കൊച്ചി: കൊച്ചിയിൽ വൻ ലഹരി വേട്ട. നെടുമ്പാശ്ശേരി വിമാനതാവളത്തിൽ 6 കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരനെ പിടികൂടി. ഡി ആർ ഐ യുടെ പരിശോധനയിലാണ് പ്രതി മിഷേൽ പിടിയിലായത്.
ഡി ആർ എ ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി വിമാന താവളത്തിൽ റൈഡ് നടത്തിയത്. എന്നാൽ കൊച്ചിയിൽ എത്തിയ ഉടൻ ഇയാളുടെ ലഗേജ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തുന്നതായി സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്. ഇയാളെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ക്യാപ്സൂളുകൾ പുറത്തെടുത്തതോടെയാണ് കൊക്കെയിനാണെന്ന് മനസിലായത്. 668 ഗ്രാം കൊക്കെയിനാണ് ക്യാപ്സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്.








