ഡൽഹി: 2040ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോർട്ട്. 2020-ൽ ആഗോള ജി.ഡി.പി.യിൽ ഇന്ത്യയുടെ വിഹിതം 3.1 ശതമാനമാണ്. 2040-ൽ ഇത് ഇരട്ടിയായി ഉയർന്ന് 6.1 ശതമാനമാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആഗോള റാങ്കിങ്ങിൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
യു.എസ്. നാഷണൽ ഇന്റലിജൻസ് കൗൺസിൽ പ്രസിദ്ധീകരിച്ച ഗ്ലോബൽ ട്രെൻഡ്സ് റിപ്പോർട്ടിന്റെ ഏഴാം പതിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഓക്സ്ഫഡ് ഇക്കണോമിക്സിന്റേതാണ് റിപ്പോർട്ട്. ആഗോള ജി.ഡി.പി.യിൽ ഇന്ത്യയുടെയും ചൈനയുടെയും സംയുക്ത വിഹിതം 20 വർഷത്തിനുള്ളിൽ 29 ശതമാനമാകുമെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ 2027-ൽ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയെ ഇന്ത്യ മറികടക്കുമെന്നും ഇത് ചില മേഖലകളിൽ ഇന്ത്യക്ക് തിരിച്ചടിയായേക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.









