തൃശൂർ : പീച്ചി ഡാം റിസർവോയറിൽ വീണ നാല് വിദ്യാർത്ഥികളിൽ ഒരാൾ കൂടി മരിച്ചു. ആൻ ഗ്രേസ് ആണ് മരിച്ചത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ പട്ടിക്കാട് സ്വദേശി അലീന (16) ഇന്നലെ രാത്രി മരിച്ചിരുന്നു. തൃശൂർ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് അലീന.
ഉച്ചയോടെയായിരുന്നു സംഭവം. 16 വയസ്സുള്ള നിമ, അലീനസ ആൻ ഗ്രീസ്, എറിൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പള്ളിപ്പെരുന്നാളിന്റെ ഭാഗമായി നിമയുടെ വീട്ടിൽ എത്തിയതായിരുന്നു ബാക്കി മൂന്ന് പേരും. വൈകീട്ട് ഇവർ റിസർവോയറിൽ കുളിക്കാൻ ഇറങ്ങിയപ്പോളാണ് അപകടം ഉണ്ടായത്.
ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ സ്ഥലത്തേയ്ക്ക് ഓടി എത്തിയെങ്കിലും കുട്ടികൾ മുങ്ങിത്താഴുന്ന് പോവുകയായിരുന്നു. ഉടനെ രക്ഷിച്ച് കരയ്ക്ക് എത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേർക്ക് ബോധം ഉണ്ടായിരുന്നില്ലെന്നാണ് ആംബുലൻസ് ഡ്രൈവർ പറയുന്നത്.











