കാസർകോട്: പാർട്ടി പ്രവർത്തകയുടെ അശ്ലീല ചിത്രം വാട്സാപ്പ് സ്റ്റാറ്റസായി പങ്കുവെച്ച സംഭവത്തിൽസിപിഎം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാലിനെതിരെ ഒടുവിൽ പാർട്ടി നടപടി. ഗുരുതരമായവീഴ്ച വരുത്തിയതിനെ തുടർന്ന് മധു മുതിയക്കാലിനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാൻപാർട്ടി തീരുമാനിച്ചു. പി.വി. രാജേന്ദ്രനാണ് ഉദുമയിലെ പുതിയ ഏരിയ സെക്രട്ടറി. ചട്ടഞ്ചാലിൽചേർന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് മധു മുതിയക്കാലിനെ മാറ്റാൻഅടിയന്തര തീരുമാനമുണ്ടായത്.
പാർട്ടി പ്രവർത്തകയായ യുവതിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രം മധു തന്റെ വാട്സാപ്പിൽസ്റ്റാറ്റസാക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അണികളും നേതാക്കളും തന്നെയൊന്ന് ഞെട്ടി. ചിത്രം വൈറലായതോടെ ഏരിയ സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും ജില്ലാ നേതൃത്വത്തിന് കത്ത് നൽകി. വിഷയംപാർട്ടിക്കും മുന്നണിക്കും കടുത്ത നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് അടിയന്തരനടപടിക്ക് വഴിയൊരുങ്ങിയത്.
ചിത്രം അബദ്ധത്തിൽ പോസ്റ്റ് ആയിപ്പോയതാണെന്ന് മധു മുതിയക്കാൽ വിശദീകരണംനൽകിയെങ്കിലും ഇത് തള്ളിക്കളഞ്ഞ പാർട്ടി പ്രവർത്തകർ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. തുടർന്നാണ് ചട്ടഞ്ചാലിൽ ചേർന്ന കമ്മിറ്റിയിൽ വെച്ച് പകരം പുതിയ സെക്രട്ടറിയായി പി.വി. രാജേന്ദ്രനെ തെരഞ്ഞെടുത്തത്. അതേസമയം,മധുവിനെതിരെ പുറത്താക്കൽ നടപടിഉണ്ടായതല്ലെന്നും അദ്ദേഹം സ്വയം പദവി ഒഴിഞ്ഞതാണെന്നുമാണ് ജില്ലാ നേതൃത്വം നൽകുന്നഔദ്യോഗിക വിശദീകരണം. സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പാർട്ടിതലഅന്വേഷണമുണ്ടാകുമെന്നാണ് സൂചന.












