Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

ദേവ് ആനന്ദ്; കലയെ ആനന്ദമാക്കിയ അതുല്യ കലാകാരൻ

by Brave India Desk
Sep 30, 2023, 02:17 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

വെള്ളിത്തിരയില്‍ തിളങ്ങി നിന്ന ഒരു യുവ താരം; എന്നാൽ അയാൾ മറ്റൊരു താരത്തിന്റെ വലിയ ആരാധകൻ ആയിരുന്നു. ചാര്‍ളി ചാപ്ലിന്‍ എന്ന ഇതിഹാസമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട നായകന്‍. കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം സ്വപ്‌ന സാക്ഷാത്ക്കാരമെന്നപോലെ 1954-ല്‍ ആ യുവാവ് തന്റെ ആരാധനാമൂര്‍ത്തിയെ കണ്ടുമുട്ടുന്നു. എന്നാൽ ആവേശഭരിതനായ ആ യുവാവ് പരിസരം പോലും മറന്നു ചാപ്ലിന്റെ മുൻപിൽ ആര്‍ത്തുവിളിച്ചു.
അത് കണ്ടതും അദ്ദേഹം പൊട്ടിചിരിച്ചുകൊണ്ട് ആ ചെറുപ്പക്കാരനെ അഭിസംബോധന ചെയ്തു മുൻപോട്ടു നീങ്ങി.

അന്ന് ചാപ്ലിനെക്കണ്ട് ആവേശത്തോടെ ആര്‍ത്തുവിളിച്ച ആ യുവതാരമായിരുന്നു ബോളിവുഡിന്റെ എക്കാലത്തേയും മികച്ച നടന്മാരിലൊരാളായ  ഇന്ത്യൻ സിനിമയുടെ “നിത്യ ഹരിത നായകൻ ”  ദേവാനന്ദ്. 2023 സെപ്തംബര് 26ന്  അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികമായിരുന്നു.
1923 സെപ്തംബർ 26 ന് ജനിച്ച ധരംദേവ് പിഷോരിമൽ ആനന്ദാണ് പിന്നീട് ദേവാനന്ദ് ആയി മാറുന്നതും ഇന്ത്യൻ സിനിമയിൽ ചരിത്രം സൃഷ്ടിക്കുന്നതും. നടൻ, സംവിധായകൻ, എഴുത്തുകാരൻ, നിർമ്മാതാവ്, രാഷ്ട്രീയ   പ്രവർത്തകൻ – ദേവ് ആനന്ദിന്റെ വജ്ര കിരീടത്തിലെ പൊൻതൂവലുകളാണിത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉന്നതിയിൽ എത്തിയ നടന്മാരില്‍ ഒരാളായിട്ടു തന്നെയാണ് ദേവാനന്ദിനെ സിനിമ-സാംസ്കാരിക ലോകം അംഗീകരിക്കുന്നത്. അറുപതാണ്ടുകൾ നീണ്ടുനിന്ന ചലച്ചിത്ര സപര്യയിൽ അദ്ദേഹം നിറഞ്ഞു നിന്നത്  100-ലേറെ ചിത്രങ്ങളില്‍. നിരവധി തവണ ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍. 2001-ല്‍ പദ്മഭൂഷണും 2002-ല്‍ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരവും ദേവാനന്ദിന് നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

Stories you may like

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

65 രൂപ ശമ്പളത്തോടെ ചര്‍ച്ച്‌ഗേറ്റിലെ മിലിട്ടറി സെന്‍സര്‍ ഓഫീസില്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ ജോലി. പിന്നീട് ഒരു ധനകാര്യ  സ്ഥാപനത്തില്‍ ക്ലര്‍ക്കായി. 85 രൂപയായിരുന്നു അവിടുത്തെ പ്രതിഫലം. അങ്ങനെയിരിക്കേയാണ് 1946-ല്‍ പ്രഭാത് ഫിലിംസിന്റെ ഹം ഏക് ഹേ എന്ന ചിത്രത്തിലേക്കുള്ള അവസരം ലഭിക്കുന്നത്. പക്ഷെ ആ ചിത്രം അന്നത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ ‘സിദ്ദി’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെ ആദ്യ ഹിറ്റ് അദ്ദേഹത്തെ തേടിയെത്തി. ദേവാനന്ദ് എന്ന സുവർണ്ണ താരം  അവിടെ നിന്നാണ്  ഉദിച്ചുയർന്നത്. 1951- ൽ പുറത്തിറങ്ങിയ ബാസി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ബോംബെ നോയര്‍ ചിത്രങ്ങള്‍ക്ക്  തുടക്കമിട്ടതും ദേവാനന്ദ് ആയിരുന്നു.

ജാല്‍, ടാക്‌സി ഡ്രൈവര്‍, മുനിംജി, സി.ഐ.ഡി, പോക്കറ്റ് മാര്‍, ഫന്തൂഷ്, പേയിങ് ഗസ്റ്റ്, കാലാ പാനി തുടങ്ങി നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി പിന്നീട് പിറന്നു വീണു. ഇതില്‍ കാലാ പാനി പല വിവാദങ്ങള്‍ക്കും വഴിയൊരുക്കി. ഈ ചിത്രം പുറത്തുവന്നതിന് ശേഷം കറുത്ത വസ്ത്രം ധരിക്കുന്നതിന് സിനിമാലോകത്തുനിന്ന് അദ്ദേഹത്തിന് ‘വിലക്ക്’ നേരിടേണ്ടി വന്നു എന്നത് വിചിത്രമായ ഒരു കാര്യം തന്നെയാണ്. 1958-ല്‍ കാലാ പാനിയുടെ റിലീസ് ദിവസം ഒരു ആരാധിക ദേവാനന്ദിനെ കറുത്ത നിറമുള്ള വസ്ത്രത്തിൽ കണ്ടതിനെ തുടർന്ന്  ജീവനൊടുക്കിയതായിരുന്നു ഇതിന് കാരണം.
മന്‍സില്‍, ജബ് പ്യാര്‍ കിസി സേ ഹോത്താ ഹേ, ഹം ദോനോ, അസ്ലി-നഖ്‌ലി, തേരേ ഘര്‍ കേ സാമ്‌നേ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യയിലെ റൊമാന്റിക് ഹീറോയായി അദ്ദേഹം തിളങ്ങി നിന്നു.

അങ്ങനെ പ്രശസ്ത ഹോളിവുഡ് താരം ഗ്രിഗറി പെക്കുമായും ദേവിനെ  താരതമ്യം ചെയ്തു പോലും വിശകലനങ്ങൾ വന്നു . 1965-ല്‍ ആര്‍.കെ.നാരായണന്റെ നോവല്‍ ആസ്പദമാക്കിയെടുത്ത  ‘ഗൈഡ്’ എന്ന ചിത്രം ദേവാനന്ദിന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലായി മാറി.  ഈ ചിത്രം 38-ാമത് അക്കാദമി പുരസ്‌കാര പട്ടികയിലും ഇടംപിടിച്ചു.
1967-ല്‍ ജ്യുവല്‍ തീഫ് എന്ന ചിത്രത്തിലൂടെ ത്രില്ലറിലും അദ്ദേഹം വിജയം കൈവരിച്ചു. ഈ ചിത്രത്തിലെ ചെക്ക് ഡിസൈൻ തൊപ്പിവെച്ചുള്ള സ്റ്റൈല്‍ പിന്നീട് അദ്ദേഹത്തിന്റെ അടയാളംതന്നെയായി മാറി.

70കളിലാണ് ദേവാനന്ദിലെ സംവിധായകനെ ചലച്ചിത്രലോകം തിരിച്ചറിയുന്നത്. പ്രേം പൂജാരിയായിരുന്നു അദ്ദേഹം സംവിധാനവും തിരക്കഥയും നിർവഹിച്ച ആദ്യചിത്രം. പിന്നീട് ഹരേ രാമ ഹരേ കൃഷ്ണ, ഹീരാ പന്നാ, ദേശ് പര്‍ദേശ്, ലൂട്ട്മാര്‍, സ്വാമി ദാദാ, ഹം നൗജവാന്‍ തുടങ്ങിയ ചിത്രങ്ങളും ദേവാനന്ദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി. 2011-ല്‍ പുറത്തിറങ്ങിയ ചാര്‍ജ്ഷീറ്റ് ആയിരുന്നു അദ്ദേഹത്തിന്റെ  അവസാനചിത്രം അത് സംവിധാനം ചെയ്തതും നായകനായതും അദ്ദേഹംതന്നെ. പ്രശസ്ത നടി ദിവ്യ ഭാരതിയുടെ മരണവും അതുമായി ബന്ധപ്പെട്ടുകിടക്കുന്ന ദുരൂഹതകളുമായിരുന്നു 2011 സെപ്റ്റംബര്‍ 30-ന് റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രമേയം. ഇതേ വര്‍ഷം ഡിസംബര്‍ മൂന്നിന് ലണ്ടനില്‍ വെച്ചായിരുന്നു ദേവാനന്ദിന്റെ മരണവും.

