ഡൽഹി: അമേരിക്കയിൽ നിന്നും മുപ്പത് പ്രിഡേറ്റർ ആളില്ലാ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. 3 ബില്യൻ ഡോളറിന്റെ സൈനിക ഇടപാടാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. ഇതോടെ പ്രിഡേറ്റർ ഡ്രോൺ സ്വന്തമാകുന്ന, നാറ്റോ സഖ്യത്തിൽ അംഗമല്ലാത്ത ആദ്യ രാജ്യമാകാനൊരുങ്ങുകയാണ് ഇന്ത്യ.
കര, നാവിക, വ്യോമ സേനകൾക്ക് 10 വീതം ഡ്രോണുകൾ ലഭ്യമാക്കാനാണ് ഇന്ത്യയുടെ തീരുമാനം. 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയുടെ ഭാഗമായി ഉണ്ടായ സുപ്രധാന പ്രതിരോധ ഇടപാടുകളിൽ ഒന്നാണ് ഇത്.
അമേരിക്കയുടെ സുപ്രധാന പ്രതിരോധ പങ്കാളി എന്ന പദവി ഉപയോഗപ്പെടുത്തി വേഗത്തിൽ ഡ്രോണുകൾ എത്തിക്കാനാണ് ഇന്ത്യയുടെ നീക്കം. എംക്യു 9ബി സീ ഗാർഡിയൻ വിഭാഗത്തിലുള്ള പ്രിഡേറ്റർ ഡ്രോണുകളാണ് അമേരിക്കയിൽ നിന്നും ഇന്ത്യ വാങ്ങുന്നത്. ഡ്രോണുകൾ എത്തുന്നതോടെ അതിർത്തിയിൽ ചൈനക്ക് മേൽ കൂടുതൽ മേൽക്കൈ നേടാൻ ഇന്ത്യ സാധിക്കുമെന്നാണ് റിപ്പോർട്ട്.
Discussion about this post