ഇപ്പോഴത്തെ ട്രെൻഡ് ആണ് പല ഗ്രൂപ്പുകളിലും പല വിധത്തിലുള്ള ചലഞ്ച് ഫോട്ടോകളും ഇൻട്രോ പോസ്റ്റുകളും. ഇതിൽ അടങ്ങിയ ചതിക്കുഴികളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത്തരത്തിൽ ഒരു ഗ്രൂപ്പിൽ ഇൻട്രോ പോസ്റ്റ് ഇട്ട വീട്ടമ്മയുടെ ഫോട്ടോ എടുത്തു കൊണ്ട് പോയി അശ്‌ളീല ഗ്രൂപ്പിൽ ഇട്ടതു വെളിപ്പെടുത്തി വീട്ടമ്മ തന്നെ രംഗത്തെത്തി.
എന്നാൽ ഇവരുടെ പോസ്റ്റിൽ ഗ്രൂപ്പിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും സ്വന്തം നിലയിൽ കേസ് കൊടുക്കാവുന്നതാണെന്നുമാണ് പ്രതികരിച്ചവരുടെ അഭിപ്രായം. ഇത്തരത്തിൽ ഉള്ള ഗ്രൂപ്പുകളിൽ സാരി ചലഞ്ച്, ചിരി ചലഞ്ച്, ഹെയർ ചലഞ്ച് എന്നൊക്കെ വിവിധ പേരിൽ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങളുടെ അതിപ്രസരമാണ് ഉണ്ടാകുന്നത്. ലൈക്കുകൾ കൂടുതൽ കിട്ടുമെന്നതാണ് ഇവരെ ഇതിലേക്ക് ആകർഷിക്കുന്ന ഒരു പ്രധാന കാരണം.
എന്നാൽ ഇതിനിടെ ഇത്തരം കഴുകൻ കണ്ണുമായി പലരും എത്താറുള്ളത് മനഃപൂർവം നമ്മൾ മറക്കുന്നു. കുട്ടികളുടെ ചിത്രങ്ങൾ വരെ ദുരുപയോഗം ചെയ്യുന്ന കാലത്തു ഇത്തരം ഗ്രൂപ്പുകളിൽ ഫോട്ടോകൾ ഇടരുതെന്നാണ് പലരുടെയും അഭിപ്രായം.
Discussion about this post