Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

‘വെടിനിർത്തൽ കരാർ അവസാനിച്ചു’ ; ഇറാനുമായി ഇനി ചർച്ചകൾ നടത്തുന്നതിൽ അർത്ഥമില്ല ; രൂക്ഷ പ്രതികരണവുമായി ട്രംപ്

by Brave India Desk
Jul 8, 2026, 02:23 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

ഇസ്താംബൂൾ : മധ്യപൂർവേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാനുമായുള്ള താല്ക്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് ഇറാനുമായി ഇനി ചർച്ചകൾ നടത്തുന്നതിൽ അർത്ഥമില്ലെന്നും സമയം കളയലാണെന്നും വ്യക്തമാക്കിക്കൊണ്ട് ട്രംപ് നിലപാട് കടുപ്പിച്ചത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതോടെയാണ് കഴിഞ്ഞ ഏപ്രിലിൽ നിലവിൽ വന്നതും പിന്നീട് ജൂണിൽ പുതുക്കിയതുമായ താല്ക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും തകർന്നത്.

ഖത്തറിന്റെ എൽഎൻജി കപ്പൽ ഉൾപ്പെടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെയാണ് ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാൻ ആക്രമണം നടത്തിയത്. ഇതിന് മറുപടിയായി ഇറാന്റെ ദക്ഷിണ തീരമേഖലകളായ സിരിക്, ബന്ദർ അബ്ബാസ്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ എൺപതിലധികം സൈനിക താവളങ്ങളിലാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ ബോംബവർഷം നടത്തിയത്. അമേരിക്കയുടെ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടി തുടങ്ങി. കുവൈറ്റിലെയും ബഹ്റൈനിലെയും അമേരിക്കൻ സൈനിക ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇറാൻ റെവല്യൂഷണറി ഗാർഡ് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി. ബഹ്റൈനിലും കുവൈറ്റിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതായും ഇറാന്റെ മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് നേരിട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

സംഘർഷം കടുത്തതോടെ ഇറാഖ് സന്ദർശനത്തിലായിരുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ യാത്ര പകുതിക്കുവെച്ച് റദ്ദാക്കി അടിയന്തിരമായി രാജ്യത്തേക്ക് മടങ്ങി. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണം സമാധാന കരാറിന്റെ കടുത്ത ലംഘനമാണെന്ന് ഇറാൻ ആരോപിക്കുമ്പോൾ, ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനമാണ് തിരിച്ചടിക്കാൻ പ്രേരിപ്പിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. യുദ്ധസാഹചര്യം ശക്തമായതോടെ ആഗോള എണ്ണവിപണിയിൽ വൻ വിലക്കയറ്റമാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില അഞ്ച് ശതമാനത്തിലധികം വർധിച്ച് ബാരലിന് 78 ഡോളറിലേക്ക് ഉയർന്നു. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക നൽകിയിരുന്ന താല്ക്കാലിക ഉപരോധ ഇളവുകൾ ട്രംപ് ഭരണകൂടം ഉടനടി റദ്ദാക്കിയതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ഇറാനുമായി ചർച്ചകൾക്കുള്ള സാധ്യതകൾ പൂർണ്ണമായി അടച്ചിട്ടില്ലെന്ന് ട്രംപ് സൂചിപ്പിക്കുന്നുണ്ടെങ്കിലും നിലവിലെ വെടിനിർത്തൽ അവസാനിച്ച മട്ടിലാണ് യുഎസ് നീക്കങ്ങൾ. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തെത്തുടർന്നുള്ള സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇറാനുമായി പുനരാരംഭിക്കാനിരുന്ന സമാധാന ചർച്ചകളാണ് പുതിയ സൈനിക നീക്കങ്ങളോടെ അനിശ്ചിതത്വത്തിലായത്.

Tags: iranceasefirewest asia conflictusa
Share
Tweet
Send
Share

Latest stories from this section

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies