Wednesday, April 1, 2020

Entertainment

കൊറോണ; വിജയ്‌യുടെ ചെന്നൈയിലെ വീട്ടില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നല്‍ പരിശോധന

ചെന്നൈ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ നടന്‍ വിജയിയുടെ ചെന്നൈയിലെ വസതിയില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നല്‍ പരിശോധന നടത്തി. അടുത്തിടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച്‌ തിരിച്ചെത്തിയവരുടെ വീടുകളില്‍ സന്ദര്‍ശിക്കുന്നതിന്റെ...

ചൈനിസ് ഭക്ഷണരീതിയെ വിമര്‍ശിച്ച് ഇമ്രാന്‍ ഹാഷ്മി:’വവ്വാലുകളെ പോലെ ഭക്ഷിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം’

ചൈനിസ് ഭക്ഷണരീതിയാണ് കൊറോണയ്ക്ക് കാരണമായതെന്ന വിമര്‍ശനവുമായി നടന്‍ ഇമ്രാന്‍ ഹാഷ്മി. ആയിരക്കണക്കിന് മൈലുകള്‍ അകലെ ഒരാള്‍ക്ക് വവ്വാലിനെപ്പോലുള്ള ജീവികളെ ഭക്ഷിക്കാന്‍ തോന്നിയതാണ് ഇപ്പോള്‍ ലോകമെങ്ങുമുള്ള ജനങ്ങളുടെ ഇപ്പോഴത്തെ...

തെലുങ്ക് സിനിമാ ലോകം കൈകോര്‍ത്തു; സ്വരൂപിച്ചത് 3.80 കോടി രൂപ, ഒരു കോടി നല്‍കി ചിരഞ്ജീവി

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വരുമാനം നഷ്ടപ്പെട്ട ദിവസക്കൂലിക്കാരായ തെലുങ്ക് സിനിമാ തൊഴിലാളികളെ സഹായിക്കാന്‍ കൈകോര്‍ത്ത് തെലുങ്ക് സിനിമാ ലോകം. നടന്‍ ചിരഞ്ജീവിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് തൊഴിലാളികളെ സഹായിക്കുന്നതിന്...

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി വാഗ്ദാനം ചെയ്ത് അക്ഷയ് കുമാര്‍: ‘രാജ്യത്ത് ജനങ്ങളുടെ ജീവിതം വലിയ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുന്ന ഈ സമയത്ത് നമ്മള്‍ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ തയ്യാറാകണം’

ഡല്‍ഹി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾകക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന...

പ്രിയപ്പെട്ട ഓര്‍മ്മകള്‍ തിരികെ നല്‍കുന്നു; ട്വിറ്ററില്‍ ട്രെന്റായി രാമായണം എപ്പിസോഡുകള്‍

ഡല്‍ഹി: സോഷ്യല്‍മീഡിയയുടെ വെബ്‌സ്ട്രീമിങ്ങിന്റെ കാലത്ത് രാമായണവും മഹാഭാരതവും പുന:സംപ്രേഷണം ചെയ്യാനുള്ള ദൂരദര്‍ശന്റെ തീരുമാനത്തില്‍ അഭിനന്ദനവും സന്തോഷവും പ്രകടിപ്പിച്ച് പ്രേക്ഷകര്‍. ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്നവരെ ഉദ്ദേശിച്ചാണ് പുതിയ തീരുമാനം....

‘9 കുടുംബങ്ങളെ പരിപാലിക്കുമെന്ന നരേന്ദ്ര മോദിജിയുടെ പ്രതിജ്ഞ ഏറ്റെടുത്തു’: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിൽ ഒന്‍പത് കുടുംബങ്ങളുടെ സുരക്ഷ ഏറ്റെടുത്ത് വിവേക് ഒബ്രോയ്

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ഡൗണ്‍ സാഹചര്യത്തില്‍ പട്ടിണിയിലായ ഒന്‍പത് കുടുംബങ്ങളുടെ സുരക്ഷ ഏറ്റെടുത്ത് ബോളിവുഡ് താരം വിവേക് ഒബ്രോയ്. 21 ദിവസം രാജ്യം ലോക്ഡൗണ്‍...

‘കൊറോണ വൈറസിന് 100 ശതമാനം ഫലപ്രദമായ മരുന്ന്’: ചിത്രം പങ്കുവെച്ച സുസ്മിത സെൻ, വൈറലായി പോസ്റ്റ്

രാജ്യത്ത് പടർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ ബോധവത്കരണവുമായി നടിയും മുൻ വിശ്വസുന്ദരിയുമായ സുസ്മിത സെൻ രം​ഗത്ത്. കൊറോണ വൈറസിന് 100 ശതമാനം ഫലപ്രദമായ മരുന്നാണ് സുസ്മിത സമൂഹമാധ്യമത്തിലൂടെ...

