപ്പെടെ പുറത്താകാതെ 42 റൺസ് നേടിയ നമൻ, ശ്രേയസിനൊപ്പം ചേർന്ന് രണ്ട് പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

സഞ്ജുവിന്റെയും അഭിഷേകിന്റെയും തകർപ്പൻ തുടക്കവും നമൻ ധീറിന്റെ നിർണായക ഫിനിഷിങ്ങും ഇന്ത്യയ്ക്ക് ചരിത്രവിജയം സമ്മാനിച്ചപ്പോൾ, ഈ ഓപ്പണിങ് കൂട്ടുകെട്ടിനെ നേരിടാൻ എല്ലാ തന്ത്രങ്ങളും വേണ്ടിവരുമെന്ന ഫിലിപ്സിന്റെ വാക്കുകൾ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടുകയാണ്.

Tags: bccisanju samson
Share
Tweet
Send
Share

Latest stories from this section

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies