തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. മറ്റെന്നാൾ മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.
വ്യാഴാഴ്ചയോടെയാണ് സംസ്ഥാനത്ത് മഴ കനക്കുക. വ്യാഴ്ച മുഴുവൻ ജില്ലയിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിൽ മഴ ശക്തമാകും. അതിനാലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയത്. ഇരു ജില്ലകളിലും മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.
അതിനാൽ ജാഗ്രത പാലിക്കണം എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്‌ക്കൊപ്പം അതിശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായുള്ള ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചു.
നിലവിൽ സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതിനിടെ ലഭിക്കുന്ന മഴ വലിയ ആശ്വാസം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.










