Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

തൊഴിലന്വേഷകരുടെ ജീവിതം വെച്ച് കളിക്കരുത്; പി.എസ്.സി ക്രമക്കേടിലും സര്‍ക്കാരും പ്രതിപക്ഷവും ‘ഭായ്-ഭായ്’ : സാബു എം ജേക്കബ്

by Brave India Desk
Oct 24, 2026, 05:43 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

 

കൊച്ചി: പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസില്‍ സര്‍ക്കാരും പിഎസ്സിയും ഒത്തുകളിച്ച് പ്രധാന പ്രതികളെ സംരക്ഷിക്കാന്‍ നടത്തുന്ന നാണംകെട്ട നീക്കങ്ങളാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിലൂടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നതെന്ന് ട്വന്റി20 പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാബു എം. ജേക്കബ്. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നതെന്നും, പ്രധാന കേസുകളില്‍ സര്‍ക്കാരും പ്രതിപക്ഷവും ‘ഭായ്-ഭായ്’ കളിച്ചാല്‍ ജനങ്ങള്‍ക്ക് സംശയം തോന്നുക സ്വാഭാവികമാണെന്നുമുള്ള ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരാമര്‍ശം സര്‍ക്കാരിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണ്.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

സ്വന്തം അധ്വാനവും പ്രതീക്ഷകളും പണയംവെച്ച് രാപ്പകലില്ലാതെ പഠിച്ച് പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ ഉദ്യോഗാര്‍ത്ഥികളുടെ ജീവിതം വെച്ചാണ് ഭരണകൂടവും പിഎസ്സി നേതൃത്വവും പന്താടുന്നത്. പരീക്ഷയിലെ ക്രമക്കേടുകള്‍ വെറുമൊരു ക്ലറിക്കല്‍ പിഴവല്ലെന്നും ബോധപൂര്‍വ്വമായ തട്ടിപ്പാണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിട്ടും, അന്വേഷണത്തോട് സഹകരിക്കാതെ കേസ് അട്ടിമറിക്കാനാണ് പിഎസ്സി ശ്രമിക്കുന്നത്. അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17(എ) ചൂണ്ടിക്കാട്ടി അന്വേഷണം തന്നെ റദ്ദാക്കണമെന്ന് പിഎസ്സി ഹൈക്കോടതിയില്‍ വാദിക്കുന്നത് ആരെ സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കണം.

സര്‍ക്കാര്‍ സര്‍വീസിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കും ക്രമക്കേടുകള്‍ക്കും ചൂട്ടുപിടിക്കുന്ന കേന്ദ്രമായി പിഎസ്സി അധഃപതിച്ചിരിക്കുന്നു. ക്രമക്കേടിന്റെ പ്രധാന സൂത്രധാരന്മാരിലേക്ക് അന്വേഷണം എത്താതിരിക്കാന്‍ സര്‍ക്കാരും പിഎസ്സിയും ഒത്തുകളിക്കുകയാണ്. പ്രതികളെ സംരക്ഷിക്കുന്ന ഈ കൂട്ടുകച്ചവടം അടിയന്തരമായി അവസാനിപ്പിക്കണം. നീതിക്കുവേണ്ടി സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം ട്വന്റി20 ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ഏക ആശ്രയമായ പിഎസ്സിയെ സര്‍ക്കാര്‍ പിന്‍വാതില്‍ പരീക്ഷണകേന്ദ്രമാക്കരുത്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടുന്നവര്‍ക്ക് പോലും നിയമനം ലഭിക്കാത്ത ദയനീയ സാഹചര്യമാണ് കേരളത്തിലുള്ളത്. നിലവിലെ എല്‍ഡിസി റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പല ജില്ലകളിലും 100 നിയമനങ്ങള്‍ പോലും നടന്നിട്ടില്ല. സംസ്ഥാനത്ത് നിലനില്‍ക്കുന്ന അപ്രഖ്യാപിത നിയമന നിരോധനവും രാഷ്ട്രീയ സമ്മര്‍ദ്ദത്താല്‍ നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങളും കേരളത്തിലെ അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികളുടെ മനോവീര്യം തകര്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: pscSabu M Jacobtwenty twenty party
Share
Tweet
Send
Share

Latest stories from this section

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies