ന്യൂഡൽഹി : യുണൈറ്റഡ് നേഷൻസ് 16 രാജ്യങ്ങളിൽ നിന്നുള്ള സൈനികർക്ക് ഇന്ത്യൻ സൈനികരോടൊപ്പം പ്രത്യേക പരിശീലനം നൽകി. സമാധാന പരിപാലനത്തിനായുള്ള പരിശീലനമാണ് യു എൻ ഇന്ത്യയിൽ വെച്ച് സംഘടിപ്പിച്ചത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
16 സൗഹൃദ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സൈനിക ഓഫീസർമാരും ഇന്ത്യൻ സൈന്യവും ചേർന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രീ-ഡിപ്ലോയ്മെന്റ് കോഴ്സിൽ രണ്ടാഴ്ചത്തെ പരിശീലനത്തിന് വിധേയരായത്. നവംബർ 6 മുതൽ 24 വരെയായിരുന്നു ഈ പരിശീലന പരിപാടി നടന്നത്.
ഇന്ത്യൻ ആർമിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ യുണൈറ്റഡ് നേഷൻസ് സമാധാന പരിപാലന കേന്ദ്രത്തിലാണ് പരിശീലനം നടന്നത്. ഉദ്യോഗസ്ഥർക്കിടയിൽ നേതൃത്വ വൈദഗ്ധ്യം, തന്ത്രപരമായ ചിന്ത, പ്രവർത്തന ഫലപ്രാപ്തി എന്നിവ വർധിപ്പിക്കുക, സാംസ്കാരിക കൈമാറ്റത്തിനും പ്രൊഫഷണൽ വളർച്ചയ്ക്കും ഒരു വേദി സൃഷ്ടിക്കുക എന്നിവയായിരുന്നു സമാധാന പരിപാലന പരിശീലനത്തിന്റെ ലക്ഷ്യം എന്ന് ഇന്ത്യൻ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
Discussion about this post