‘കരണം അടിച്ചുപൊട്ടിക്കണം’; ‘ഇങ്ങനെ പൊയാല്‍ പട്ടാളത്തെ ഇറക്കും’, പൊലീസിനെതിരെ പ്രതികരിക്കുന്നവർക്ക് ഇതൊരു മുന്നറിയിപ്പാണെന്ന് സുരേഷ് ഗോപി

ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച യുവാവിന്റെ വാഹനം കസ്റ്റഡിയിലെടുത്ത പൊലീസുകാരന്‍ ഭരത് ചന്ദ്രന്‍ കളിക്കുകയാണെന്ന സമൂഹമാധ്യമത്തിലെ വിമര്‍ശനത്തിന് മറുപടിയുമായി സുരേഷ് ഗോപി. അതിന് ഞാന്‍ ഒറ്റവാക്കേ പറയൂ....

കൊറോണ പ്രതിസന്ധി: ‘മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം, അതൊരു പൗരന്റെ കടമ’: കേന്ദ്ര, സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേക്ക് നാലുകോടി സംഭാവന നൽകി പ്രഭാസ്

കൊറോണ വൈറസ് ഭീതി പടർത്തി പടരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാലുകോടി രൂപ സംഭാവന നല്‍കി തെന്നിന്ത്യന്‍ താരം പ്രഭാസ്. മൂന്നു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും...

‘വീട്ടിലിരുന്നാല്‍ നിങ്ങള്‍ ഭക്ഷണം നല്‍കുമോ?, വീട്ടിലിരിക്കാന്‍ പറഞ്ഞതിന് എനിക്ക് കിട്ടിയ മറുപടിയാണ്’: ഇതുപോലെയുള്ള ആളുകളും നമുക്കൊപ്പമുണ്ടെന്ന് മഞ്ജിമ

കൊറോണ ഭീതിയില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ പിന്തുണച്ച്‌ നിരവധി പേരാണ് രം​ഗത്തെത്തിയത്. നടി മഞ്ജിമ മോഹനും ലോക്ക്ഡൗണിനെ പിന്തുണച്ച്‌ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പോസിറ്റീവായ മറുപടികളല്ല ലഭിച്ചതെന്ന്...

‘എന്റെ വീട്​ ആശുപത്രിയാക്കാന്‍ വിട്ടുനല്‍കാം’: തമിഴ് നാട് സർക്കാരിനെ അറിയിച്ച്​ കമല്‍ഹാസന്‍

ചെന്നൈ: കൊറോണ വൈറസ്​ ഭീതിപടർത്തി പടരുന്ന സാഹചര്യത്തില്‍ തന്റെ വീട് താല്‍ക്കാലിക ആശുപത്രിയാക്കാന്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്നറിയിച്ച്‌​ നടൻ കമല്‍ഹാസന്‍. ഇതു സംബന്ധിച്ച്‌​ എത്രയും ​പെട്ടന്ന്​ തീരുമാനമെടുക്കാനും കമല്‍...

‘മോഹന്‍ലാലിനെതിരേ കേസെടുത്തുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം’; വെളിപ്പെടുത്തലുമായി മനുഷ്യാവകാശ കമ്മീഷന്‍

ജനതാ കര്‍ഫ്യൂവിന്റെ ഭാ​ഗമായി നടന്ന കാമ്പയിനില്‍ അശാസ്ത്രീയമായ പ്രചാരണങ്ങള്‍ നടത്തി എന്ന പരാതിയില്‍ നടന്‍ മോഹന്‍ലാലിനെതിരെ കേസെടുത്തുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കൊറോണ വൈറസിന്റെ...

കനിക കപൂറിന്റെ കൊറോണ പരിശോധനാ ഫലം മൂന്നാം തവണയും പോസിറ്റിവ് : ചികിത്സ തുടരുമെന്ന് ആശുപത്രി അധികൃതര്‍

ലഖ്നൗ: ബോളിവുഡ് ഗായിക കനിക കപൂറിന്റെ കൊറോണ പരിശോധനാഫലം മൂന്നാം തവണയും പോസിറ്റീവ്. ചൊവ്വാഴ്ചയാണ് ഇവരുടെ പരിശോധനാ ഫലം വന്നത്. അവരുടെ ചികിത്സ തുടരുമെന്ന് ആശുപത്രി അധികൃതര്‍...

‘തൊഴിലാളികള്‍ക്കായി വലിയ തുക ആദ്യം വാഗ്ദാനം ചെയ്തത് മോഹന്‍ലാല്‍, മലയാള സിനിമ കുടുംബമെന്ന് പറഞ്ഞ് സഹായവുമായി അല്ലു അര്‍ജുന്‍’

കൊറോണ വൈറസ് ബാധയെ തുടർന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചതോടെ പ്രതിസന്ധിയിലായ ദിവസവേതനക്കാരെ സഹായിക്കാന്‍ ആദ്യം എത്തിയത് മോഹന്‍ലാല്‍ ആണെന്ന് ചലച്ചിത്ര സംഘടന ഫെഫ്ക. സിനിമയിലെ ദിവസവേതനക്കാരായ തൊഴിലാളികളെ സഹായിക്കാനായി...

രജനീകാന്ത് ഫെഫ്സിക്ക് 50 ലക്ഷം നല്‍കി: ചലച്ചിത്രരംഗത്തെ തൊഴിലാളികള്‍ക്ക് സഹായഹസ്തവുമായി തമിഴ് താരങ്ങള്‍

ചെന്നൈ: കൊറോണ വൈറസ് വ്യാപനം തടയാൻ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നിർദ്ദേശ പ്രകാരം സിനിമാ ചിത്രീകരണം നിർത്തി വച്ചതോടെ വരുമാനമില്ലാതായ തമിഴ് ചലച്ചിത്രരംഗത്തെ തൊഴിലാളികള്‍ക്ക് സഹായം നല്‍കാന്‍ രജനീകാന്ത്...

‘ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി, കൊറോണ വൈറസിനെതിരെ പൊരുതുന്ന എല്ലാവര്‍ക്കും എന്റെ സല്യൂട്ട്’; ബാല്‍ക്കണിയില്‍ നിന്ന് കൈയ്യടിച്ച്‌ നയന്‍താര

ചെന്നൈ: ജനത കര്‍ഫ്യു ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചും നന്ദിയറിയിച്ചും ബാല്‍ക്കണിയില്‍ നിന്ന് കൈയ്യടിച്ച്‌ നയന്‍താര. വൈകുന്നേരം അഞ്ചുമണിക്ക് വീടിന് പുറത്തെത്തി...

‘രോഗ ലക്ഷണമുള്ളവര്‍ ഉടന്‍ ചികിത്സ തേടുക, ജസ്റ്റ് റിമംബര്‍ ദാറ്റ്’; മുന്നറിയിപ്പുമായി സുരേഷ് ഗോപി എംപി

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ രോഗ ലക്ഷണമുള്ളവര്‍ ഉടന്‍ ചികിത്സ തേടണമെന്ന് മുന്നറിയിപ്പുമായി നടനും എംപിയുമായ സുരേഷ് ​ഗോപി. തന്റെ തന്നെ ഒരു സിനിമയിലെ ഡയലോഗ് ഉള്‍പ്പെടുത്തിയുള്ള...

‘അഞ്ച് ദിവസമായി ഞാനവനെ ഗ്ലാസിനപ്പുറം നിന്നാണ് കാണുന്നത്, രോഗലക്ഷണങ്ങളില്ലെങ്കിലും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയാണ്’; മകൻ ഐസൊലേഷനിലെന്ന് സുഹാസിനി

കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ സംവിധായകന്‍ മണിരത്നത്തിന്റേയും നടി സുഹാസിനിയുടേയും മകന്‍ നന്ദന്‍ ഐസൊലേഷനില്‍. മാര്‍ച്ച്‌ 18ന് ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ മകന് പ്രത്യേകിച്ച്‌ രോഗലക്ഷണങ്ങളൊന്നും...

വിദേശത്ത് നിന്ന് ഷൂട്ടിംഗ് കഴിഞ്ഞെത്തിയ പ്രഭാസ് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു: ആരാധകരോട് സുരക്ഷിതരായി ഇരിക്കാന്‍ നിര്‍ദ്ദേശം

കൊറോണ വൈറസ് ഭീതി പടർത്തി പടരുന്ന സാഹചര്യത്തിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ തെന്നിന്ത്യന്‍ താരം പ്രഭാസ് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. വിദേശത്ത്...

‘ജനതാ കര്‍ഫ്യൂവിന് ഞങ്ങളുമുണ്ട് കൂടെ’; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മമ്മൂട്ടിയും മോഹന്‍ലാലും

ലോകമൊട്ടാകെ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്തുണ അറിയിച്ച്‌ നടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും. കൊറോണയുടെ വ്യാപനം തടയാന്‍...