പാലക്കാട്: പാലക്കാട് നഗരത്തിൽ മദ്യലഹരിയിൽ ലോറി ഡ്രൈവറുടെ അപകട ഡ്രൈവിംഗ്. ഏഴ് വാഹനങ്ങളെ ലോറി ഇടിച്ചിട്ട് നിർത്താതെ പോയി. പാലക്കാട് കുഴൽമന്ദം നാലുവരിപാതയിലാണ് അപകടമുണ്ടായത്.
മദ്യലഹരിയിലായിരുന്ന ഡ്രൈവർ റോംഗ് സൈഡിലൂടെ അരക്കിലോമീറ്ററോളം ദൂരം ലോറിയോടിച്ചു. ഒടുവിൽ ലോറി യാത്രക്കാർ തടഞ്ഞു നിർത്തി ഡ്രൈവറെ പിടികൂടുകയായിരുന്നു. ഇയാൾ മദ്യപിച്ചിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.












