കൊച്ചി : കൊച്ചി ചെല്ലാനം സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ആദരിക്കാൻ ക്ഷണിച്ചു വരുത്തിയ ചെല്ലാനം ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹാഷിം അൾത്താരയിൽ നിന്നു കൊണ്ട് ഖുറാൻ വചനങ്ങൾ ചൊല്ലി ജിഹാദി പ്രസംഗം നടത്തി. സംഭവത്തിൽ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
അൾത്താരയിൽ നിന്ന് നടത്തിയ പ്രസംഗത്തിനിടെ ബൈബിൾ തട്ടിപ്പാണ് എന്നും ഖുറാനാണ് ഒറിജിനൽ എന്ന് വരെയും ഇദ്ദേഹം പറഞ്ഞു വെച്ചതായാണ് ആരോപണം. സംഗതി വിവാദമായതോടെ വിശ്വാസികളോട് മാപ്പുമായി കൊച്ചി രൂപത.
രൂപതാ വക്താവ് ഫാ.ജോണി സേവ്യർ പുതുക്കാട്ട് ഔദ്യോഗികമായി വിശ്വാസികളോട് മാപ്പ് പറയുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആദരിക്കുന്ന ചടങ്ങിൽ മത പ്രഭാഷണം നടത്തിയതിനെതിരെ സേവ്യർ പുതുക്കാട്ട് കടുത്ത പ്രതിഷേധം അറിയിച്ചു. വീഡിയോ കാണാം:
Discussion about this post