Sunday, November 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

by Brave India Desk
Nov 1, 2026, 10:42 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

 

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉദ്യോഗസ്ഥർക്കും നേതാക്കൾക്കും എതിരായ നിരീക്ഷണവും അച്ചടക്ക നടപടികളും കൂടുതൽ ശക്തമാക്കുന്നു. ഉദ്യോഗസ്ഥരുടെ വ്യക്തിഗത സ്വത്തുവിവരങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ഓൺലൈൻ പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാനാണ് പാർട്ടിയുടെ പുതിയ തീരുമാനം. അഴിമതി തടയുന്നതിനും പാർട്ടിക്കുള്ളിലെ അച്ചടക്കം ഉറപ്പാക്കുന്നതിനുമുള്ള പുതിയ നടപടികൾ കേന്ദ്രകമ്മിറ്റിയുടെ പ്രമേയത്തിലാണ് വ്യക്തമാക്കിയത്. ബെയ്ജിങ്ങിൽ നടന്ന പാർട്ടിയുടെ നിർണായക പ്ലീനറി യോഗത്തിന് പിന്നാലെയാണ് പുതിയ നയരേഖ പുറത്തുവിട്ടത്. ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയാണ് പ്രമേയം പ്രസിദ്ധീകരിച്ചത്. ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴെത്തട്ടിലുള്ള പ്രവർത്തകർ വരെ നിരന്തര നിരീക്ഷണത്തിന് വിധേയരാകുമെന്ന് പ്രമേയം വ്യക്തമാക്കുന്നു.

Stories you may like

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

ഉദ്യോഗസ്ഥരുടെ കുടുംബത്തിന്റെ സ്വത്തും ചെലവുകളും അവരുടെ ഔദ്യോഗിക വരുമാനവുമായി താരതമ്യം ചെയ്യും. വരുമാനത്തേക്കാൾ വളരെ കൂടുതലായി സ്വത്തോ ചെലവുകളോ കണ്ടെത്തിയാൽ വിശദമായ പരിശോധന നടത്തും. ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളികൾ, മക്കൾ, മരുമക്കൾ എന്നിവരുടെ ബിസിനസ് പ്രവർത്തനങ്ങളും നിരീക്ഷണത്തിലാകും. കുടുംബാംഗങ്ങളുടെ പേരിൽ നടക്കുന്ന അഴിമതിയും സ്വാധീനമുപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകളും തടയുകയാണ് ലക്ഷ്യം. പാർട്ടി അംഗങ്ങളുടെ ഓൺലൈൻ പെരുമാറ്റത്തിനും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും. വെർച്വൽ കറൻസി, ബ്ലോക്ക്ചെയിൻ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള അഴിമതിയും പുതിയ നടപടികളുടെ പരിധിയിൽ വരും. ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥാനക്കയറ്റത്തിലും പാർട്ടിയോടുള്ള വിശ്വസ്തതയ്ക്കും വ്യക്തിപരമായ പെരുമാറ്റത്തിനും കൂടുതൽ പ്രാധാന്യം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിൽ ഒരു ദശാബ്ദത്തിലേറെയായി തുടരുന്ന അഴിമതി വിരുദ്ധ നീക്കങ്ങളുടെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ. ഇതിനകം നിരവധി ഉന്നത ഉദ്യോഗസ്ഥരും സൈനിക മേധാവികളും അച്ചടക്ക നടപടികൾ നേരിട്ടിട്ടുണ്ട്. പാർട്ടിയുടെ നിർദേശങ്ങൾ കൃത്യമായി നടപ്പാക്കാത്തവർക്കും ഉത്തരവാദിത്തങ്ങളിൽ വീഴ്ച വരുത്തുന്നവർക്കുമെതിരെ നടപടികൾ ശക്തമാക്കാനും നീക്കമുണ്ട്. പാർട്ടിയോട് വിശ്വസ്തത പ്രകടിപ്പിക്കുകയും എന്നാൽ രഹസ്യമായി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും ഷി ജിൻപിങ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 2027ൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിന് മുന്നോടിയായി നേതൃത്വത്തിലും ഭരണസംവിധാനത്തിലും കൂടുതൽ അച്ചടക്കം ഉറപ്പാക്കാനുള്ള നീക്കമായും പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നു.

Tags: chinaCHINESE COMMUNIST PARTY
Share
Tweet
Send
Share

Latest stories from this section

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഇടപെടണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വിജയ് ; ഡൽഹി സന്ദർശനത്തിനു മുൻപേ പ്രധാനമന്ത്രിക്ക് കത്ത്

പോക്സോ കേസുകൾ അതിവേഗം തീർപ്പാക്കാൻ തമിഴ്നാട് സർക്കാർ ; പുതിയ 26 പ്രത്യേക കോടതികൾ

പിലാത്തറ സ്വർണ്ണ കവർച്ചയുടെ സൂത്രധാരൻ സുജിത്ത് ഗാന്ധി പിടിയിൽ ; നിരവധി ഹൈവേ കവർച്ച കേസുകളിൽ പ്രതി

പിലാത്തറ സ്വർണ്ണ കവർച്ചയുടെ സൂത്രധാരൻ സുജിത്ത് ഗാന്ധി പിടിയിൽ ; നിരവധി ഹൈവേ കവർച്ച കേസുകളിൽ പ്രതി

Latest News

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഇടപെടണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വിജയ് ; ഡൽഹി സന്ദർശനത്തിനു മുൻപേ പ്രധാനമന്ത്രിക്ക് കത്ത്

പോക്സോ കേസുകൾ അതിവേഗം തീർപ്പാക്കാൻ തമിഴ്നാട് സർക്കാർ ; പുതിയ 26 പ്രത്യേക കോടതികൾ

പിലാത്തറ സ്വർണ്ണ കവർച്ചയുടെ സൂത്രധാരൻ സുജിത്ത് ഗാന്ധി പിടിയിൽ ; നിരവധി ഹൈവേ കവർച്ച കേസുകളിൽ പ്രതി

പിലാത്തറ സ്വർണ്ണ കവർച്ചയുടെ സൂത്രധാരൻ സുജിത്ത് ഗാന്ധി പിടിയിൽ ; നിരവധി ഹൈവേ കവർച്ച കേസുകളിൽ പ്രതി

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies