Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് ഇനി 16 മണിക്കൂർ മാത്രം ; വന്ദേഭാരത് സ്ലീപ്പർ സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് അശ്വിനി വൈഷ്ണവ്

by Brave India Desk
Nov 1, 2026, 05:03 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

 

ബെംഗളൂരു–മുംബൈ യാത്ര കൂടുതൽ വേഗത്തിലും സൗകര്യപ്രദവുമാക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന് തുടക്കമായി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നവംബർ ഒന്നിന് ബെംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ നിന്ന് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യയിലെ മൂന്നാമത്തെ വന്ദേഭാരത് സ്ലീപ്പർ സർവീസാണിത്. ഹൗറ–കാമാഖ്യ, വാരണാസി–ന്യൂഡൽഹി റൂട്ടുകൾക്ക് പിന്നാലെയാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. നിലവിൽ ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് മറ്റ് ട്രെയിനുകളിൽ 22 മുതൽ 24 മണിക്കൂറിലധികം യാത്ര വേണ്ടിവരുമ്പോൾ പുതിയ ട്രെയിനിൽ ഏകദേശം 16 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താം. ഐടി, സ്റ്റാർട്ടപ്പ് മേഖലയിലെ പ്രധാന കേന്ദ്രമായ ബെംഗളൂരുവിനെയും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും മികച്ച രീതിയിൽ ബന്ധിപ്പിക്കുന്നതാണ് പുതിയ സർവീസെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ദക്ഷിണ പശ്ചിമ റെയിൽവേയ്ക്കാണ് ട്രെയിനിന്റെ നടത്തിപ്പ് ചുമതല.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ബെംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ നിന്ന് രാത്രി 7.45ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 11.55ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിൽ എത്തും. മുംബൈയിൽ നിന്ന് രാത്രി 8.10ന് പുറപ്പെടുന്ന മടക്ക ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 12ന് ബെംഗളൂരുവിലെത്തും. ആഴ്ചയിൽ ആറു ദിവസമാണ് സർവീസ് ഉണ്ടാകുക. ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ചകളിൽ സർവീസ് നടത്തില്ല. മുംബൈയിൽ നിന്നുള്ള ട്രെയിൻ ചൊവ്വാഴ്ചകളിലും ഓടില്ല. അനന്തപുരം, ഗുണ്ടക്കൽ, റായ്ച്ചൂർ, യാദ്ഗിർ, കലബുറഗി, സോലാപൂർ, പൂനെ, കല്യാൺ എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകൾ. നവംബർ രണ്ടിന് മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള സ്ഥിരം സർവീസ് ആരംഭിക്കും. നവംബർ മൂന്നിനാണ് ബെംഗളൂരുവിൽ നിന്നുള്ള സ്ഥിരം സർവീസ് തുടങ്ങുന്നത്.

16 കോച്ചുകളുള്ള ട്രെയിനിൽ എസി ത്രീ ടയർ, എസി ടു ടയർ, ഫസ്റ്റ് എസി എന്നീ മൂന്ന് യാത്രാ ക്ലാസുകളാണുള്ളത്. ബെംഗളൂരു–മുംബൈ പൂർണ യാത്രയ്ക്ക് ത്രീ ടയർ എസിയിൽ 2,810 രൂപയും ടു ടയർ എസിയിൽ 3,630 രൂപയും ഫസ്റ്റ് എസിയിൽ 4,450 രൂപയുമാണ് നിരക്ക്. സുഖകരമായ ബെർത്തുകൾ, വായനയ്ക്കുള്ള പ്രത്യേക ലൈറ്റുകൾ, മൊബൈൽ ചാർജിങ് സൗകര്യം, ജിപിഎസ് അധിഷ്ഠിത യാത്രാ വിവരങ്ങൾ, ഓട്ടോമാറ്റിക് വാതിലുകൾ, ബയോ വാക്വം ടോയ്‌ലറ്റുകൾ എന്നിവയും ട്രെയിനിലുണ്ട്. ഫസ്റ്റ് എസി കോച്ചുകളിൽ ചൂടുവെള്ളത്തിലുള്ള ഷവർ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി സിസിടിവി ക്യാമറകളും തീപിടിത്തം കണ്ടെത്താനുള്ള സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. സർവീസ് ആരംഭിക്കുന്നതിന് മുമ്പുതന്നെ ടിക്കറ്റ് ബുക്കിങ്ങിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ആദ്യ ദിവസങ്ങളിലെ പല ക്ലാസുകളിലും ടിക്കറ്റുകൾ വെയിറ്റിങ് ലിസ്റ്റിലായി.

Tags: Ashwini Vaishnawbengaluru-mumbai vande bharat sleeper
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies