മുംബൈ : 15 കോടിയുടെ കൊക്കെയ്‌നുമായി മുംബൈ വിമാനത്താവളത്തിൽ മലയാളി പിടിയിലായി. സാറ്റിലി തോമസ് (44) ആണ് പിടിയിലായത്. എത്ത്യോപ്പിയയിൽ നിന്ന് മുംബൈയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഡിആർഐ ഇയാളെ പിടികൂടിയത്.
1496 ഗ്രാം കൊകെയ്ൻ സാറ്റിലിയിൽ നിന്ന് പിടിച്ചെടുച്ചു. ഇയാൾ മയക്കുമരുന്ന് കാരിയറാണെന്നാണ് വിവരം. ലഹരി മരുന്ന് കൈപ്പറ്റാനായി എത്തിയ ഉഗാണ്ട സ്വദേശിയെയും അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് എത്തിക്കുന്നതിന് 1.5 ലക്ഷം രൂപയാണ് ഇയാൾക്ക് ലഭിച്ചിരുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.









