Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

കൈതപ്രവും ഗിരീഷും ഒന്നിച്ച് വന്നാൽ വഴക്കാകുമെന്ന് കരുതി, ശേഷം നടന്ന സംഭവങ്ങൾ ഞെട്ടിച്ചു: കമൽ

by Brave India Desk
Jan 15, 2026, 12:53 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

1998-ൽ കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മലയാളം കുടുംബചിത്രമാണ് ‘കൈകുടുന്ന നിലാവ്’. ജയറാം, ദിലീപ്, ശാലിനി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യം നൽകുന്ന ഒന്നാണ്. ജയറാം അവതരിപ്പിച്ച മഹേന്ദ്രൻ എന്ന കഥാപാത്രം കുടുംബവുമൊത്ത് ഒരു ക്ഷേത്ര സന്ദർശനത്തിനിടെ വേണി എന്ന ആരോരുമില്ലാത്ത കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുന്നു. വേണി സ്നേഹിക്കുന്ന കിച്ചാമണി ( ദിലീപ്) കഥാപാത്രത്തെ അന്വേഷിക്കുന്ന മഹേന്ദ്രൻ ഒരു കൊലക്കുറ്റം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകുന്നു. പിന്നെ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ അവതരിപ്പിക്കുന്നത്.

തുടക്കത്തിൽ കോമഡി ട്രാക്കിൽ പോകുന്ന ചിത്രം പിന്നെ ട്രാക്ക് മാറുന്നു. അതിവൈകാരിക നിമിഷങ്ങളിലേക്ക് കഥ തിരിയുമ്പോൾ കാണുന്ന പ്രേക്ഷകനായും മുൾമുനയിൽ നിൽക്കുന്നു. രഞ്ജിത്ത് തിരക്കഥ എഴുതിയ ഈ ചിത്രം ഹിറ്റ് ആയില്ലെങ്കിലും പിൽക്കാലത്ത് യൂട്യുബിലും മറ്റും ഇറങ്ങിയപ്പോൾ ഏറെ ആരാധകർ ഉള്ള ഒന്നായി. കമലിന്റെ ചിത്രത്തിൽ ആദ്യമായി കലാഭവൻ മണി അഭിനയിച്ച സിനിമ, അനിയത്തിപ്രാവിന് ശേഷം ശാലിനിക്ക് കിട്ടിയ ശക്തമായ വേഷങ്ങളിൽ ഒന്ന്, തുടങ്ങിയ അനേകം പ്രത്യേകതകൾ ഈ ചിത്രത്തിന് ഉണ്ടായിരുന്നു.

Stories you may like

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

എങ്കിലും ഏറ്റവും വലിയ പ്രത്യേകത ഇതിഹാസ ഗാനരചയിതാക്കളായ കൈതപ്രം- ഗിരീഷ് പുത്തഞ്ചേരി ടീം ഈ ചിത്രത്തിനായി ഒന്നിച്ചു എന്നതാണ്. ഇതേക്കുറിച്ച് കമൽ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു:

“ആറാം തമ്പുരാൻ എന്ന വിജയചിത്രത്തിന്റെ ഹാങ്ങോവറിൽ ആയിരുന്നു രഞ്ജിത്ത് അന്ന്. ഇതിലെ നായകൻ ആറാം തമ്പുരാനിലെ നായകനെ പോലെ മാസ് ഹീറോ ഒന്നും അല്ലാത്തതിനാൽ ആ ട്രാക്കിലേക്കിറങ്ങി വരാൻ രഞ്ജിത്ത് സമയമെടുത്തു. എങ്കിലും അദ്ദേഹം വളരെ നന്നായി തന്നെ തിരക്കഥ പൂർത്തിയാക്കി. ആര് ഈ ചിത്രത്തിലെ പാട്ടുകൾ എഴുതും എന്നതായി ചോദ്യം. ആദ്യമൊക്കെ എന്റെ സിനിമക്ക് പാട്ടുകൾ എഴുതിയിരുന്നത് കൈതപ്രം ആയിരുന്നു, പിന്നെ ഗിരീഷ് ആയി. അപ്പോൾ ഈ ചിത്രത്തിന് കൈതപ്രത്തെ തിരിച്ചുവിളിക്കാൻ ഞാൻ ആലോചിച്ചു.”

“എന്നാൽ രഞ്ജിത്ത് എന്റെ പടത്തിന് തിരക്കഥ എഴുതുമ്പോൾ അതിൽ തന്നെ വിളിക്കും എന്ന് ഗിരീഷും കരുതിയിരിക്കുന്നു. രണ്ട് പേരും പ്രിയപ്പെട്ട ആളുകൾ ആയതിനാൽ ആരെ ഇതിനായി ഉപയോഗിക്കും എന്ന ആശയക്കുഴപ്പം ഉണ്ടായി. എന്തായാലും രണ്ട് പേർക്കും പകുതി പാട്ടുകൾ കൊടുത്താൽ അതിൽ അഭംഗി ഉള്ളത് കൊണ്ട് അന്ന് സംഗീത സംവിധാനം കൂടി ചെയ്തിരുന്ന കൈതപ്രത്തെ കൊണ്ട് അത് ചെയ്യിപ്പിച്ചിട്ട് ഗിരീഷ് പാട്ടെഴുത്തട്ടെ എന്ന് ഞാൻ പറഞ്ഞു. രഞ്ജിത്തിനും ഈ ഐഡിയ ഇഷ്ടപ്പട്ടു. എന്നാൽ ഗിരീഷിനും കൈതപ്രത്തിനും ഇടയിൽ പ്രൊഫഷണൽ ഈഗോ ഉള്ളതിനാൽ അത് എങ്ങനെ നടക്കും എന്ന് ഭയന്നതാണ്. എന്നാൽ രണ്ടാളെയും ഇത് അറിയിച്ചപ്പോൾ അവർ പൂർണ മനസ്സിൽ ഇത് സ്വീകരിച്ചു. പിന്നെയുള്ള ദിവസങ്ങൾ മനോഹരമായിരുന്നു, പാട്ടുകൾ സംസാരിക്കുക,  സിനിമകൾ സംസാരിക്കുക. ശേഷം നല്ല പാട്ടുകൾ അവർ ഞങ്ങൾക്ക് തന്നു.”

ചിത്രത്തിലെ  മലയണ്ണാർ കണ്ണൻ പാട്ട് സൂപ്പർ ഹിറ്റ് ആയിരുന്നു.

Tags: gireesh puthencherykamalKaithapram Damodaran Namboothir
Share
Tweet
Send
Share

Latest stories from this section

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies