ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് ഭീകരാക്രമണം. ആക്രമണത്തില്‍ സൈനികർക്ക് പരിക്കേറ്റതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
സുരൻകോട്ടിലെ സനായി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ ഇന്ത്യൻ സൈന്യത്തിൻ്റെയും പോലീസിൻ്റെയും സേനാ വിഭാഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഷാസിതാറിനടുത്തുള്ള ജനറൽ ഏരിയയിലെ എയർബേസിനുള്ളിൽ വാഹനങ്ങൾ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പരിക്കേറ്റ സൈനികരെ ചികിത്സയ്ക്കായി ഉധംപൂരിലെ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post