രാഷ്ട്രീയത്തിലും സജീവമായി ഇടപെട്ടിരുന്നു ദേവാനന്ദ് എന്ന പൗരബോധമുള്ള മനുഷ്യൻ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 1975 ൽ പ്രഖ്യാപിച്ച്  21 മാസം നീണ്ടു നിന്ന ആഭ്യന്തര അടിയന്തരാവസ്ഥയ്‌ക്കെതിരെ ചലച്ചിത്രരംഗത്തുനിന്നുള്ള ആളുകളെ കൂട്ടി ശബ്ദമുയര്‍ത്തിയിരുന്നു ഇദ്ദേഹം. അങ്ങനെ നാഷണല്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയും അദ്ദേഹം രൂപീകരിച്ചു. എന്നാൽ ഈ പാർട്ടി പിന്നീട് പിരിച്ചുവിടുകയായിരുന്നു.
വ്യത്യസ്തവും ചടുലവുമായ ദേവ് ആനന്ദ് ശൈലി, അടുത്ത തലമുറയിലെയും അന്യഭാഷയിലെയും അഭിനേതാക്കള്‍ കടമെടുത്തു എന്നതും മറ്റൊരു പ്രത്യേകത. 1950- മുതല്‍ 70കളുടെ തുടക്കം വരെ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്നതും ഇദ്ദേഹമാണ്.

ബോളിവുഡിന്റെ ആദ്യ ഫാഷന്‍ ഐക്കണ്‍, ബോളിവുഡിലെ ഏറ്റവും സ്‌റ്റൈലിഷ് ആയ നടന്‍, റൊമാന്റിക് ഹീറോ എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ ദേവാനന്ദിന് മാത്രം അവകാശപ്പെട്ടതാണ്. 2007-ല്‍ റൊമാന്‍സിങ് വിത്ത് ലൈഫ് എന്ന ആത്മകഥയും അദ്ദേഹം പുറത്തിറക്കി. പിറന്നാള്‍ ആഘോഷങ്ങൾക്കിടെ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ആയിരുന്നു പുസ്തകപ്രകാശനം നിര്‍വഹിച്ചത്.

തന്റെ സിനിമകളിലെ നായക വേഷങ്ങളുടെ പ്രതിഫലനങ്ങൾ തന്നെയായിരുന്നു  അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും. 1940-കളില്‍ ഗായിക കൂടിയായ സുരയ്യയുമായുള്ള ദേവാനന്ദിന്റെ പ്രണയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അന്ന് ദേവാനന്ദിനേക്കാള്‍ മൂല്യമുള്ള  താരമായിരുന്നു സുരയ്യ. അക്കാലത്ത് സുരയ്യക്ക് 3,000 രൂപയോളം വിലയുള്ള ഡയമണ്ട് മോതിരം ദേവാനന്ദ് സമ്മാനിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. എന്നാൽ പിന്നീട് ഈ ഈ ബന്ധം അവസാനിപ്പിക്കുവാൻ ഇരുവരും ഒരുമിച്ചു തീരുമാനിക്കുകയായിരുന്നു. ശേഷം ദേവാനന്ദ് നടിയായ കല്‍പനാ കാര്‍ത്തിക്കിനെ വിവാഹം കഴിച്ചു. എന്നാൽ സുരയ്യ അവിവാഹിതയായി തുടരുകയും ചെയ്തു.ദേവാനന്ദ് കല്പന ദമ്പതികൾക്ക്   രണ്ട് മക്കളാണുള്ളത് . നിര്‍മാതാവും നടനുമായ സുനില്‍ ആനന്ദും ദേവിനാ ആനന്ദും.

എക്കാലവും ഏതൊരു കലാകാരന്റെയും കലാസ്വാദകന്റെയും മനസ്സിൽ  തിളങ്ങി നിൽക്കുന്ന ദേവാനന്ദ് എന്ന പൊൻതാരത്തിന് ഓർമപ്പൂക്കൾ..

Tags: birthdaysubDev Anand
Share1
Tweet
Send
Share

Latest stories from this section

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies