Monday, November 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

by Brave India Desk
Nov 1, 2026, 11:25 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

 

പഞ്ചാബി ഗായകൻ ദിൽജിത് ദോസാഞ്ചിനെ ലക്ഷ്യമിട്ട് ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ നടത്തിയ സംഭവത്തിൽ യുവതിയുൾപ്പെടെ മൂന്ന് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് (SFJ) സംഘടനയുമായി ബന്ധമുള്ളവരുടെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ജഹാംഗീർപുരി, ശാസ്ത്രി നഗർ മെട്രോ സ്റ്റേഷനുകളിലാണ് വിവാദ ചുവരെഴുത്തുകൾ കണ്ടെത്തിയത്. ഒക്ടോബർ 29ന് ജഹാംഗീർപുരി മെട്രോ സ്റ്റേഷനിലെ ഒന്നാം നമ്പർ ഗേറ്റിന് സമീപവും ഒക്ടോബർ 30ന് ശാസ്ത്രി നഗർ സ്റ്റേഷനിലെ രണ്ടാം നമ്പർ ഗേറ്റിനടുത്തുള്ള പടിക്കെട്ടിന്റെ ചുമരിലുമാണ് സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടത്. ദിൽജിത്തിനെ രാജ്യദ്രോഹിയെന്ന് വിശേഷിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളായിരുന്നു ഇവ. ഒക്ടോബർ 30ന് ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ദിൽജിത്തിന്റെ സംഗീത പരിപാടി നടന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം.

Stories you may like

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ സുമീത് എന്ന റഫ്താർ (30), പഞ്ചാബിലെ ഗുർദാസ്പൂർ സ്വദേശിയായ സുമിത് കുമാർ എന്ന കാക്ക (22), ഹോഷിയാർപൂർ സ്വദേശിയായ ഗുർപ്രീത് (22) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന്റെ അന്വേഷണത്തിൽ സുമിത് കുമാറാണ് സംഭവത്തിന്റെ പ്രധാന ആസൂത്രകനെന്നാണ് കണ്ടെത്തൽ. വിദേശത്തുള്ള SFJ ബന്ധമുള്ള ഒരാൾ വാട്സ്ആപ്പിലൂടെ ഇയാളെ ബന്ധപ്പെടുകയും എൻക്രിപ്റ്റഡ് മെസേജിങ് ആപ്പ് ഉപയോഗിക്കാൻ നിർദേശിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്. ഇതിലൂടെ ചുവരെഴുത്തുകളുടെ മാതൃകകളും നിർദേശങ്ങളും കൈമാറി. ഡൽഹിയിലെ പ്രധാന മെട്രോ സ്റ്റേഷനുകളിൽ സന്ദേശങ്ങൾ എഴുതുന്നതിനായി ഒരു ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തതായും ഏകദേശം 10,000 രൂപ ഹവാല വഴി മുൻകൂറായി ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് സുമിത് തന്റെ രണ്ട് പരിചയക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്തി. സുമീത് റഫ്താർ ജഹാംഗീർപുരിയിൽ ചുവരെഴുത്ത് നടത്തിയ ശേഷം വീഡിയോ ചിത്രീകരിച്ച് ബന്ധപ്പെട്ടവർക്ക് അയച്ചതായും സുമിത് കുമാറും ഗുർപ്രീതും ശാസ്ത്രി നഗറിൽ സമാനമായ പ്രവൃത്തി നടത്തിയതായും പൊലീസ് ആരോപിക്കുന്നു.

സിസിടിവി ദൃശ്യങ്ങളും സാങ്കേതിക പരിശോധനകളും രഹസ്യവിവരങ്ങളും അടിസ്ഥാനമാക്കിയാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ പ്രതികളെ കണ്ടെത്തിയത്. ആദ്യം ഹരിയാനയിൽനിന്ന് സുമീത് റഫ്താറിനെ പിടികൂടുകയും ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് രണ്ടുപേരെ പഞ്ചാബിൽനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജിടികെ ബൈപാസിന് സമീപവും സമാനമായ ചുവരെഴുത്തുകൾ നടത്തിയെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്. പൊതുമുതൽ നശിപ്പിച്ചതിനും മെട്രോ നിയമം ലംഘിച്ചതിനും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിലെ വിദേശ ബന്ധങ്ങൾ, സാമ്പത്തിക ഇടപാടുകൾ, നിർദേശങ്ങൾ നൽകിയവരുടെ പങ്ക് എന്നിവയും പൊലീസ് പരിശോധിച്ചുവരികയാണ്. അറസ്റ്റിലായവർക്കെതിരായ ആരോപണങ്ങൾ അന്വേഷണത്തിന്റെ ഭാഗമാണെന്നും തുടർനടപടികളിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നുമാണ് അധികൃതരുടെ നിലപാട്.

Tags: delhi policedelhi metroKhalistan
Share
Tweet
Send
Share

Latest stories from this section

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഇടപെടണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വിജയ് ; ഡൽഹി സന്ദർശനത്തിനു മുൻപേ പ്രധാനമന്ത്രിക്ക് കത്ത്

പോക്സോ കേസുകൾ അതിവേഗം തീർപ്പാക്കാൻ തമിഴ്നാട് സർക്കാർ ; പുതിയ 26 പ്രത്യേക കോടതികൾ

പിലാത്തറ സ്വർണ്ണ കവർച്ചയുടെ സൂത്രധാരൻ സുജിത്ത് ഗാന്ധി പിടിയിൽ ; നിരവധി ഹൈവേ കവർച്ച കേസുകളിൽ പ്രതി

പിലാത്തറ സ്വർണ്ണ കവർച്ചയുടെ സൂത്രധാരൻ സുജിത്ത് ഗാന്ധി പിടിയിൽ ; നിരവധി ഹൈവേ കവർച്ച കേസുകളിൽ പ്രതി

Latest News

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഇടപെടണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വിജയ് ; ഡൽഹി സന്ദർശനത്തിനു മുൻപേ പ്രധാനമന്ത്രിക്ക് കത്ത്

പോക്സോ കേസുകൾ അതിവേഗം തീർപ്പാക്കാൻ തമിഴ്നാട് സർക്കാർ ; പുതിയ 26 പ്രത്യേക കോടതികൾ

പിലാത്തറ സ്വർണ്ണ കവർച്ചയുടെ സൂത്രധാരൻ സുജിത്ത് ഗാന്ധി പിടിയിൽ ; നിരവധി ഹൈവേ കവർച്ച കേസുകളിൽ പ്രതി

പിലാത്തറ സ്വർണ്ണ കവർച്ചയുടെ സൂത്രധാരൻ സുജിത്ത് ഗാന്ധി പിടിയിൽ ; നിരവധി ഹൈവേ കവർച്ച കേസുകളിൽ പ്രതി

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies