ഇസ്ലാമാബാദ്: ഇന്ത്യ സമസ്ത മേഖലകളിലും കുതിയ്ക്കുകയാണെന്ന് പാകിസ്താൻ വംശജനായ വ്യവസായി സാജിദ് തരാർ. പാകിസ്താൻ സ്വന്തം രാജ്യത്തെ വിഡ്ഢികളാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യൻ മാദ്ധ്യമങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ അദ്ദേഹം പാകിസ്താൻ യുവാക്കളെ ഉപദേശിച്ചു. ഇന്ത്യയുടെ വികസനത്തിൽ നിന്ന് പഠിക്കാനും ഭാവിയിൽ പാകിസ്താന്റെ പുരോഗതിക്ക് സംഭാവന നൽകാനും കഴിയുമെന്ന് പാക് വ്യവസായി കൂട്ടിച്ചേർത്തു.
പാകിസ്താൻ ഇന്ത്യയിൽ നിന്ന് പഠിക്കണമെന്നും അവർക്ക് ലജ്ജ തോന്നുന്നുവെങ്കിൽ ബംഗ്ലാദേശിനെ പോലും അനുകരിക്കാമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച തരാർ, പാകിസ്താൻ സ്വയം വിഡ്ഢികളാകുമ്പോൾ മോദി ഇന്ത്യക്ക് ദേശാഭിമാനം സമ്മാനിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ -3 ന്റെ ചരിത്രപരമായ വിക്ഷേപണം എടുത്തുപറയേണ്ട ഒന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് മുൻപും സാജിദ് തരാർ ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ലോകം മുഴുവൻ ഇന്ത്യയെ മാതൃകയാക്കണം. ഇന്ത്യ ഉയരങ്ങൾ കീഴടക്കുമ്പോൾ മറുവശത്ത് പാകിസ്താൻ തകരുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.








