Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കർഷക സമരത്തിന്റെ മറവിൽ ഖാലിസ്ഥാൻ തീവ്രവാദികൾ വൻതോതിൽ ധനസമാഹരണം നടത്തുന്നു : സമരം നീണ്ടുപോകേണ്ടത് അവരുടെ ആവശ്യം : കെപി സുകുമാരൻ

അവർക്കും അറിയാം ഒരു നിയമം പാസ്സാക്കിയാൽ സമരം ചെയ്ത് സർക്കാരിനെ കൊണ്ട് അത് പിൻവലിപ്പിക്കാൻ കഴിയില്ല എന്ന്

by Brave India Desk
Jan 16, 2021, 12:06 pm IST
in News
Share on Facebook
Tweet
WhatsApp
Telegram

ഖാലിസ്ഥാൻ തീവ്രവാദികളാണ് കർഷക സമരം സ്പോൺസർ ചെയ്യുന്നത്. സമരം ചെയ്യുന്ന കർഷകർ എന്ന് പറയുന്നവർ ഖലിസ്ഥാൻ തീവ്രവാദികളുടെ കൈയിലെ പാവകൾ മാത്രമാണ്. വലിയ തോതിൽ ഫണ്ട് സമാഹരണമാണ് ഖലിസ്ഥാൻ തീവ്രവാദികൾ സമരത്തിന്റെ മറവിൽ സമാഹരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമരം പെട്ടൊന്നൊന്നും അവസാനിക്കില്ല. സമരം നീണ്ടു പോകാൻ തന്നെയാണ് കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ഒറ്റ ആവശ്യത്തിൽ സമരക്കാർ ഉറച്ചു നിൽക്കുന്നത്.

കാരണം അവർക്കും അറിയാം ഒരു നിയമം പാസ്സാക്കിയാൽ സമരം ചെയ്ത് സർക്കാരിനെ കൊണ്ട് അത് പിൻവലിപ്പിക്കാൻ കഴിയില്ല എന്ന്. അങ്ങനെ വരുമ്പോൾ സർക്കാരിനു ഭാവിയിൽ ഒരു നിയമവും കൊണ്ടുവരാൻ കഴിയില്ലല്ലൊ. ആർക്കും സമരം ചെയ്ത് പിൻവലിപ്പിക്കാമല്ലൊ.  സർക്കാരിനു കഴിയാത്ത ഒരാവശ്യം മുന്നിൽ നിർത്തി മറ്റ് യാതൊരു ചർച്ചയ്ക്കും തയ്യാറാകാതെ, ഈ സമരം സർക്കാരിന്റെ കാലാവധി തീരുന്നത് വരെ തുടരും എന്നൊക്കെ സമരക്കാർ പറയുന്നെങ്കിൽ സമരത്തിന്റെ മറവിൽ വിഘടന വാദത്തിനും രാജ്യത്തെ ഭിന്നിപ്പിക്കാനുമുള്ള യജ്ഞത്തിനു കോപ്പ് കൂട്ടുകയാണ് ഖലിസ്ഥാൻ തീവ്രവാദികൾ എന്ന് ഉറപ്പാണ്.

Stories you may like

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ആ അർത്ഥത്തിൽ ഡൽഹി അതിർത്തികളിൽ നടക്കുന്നത് രാജ്യദ്രോഹ സമരമാണ്. ഈ രാജ്യദ്രോഹത്തെ കോൺഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പിന്തുണയ്ക്കുന്നത് ബി.ജെ.പി.യെയും അത് വഴി സർക്കാരിനെയും എതിർക്കാനൊരു അവസരം എന്ന നിലയിൽ മാത്രമാണ്. ഇത് വരെയിലും കേന്ദ്ര സർക്കാർ വളരെ സംയമനത്തൊടെയാണ് സമരത്തെ നേരിട്ടത്. ഖലിസ്ഥാൻ തീവ്രവാദം ഒരിക്കൽ ശക്തി പ്രാപിച്ചതും ഭിന്ദ്രൻവാല എന്നൊരു ഭീകരൻ ഭീമാകാരം പൂണ്ടതും സുവർണ്ണ ക്ഷേത്രത്തിൽ പട്ടാളം പ്രവേശിക്കേണ്ടി വന്നതും അതിന്റെ ഫലമായി അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതും ഒക്കെ നമുക്ക് ഇന്നും നടുക്കുന്ന ഓർമ്മകളാണ്.

ആ ഭീകരനാളുകളിലേക്കാണ് കർഷക സമരം എന്ന് പേര് പറഞ്ഞ് ഖലിസ്ഥാൻ തീവ്രവാദികൾ രാജ്യത്തെ കൊണ്ടുപോകാൻ ശ്രമിക്കുന്നത്. അതിനു എല്ലാ പിന്തുണയും നൽകുന്നത് ഇന്ദിര ഗാന്ധിയുടെ കൊച്ചുമോൻ രാഹുൽ ഗാന്ധിയാണെന്നത് ഒരു വിരോധാഭാസം മാത്രം.  എന്തായാലും ഈ സമരവും ഖലിസ്ഥാൻ വിഘടനവാദവും വിജയിക്കാൻ പോകുന്നില്ല. ഇത് ഇന്ത്യൻ സർക്കാരാൽ തോല്പിക്കപ്പെടുക തന്നെ ചെയ്യും. വിഘടനവാദവും തീവ്രവാദവും ഇന്ത്യയിൽ വിജയിക്കാൻ പോകുന്നില്ല.

ഈ സമരാഭാസത്തെ കോൺഗ്രസ്സും രാഹുൽ ഗാന്ധിയും പിന്തുണയ്ക്കുക തന്നെയാണ് വേണ്ടത്. അപ്പോൾ രാജ്യദ്രോഹികളോടോപ്പം നിൽക്കുന്ന കോൺഗ്രസ്സ് ജനങ്ങളുടെ മുന്നിൽ തുറന്ന് കാട്ടപ്പെടുകയും ആ പാർട്ടിയുടെ നാശത്തിനു വേഗത കൂട്ടുകയും ചെയ്യും. ആയതിനാൽ സമരവും ഒരാചാരം പോലെ നിരർത്ഥകമായ ചർച്ചയും തുടരട്ടെ. മതിയാകുമ്പോൾ സമരക്കാർ പിരിഞ്ഞു പോയ്ക്കോളൂം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പോലുള്ള നിയമപരിഷ്ക്കാരങ്ങളുമായി ബി.ജെ.പി. സർക്കാരും മുന്നോട്ട് പോകട്ടെ.

പ്രവർത്തിക്കുന്ന ഒരു സർക്കാരാണ് ഇപ്പോൾ കേന്ദ്രത്തിൽ ഉള്ളത് എന്നും ആ സർക്കാരിനെ രാജ്യസ്നേഹികൾ നിർലോഭമായി പിന്തുണയ്ക്കും എന്നും ഞാൻ കരുതുന്നു. 2024 ലും ഈ സർക്കാർ തന്നെ തുടരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. കോൺഗ്രസ്സ് പാർട്ടി ഇനി ഇന്ത്യ ഭരിക്കാനുള്ള സാധ്യത എന്നെന്നേക്കുമായി ഇല്ലാതായി എന്നും കരുതുകയാണ്. അതിനുള്ള അർഹത കോൺഗ്രസ്സുകാർ തന്നെയാണ് ഇല്ലാതാക്കിയത്.

കെ .പി. സുകുമാരൻ

Tags: kp sukumaranFarmers ProtestKhalistan terrorist
Share106
Tweet
Send
Share

Latest stories from this section

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies