Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Entertainment

വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളുമായി ബാലതാരങ്ങൾ; സ്ക്രീൻ നിറഞ്ഞാടി ഉണ്ണി മുകുന്ദൻ; അനുപമ സുന്ദരം മാളികപ്പുറം- REVIEW

by Brave India Desk
Dec 30, 2022, 07:57 pm IST
in Entertainment
Share on Facebook
Tweet
WhatsApp
Telegram

സുനീഷ് വി ശശിധരൻ

കർപ്പൂരവും ഭസ്മവും മണക്കുന്ന മണ്ഡലകാല സന്ധ്യകളിൽ, അകലങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന ഭജനഗീതങ്ങൾ പലപ്പോഴും നമ്മെ നിർമ്മല ഭക്തിയുടെ അവാച്യമായ മേഖലകളിലേക്ക് കൂട്ടിക്കൊണ്ട് പോകാറുണ്ട്. ഭക്തിസാന്ദ്രമായ ആ ഹ്രസ്വയാത്രയ്ക്ക് ശേഷം മനസ് വർത്തമാന കാലത്തിലേക്ക് മടങ്ങിയെത്തുമ്പോൾ കണ്ണിൽ അറിയാതെ നീർപൊടിയാറുണ്ട്. അത്തരത്തിലുള്ള ഒരു അനുഭവമാണ് ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച് വെള്ളിയാഴ്ച തിയേറ്ററിൽ എത്തിയ ‘മാളികപ്പുറം‘ നമുക്ക് സമ്മാനിക്കുന്നത്.

Stories you may like

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

എട്ട് വയസ്സുകാരിയായ കല്ലുവിന്റെ മനസിൽ ആഴത്തിൽ പതിഞ്ഞ ബിംബമാണ് അയ്യപ്പൻ. ഓർമ്മവെച്ച നാൾ മുതൽ അയ്യപ്പനെ കാണണം എന്ന് അവൾ ആഗ്രഹിക്കുന്നു. കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കമായ ഭക്തിയുമായി അവൾ അതിനായി കാത്തിരിക്കുകയാണ്. ഒടുവിൽ, കാത്തിരുന്ന് കിട്ടിയ അവസരം, അവളുടെ ആഗ്രഹപൂർത്തീകരണത്തിന് പകരം അവൾക്ക് സമ്മാനിക്കുന്നത് ഒരു വൻ ദുരന്തമാണ്. തുടർന്ന് അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ അനുഭവങ്ങളിലൂടെ മുന്നേറുന്ന ചിത്രം, പ്രേക്ഷകരുടെ മുൻധാരണ തിരുത്തുന്ന അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സിൽ അവസാനിക്കുന്നു.

എടുത്തു പറയേണ്ട ഒരുപിടി പ്രകടനങ്ങൾ തന്നെയാണ് മാളികപ്പുറത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രത്തിൽ ആദ്യന്തം നിറഞ്ഞു നിൽക്കുന്ന കല്ലുവിനെ അസാമാന്യമായ അഭിനയപാടവം കൊണ്ട് മികവിന്റെ ഉന്നതങ്ങളിൽ എത്തിക്കുകയാണ് ബാലതാരം ദേവനന്ദന. ഒപ്പം കട്ടയ്ക്ക് പിടിച്ചു നിൽക്കുന്നുണ്ട് മാസ്റ്റർ ശ്രീപദ്.

ഉണ്ണി മുകുന്ദൻ എന്ന നടന്റെ മികച്ച പ്രകടനത്തിനാണ് മാളികപ്പുറത്തിലൂടെ പ്രേക്ഷകർ സാക്ഷ്യം വഹിക്കുന്നത്. കുട്ടികൾക്കൊപ്പം കുസൃതികളും കളിചിരികളുമായി നിറയുന്ന ഉണ്ണിയുടെ കഥാപാത്രം മാസ് ഡയലോഗുകളിലൂടെയും വിസ്മയകരമായ സാഹസിക സംഘട്ടന രംഗങ്ങളിലൂടെയും തകർപ്പൻ ഡാൻസ് പ്രകടനത്തിലൂടെയും ചിത്രത്തിന്റെ നട്ടെല്ലായി നിറഞ്ഞു നിൽക്കുന്നു. ആത്മസമർപ്പണം എന്ന വാക്കിന്റെ പര്യായമായി വായിച്ചെടുക്കാവുന്ന യുവതാരമാണ് ഉണ്ണി എന്ന് ആവർത്തിച്ച് അടിവരയിടുന്നതാണ് ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം.

സൈജു കുറുപ്പിന്റെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് മാളികപ്പുറത്തിലെ അജയൻ. പലപ്പോഴും പ്രേക്ഷകരുടെ കണ്ണും മനസ്സും നിറയ്ക്കുന്നതാണ് ചിത്രത്തിലെ സൈജു- ദേവനന്ദന കോംബിനേഷൻ സീനുകൾ. വേണ്ടതു പോലെ ഉപയോഗിച്ചാൽ മലയാള സിനിമയിൽ ഇനിയും വ്യക്തിത്വമുള്ള കഥാപാത്രങ്ങൾക്ക് ജീവനേകാൻ തനിക്ക് സാധിക്കും എന്ന് പ്രകടനം കൊണ്ട് അടിവരയിടുന്നു സൈജു. തനിക്ക് ലഭിച്ച വ്യത്യസ്ത കഥാപാത്രമായ ഉണ്ണിയെ നൂറുശതമാനം മികവിലെത്തിക്കുന്ന പ്രകടനമാണ് രമേഷ് പിഷാരടി കാഴ്ചവെക്കുന്നത്. അങ്ങേയറ്റം മികച്ച പ്രകടനമാണ് ടി ജി രവിയുടേത്. വൈകാരികമായ ഒരു രംഗത്തിൽ വിറയാർന്ന സ്വരത്തിൽ അദ്ദേഹം ശരണം വിളിച്ചപ്പോൾ, തിയേറ്ററിനുള്ളിൽ ഒരു അമ്മയും ഏങ്ങലോടെ ശരണം വിളിച്ചത് സംവിധായകനുള്ള അംഗീകാരമായി വിലയിരുത്തപ്പെടേണ്ടതാണ്.

ശ്രീജിത്ത് രവി, വില്ലൻ വേഷം ചെയ്ത തമിഴ് നടൻ, ആൽഫി പഞ്ഞിക്കാരൻ, മനോജ് കെ ജയൻ, രൺജി പണിക്കർ എന്നിവരും തങ്ങളുടെ വേഷങ്ങൾ മികവുറ്റതാക്കി. ഒരു സാഹചര്യത്തിലും ഗുണമേന്മയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്ന ആളല്ല താൻ എന്ന് വിളിച്ചു പറയുകയാണ് മേക്കിംഗിൽ സംവിധായകൻ വിഷ്ണു ശശി ശങ്കർ. വേറിട്ട രചനാ ശൈലിയിലൂടെ മലയാള സിനിമാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയാണ് അഭിലാഷ് പിള്ള എന്ന എഴുത്തുകാരൻ  മാളികപ്പുറത്തിലൂടെ.

നാട്ടിൻപുറവും കാനനപാതയും പമ്പയും സന്നിധാനവും മനോഹരമായ ദൃശ്യാനുഭവമാക്കി മാറ്റിയതിൽ ഛായാഗ്രാഹകൻ വിഷ്ണു നമ്പൂതിരിയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. ചിത്രത്തെ ആദ്യന്തം എൻഗേജിംഗ് ആക്കി നിർത്തുന്നതിൽ തിരക്കഥയ്ക്കൊപ്പം മികവ് പുലർത്തുന്നുണ്ട് ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ്. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ മറ്റു ഘടകങ്ങളാണ് രഞ്ജിൻ രാജിന്റെ സംഗീതവും പശ്ചാത്തല സംഗീതവും. നൃത്ത രംഗങ്ങളും സംഘട്ടനവും മികവ് പുലർത്തുന്നു.

ഭക്തിയുടെ ടെമ്പ്ലേറ്റിൽ മുന്നോട്ട് പോകുന്ന മാളികപ്പുറം വ്യക്തമായ രാഷ്ട്രീയ വായനകൾക്കും ഇടം നൽകുന്നുണ്ട്. എന്നിരുന്നാലും, തങ്ങൾ പറയാൻ ആഗ്രഹിക്കുന്ന ആശയം രസച്ചരട് മുറിയാതെ അതേ തീവ്രതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും സാധിക്കുന്നു എന്നിടത്ത് മാളികപ്പുറം പൂർണ്ണമായും വിജയിക്കുന്നു. കുട്ടികളും കുടുംബ പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞ ചിത്രം 2022ലെ അവസാന സൂപ്പർ ഹിറ്റ് ആകും എന്ന് നിസ്സംശയം ഉറപ്പിക്കാം.

Tags: unni mukundanMalikappuramMovie Review
Share12
Tweet
Send
Share

Latest stories from this section

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies