ന്യൂഡൽഹി: ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഏറെ തരംഗമുണ്ടാക്കിയ രാമായണം സീരിയൽ വീണ്ടും എത്തുന്നു . ദൂരദർശനിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. എല്ലാ ദിവസവും വൈകീട്ട് ആറ് മണിക്കാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുക. പുനഃ സംപ്രേക്ഷണം ഉച്ചയ്ക്ക് 12 മണിക്കും ഉണ്ടായിരിക്കും. ദൂരദർശന്റെ ഒദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്.
1987 ലായിരുന്നു രാമായണം ആദ്യമായി സംപ്രേക്ഷണം ചെയ്തത്. അരുൺ ഗോവിൽ, ദ്വീപിക ചിക്ലിയ, സുനിൽ ലാഹരി, അരവിന്ദ് ത്രിവേദി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ പമ്പരയാണ് രാമയണം. അരുൺ ഗോവിലാണ് രാമനായി പ്രേക്ഷകർക്ക് മുമ്പിൽ എത്തിയത്. 55 രാജ്യങ്ങളിൽ ഇതിനോടകം ഈ പരമ്പര സംപ്രേക്ഷണം ചെയ്തിരുന്നു. ആരാധകരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് കോവിഡ് കാലത്തും സീരിയൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്നു








