Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ധോണിയുടെ ആ ‘സൂപ്പർ പവർ’ പകർത്താൻ ആഗ്രഹിക്കുന്നു; സി.എസ്‌.കെ അനുഭവങ്ങളും ക്യാപ്റ്റൻസി രഹസ്യങ്ങളും വെളിപ്പെടുത്തി ഫാഫ് ഡു പ്ലെസിസ്

by Brave India Desk
Oct 27, 2026, 12:49 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം കളിച്ച കാലത്തെ അനുഭവങ്ങളും മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയുടെ നേതൃപാടശത്തെക്കുറിച്ചും മനസ്സ് തുറന്ന് ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസിസ്. ധോണിയുടെ തന്ത്രപരമായ മികവും മത്സരത്തിനിടയിലെ പെട്ടെന്നുള്ള തീരുമാനങ്ങളെടുക്കാനുള്ള കഴിവും താൻ തന്റെ നായകത്വത്തിലേക്ക് പകർത്താൻ ആഗ്രഹിക്കുന്നതായി ഡു പ്ലെസിസ് വ്യക്തമാക്കി. ചെന്നൈയ്ക്കായി ഒൻപത് സീസണുകളിൽ കളിച്ച ഡു പ്ലെസിസ് 154 മത്സരങ്ങളിൽ നിന്നായി 4,773 റൺസ് നേടിയിട്ടുണ്ട്. 2022-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ നായകനാകുന്നതിന് മുൻപാണ് അദ്ദേഹം ചെന്നൈയുടെ ഭാഗമായിരുന്നത്. മൂന്ന് തവണ ഐ.പി.എൽ കിരീടങ്ങളും അദ്ദേഹം ചെന്നൈയ്ക്കൊപ്പം നേടിയിട്ടുണ്ട്.

പ്രഖർ ഗുപ്ത പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് ധോണിയെ മറ്റ് ക്യാപ്റ്റൻമാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്താണെന്ന് ഡു പ്ലെസിസ് വിശദീകരിച്ചത്. മത്സരത്തിന് മുൻപ് വലിയ പ്ലാനിങ്ങുകൾക്ക് മുതിരാതെ, കളിക്കളത്തിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് തന്ത്രങ്ങൾ മെനയുന്നതാണ് ധോണിയുടെ രീതിയെന്ന് അദ്ദേഹം പറഞ്ഞു. എത്ര സമ്മർദ്ദമുള്ള സാഹചര്യത്തിലും ശാന്തനായി നിന്ന് കളി കൃത്യമായി വിലയിരുത്താനുള്ള ധോണിയുടെ കഴിവ് അത്ഭുതപ്പെടുത്തുന്നതാണെന്നും ഈ ഗുണം തന്റെ ക്യാപ്റ്റൻസിയിലും കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്നും ഡു പ്ലെസിസ് കൂട്ടിച്ചേർത്തു.

Stories you may like

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

അതേസമയം, 2018 മാർച്ച് 24-ന് കേപ്ടൗൺ ടെസ്റ്റിൽ ഉണ്ടായ പന്ത് ചുരണ്ടൽ വിവാദത്തിന് പിന്നാലെ സ്റ്റീവ് സ്മിത്ത് കടുത്ത സമ്മർദ്ദവും വിമർശനങ്ങളും നേരിട്ട സമയത്ത് തനിക്കുണ്ടായ അനുഭവങ്ങളും ഡു പ്ലെസിസ് പങ്കുവെച്ചു. അന്ന് ഓസ്ട്രേലിയക്കെതിരെ കളിച്ച ദക്ഷിണാഫ്രിക്കൻ ടീമിന്റെ നായകനായിരുന്നു ഡു പ്ലെസിസ്. 2016-ൽ ഹോബാർട്ടിൽ വെച്ച് തനിക്കെതിരെയും സമാനമായ രീതിയിൽ പന്ത് ചുരണ്ടൽ ആരോപണം ഉയർന്നിരുന്നതിനാൽ സ്മിത്ത് അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളും മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളും തനിക്ക് നന്നായി മനസ്സിലാക്കാൻ കഴിയുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

അന്ന് കളിക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കവെ താനാണ് എല്ലാത്തിനും ഉത്തരവാദിയെന്ന് സ്മിത്ത് പറഞ്ഞപ്പോൾ അത്ഭുതപ്പെട്ടുപോയെന്നും ഡു പ്ലെസിസ് ഓർത്തെടുത്തു. സ്മിത്ത് വ്യക്തിപരമായി അത്തരം തെറ്റൊന്നും ചെയ്തിട്ടില്ലെന്നിരിക്കെ അദ്ദേഹം എന്തിനാണ് ആ ഉത്തരവാദിത്തം മുഴുവൻ ഏറ്റെടുക്കുന്നതെന്ന് തങ്ങൾ ചിന്തിച്ചിരുന്നു. മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മർദ്ദം സ്മിത്തിനെ വല്ലാതെ ഉലച്ചിരുന്നുവെന്നും, തന്റെ മുൻകാല അനുഭവവുമായി സാദൃശ്യമുള്ളതുകൊണ്ട് തന്നെ ആ ഘട്ടത്തിൽ സ്മിറ്റിനോട് പൂർണ്ണമായ സഹാനുഭൂതി തോന്നിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: MS DhoniCSK
Share
Tweet
Send
Share

Latest stories from this section

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies